
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഖത്തറിലെത്തി. ഞായറാഴ്ച്ച ഖത്തറിലെത്തിയ മന്ത്രി തിങ്കളാഴ്ച്ചയും ചര്‍ച്ച തുടരും. ഖത്തര്‍ ഡെപ്യൂട്ടി പ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ബിന്‍ ജാസിം അല്‍ ഥാനിയുമായും മറ്റ് പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, ഉഭയകക്ഷി പ്രശ്നങ്ങള്‍, പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ പ്രശ്നങ്ങള്‍ എന്നിവയും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്യും. സാമ്പത്തിക- സാംസ്കാരിക മേഖലകളില്‍ ഇരു രാജ്യങ്ങളും പരസ്പര ധാരണയോടുകൂടിയാണ് മുന്നോട്ട് പോകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നത്.
EAM @DrSJaishankar arrived on two-day visit. He’ll call on HH Father Amir and HH the Deputy Amir. He’ll hold detailed discussions with DPM&FM @MBA_AlThani_ on strengthening India-Qatar bilateral relationship #IndiaQatar @MEAIndia @IndianDiplomacy pic.twitter.com/piYiFsRih0
— India in Qatar (@IndEmbDoha) December 27, 2020
ഏകദേശം ഏഴ് ലക്ഷത്തിലധികം ഇന്ത്യക്കാരുള്ള ഖത്തറില്‍ 2019-20 ല്‍ 10.95 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടന്നത്. ഊര്‍ജ്ജം, നിക്ഷേപം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ ഇരുകൂട്ടരും പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എയര്‍ ബബിള്‍ കരാറിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായിരുന്നു.