ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് കേട്ടു കേള്‍വിയില്ലാത്ത സംഘടന; അവ്യക്തത തുടരുന്നു
ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കു പുറത്തു നടന്ന ബോംബാക്രമണം സംബന്ധിച്ച് അവ്യക്തത. ആക്രമണം നടന്നതിനു പിന്നാലെ ജയ്ഷ് ഉല് എന്ന അജ്ഞാത സംഘടന ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇതുവരെ കേട്ടിട്ടില്ലാത്ത സംഘടനയാണിത്. ആക്രമണം നടത്തിയത് തങ്ങളാണെന്ന ജയ്ഷ് ഉല് ഹിന്ദിന്റെ പ്രസ്താവനയുടെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരണം നടത്തിയിട്ടില്ല. അന്വേഷണം വഴി തിരിച്ചു വിടാനുള്ള ശ്രമമാണിതെന്ന് ഇവര്‍ സംശയിക്കുന്നുണ്ട്. വരാന്‍ പോവുന്ന ആക്രമണങ്ങളുടെ തുടക്കം മാത്രമാണിതെന്നും ഇന്ത്യ നടത്തുന്ന […]

ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കു പുറത്തു നടന്ന ബോംബാക്രമണം സംബന്ധിച്ച് അവ്യക്തത. ആക്രമണം നടന്നതിനു പിന്നാലെ ജയ്ഷ് ഉല് എന്ന അജ്ഞാത സംഘടന ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇതുവരെ കേട്ടിട്ടില്ലാത്ത സംഘടനയാണിത്. ആക്രമണം നടത്തിയത് തങ്ങളാണെന്ന ജയ്ഷ് ഉല് ഹിന്ദിന്റെ പ്രസ്താവനയുടെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരണം നടത്തിയിട്ടില്ല. അന്വേഷണം വഴി തിരിച്ചു വിടാനുള്ള ശ്രമമാണിതെന്ന് ഇവര്‍ സംശയിക്കുന്നുണ്ട്.
വരാന്‍ പോവുന്ന ആക്രമണങ്ങളുടെ തുടക്കം മാത്രമാണിതെന്നും ഇന്ത്യ നടത്തുന്ന ക്രൂരതകള്‍ക്കുള്ള പ്രതികാരമണിതെന്നും ജയ്ഷ് ഉല് ഹിന്ദിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. ഇതിനിടെ സ്ഫോടന സ്ഥലത്തു നിന്നും ബാറ്ററിയുടെ അവശിഷ്ടങ്ങള്‍ ഡല്‍ഹി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ടൈമര്‍ ഡിവൈസ് ഉപയോഗിച്ചായിരിക്കാം ബോംബാക്രണമണം നടന്നതെന്ന് പൊലീസ് കരുതുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് മറ്റു വിവരങ്ങള്‍ ശേഖരിക്കാന്‍ നാഷണണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നേരത്തെ സ്ഫോടന സ്ഥലത്തു നിന്നും ഒരു കത്ത് കണ്ടെത്തിയിരുന്നു. കത്തില്‍ ഇറാനിലെ സൈനിക നേതാവായിരുന്ന ജനറല്‍ ഖാസിം സുലൈമാനി, പ്രമുഖ ആണവ ശാസ്ത്രജ്ഞന് മൊഹ്സെന്‍ ഫക്രിസാദെ എന്നിവരുടെ പേരുകള്‍ ഉണ്ടായിരുന്നു. ഖാസിം സുലൈമാനിയെയും ഫക്രിസാദെയെയും രക്തസാക്ഷികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല, സ്ഫോടനം ഒരു ട്രെയിലര്‍ മാത്രമാണെന്നും കത്തില്‍ പറയുന്നുണ്ട്.
ജയ്ഷ് ഉല് ഹിന്ദിന്റെ പ്രസ്താവനയെന്ന പേരില്‍ പ്രചരിക്കുന്ന പ്രസ്താവനയില്‍ പറയുന്നത് ഇന്ത്യക്കെതിരെയുള്ള നീക്കമാണെന്നാണ് പറയുന്നത്. ഇസ്രായേലിനോടുള്ള പ്രതികാരമാണിതെന്നാണ് സ്ഫോടന സ്ഥലത്തു നിന്നും ലഭിച്ച കത്ത് നല്കുന്ന സൂചന.
സ്ഫോടനത്തിനുശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രയേലിലെ സുരക്ഷാഉപദേഷ്ടാവ് മീര്‍ ബെന്‍ ഷബാത്തുമായി ചര്‍ച്ച നടത്തിയിരുന്നു. അജിത് ഡോവല്‍ കാര്യങ്ങള്‍ വിശദീകരിച്ചശേഷം നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുവിളിച്ച് തങ്ങള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസം വ്യക്തമാക്കുകയായിരുന്നു. സ്ഫോടനവിഷയത്തിലെ അന്വേഷണത്തിലുള്ള പുരോഗതി യഥാസമയം തന്നെ ഇസ്രയേലിനെ അറിയിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇസ്രായേല്‍ എംബസിയ്ക്കു സമീപം എങ്ങനെയാണ് സ്ഫോടനമുണ്ടായത് എന്ന് കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. കേന്ദ്രമന്ത്രി എസ് ജയശങ്കറും ഇസ്രയേല്‍ മന്ത്രിമാരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. നടന്നത് തീവ്രത കുറഞ്ഞ സ്ഫോടനമാണെങ്കിലും വിഷയത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് ഇന്ത്യ ഇസ്രയേലിനെ അറിയിച്ചു.
- TAGS:
- Israel
- Israel Embassy