‘സിന്ധ്യയോ പ്രസാദയോ പോയതിന് കോണ്‍ഗ്രസിന്റെ ചരമക്കുറിപ്പ് തയ്യാറാക്കേണ്ട’; രൂക്ഷവിമര്‍ശനവുമായി ജയറാം രമേശ്
സിന്ധ്യയോ പ്രസാദയോ പോയാല്‍ കോണ്‍ഗ്രസിന്റെ അവസാനമാകില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. പാര്‍ട്ടി ഫോറങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ അറിയിക്കാന്‍ മാര്‍ഗ്ഗമുണ്ടെന്നും ജയറാം രമേശ് ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസ് വിട്ട് ബി ജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയേയും ജിതിന് പ്രസാദയേയും ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് ജയറാം രമേഷ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാനുമായി ആരോഗ്യ വകുപ്പ്; പ്രതിദിന വാക്സിനേഷന് രണ്ടര ലക്ഷമായി ഉയര്‍ത്തുമെന്ന് വീണാ ജോര്‍ജ് ജിതിന് പ്രസാദമാരും സിന്ധ്യമാരും കോണ്‍ഗ്രസ് […]
14 Jun 2021 4:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സിന്ധ്യയോ പ്രസാദയോ പോയാല്‍ കോണ്‍ഗ്രസിന്റെ അവസാനമാകില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. പാര്‍ട്ടി ഫോറങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ അറിയിക്കാന്‍ മാര്‍ഗ്ഗമുണ്ടെന്നും ജയറാം രമേശ് ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസ് വിട്ട് ബി ജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയേയും ജിതിന് പ്രസാദയേയും ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് ജയറാം രമേഷ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.
ജിതിന് പ്രസാദമാരും സിന്ധ്യമാരും കോണ്‍ഗ്രസ് വിടുമ്പോള്‍ നൂറുകണക്കിന് യുവാക്കള്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് അവകാശപ്പെടാന്‍ ജന്മപാരമ്പര്യങ്ങളില്ല. എന്നാല്‍ അവര്‍ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ രാവും പകലുമില്ലാതെ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സിന്ധ്യയ്ക്കും പ്രസാദയ്ക്കും കോണ്‍ഗ്രസ് വളരെ ചെറുപ്പത്തില്‍ തന്നെ അധികാര സ്ഥാനങ്ങള്‍ നല്കി. എന്നിട്ടും പുതിയ മേച്ചില്‍പ്പുറങ്ങളിലെ പച്ചപ്പ് തേടി ഇരുവരും പോയെന്നും ജയറാം രമേശ് വിമര്‍ശിച്ചു. 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരിതാപകരമായ പ്രകടനം കാഴ്ച്ചവെച്ചു. കോണ്‍ഗ്രസ് ഇപ്പോള്‍ പല പ്രതിസന്ധികളും നേരിടുന്നുമുണ്ട്. എന്നാല്‍ സിന്ധ്യയും പ്രസാദയും പോയെന്ന് കാണിച്ച് കോണ്‍ഗ്രസിന്റെ ചരമക്കുറിപ്പ് തയ്യറാക്കുന്നതിനെയാണ് താന്‍ എതിര്‍ക്കുന്നതെന്ന് ജയറാം രമേശ് സൂചിപ്പിച്ചു.
അറസ്റ്റുണ്ടാകുമെന്ന് സൂചന; മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കി ഐഷ സുല്‍ത്താന
ജയപരാജങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയെ വിലയിരുത്തുന്നവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ഥാനമില്ല. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗം കാണണം.കോണ്‍ഗ്രസ് മുറുകെ പിടിക്കുന്ന ആശയങ്ങളെ കുറിച്ച് പാര്‍ട്ടിയിലും ജനങ്ങളിലും വ്യക്തത വരുത്തണം. പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിനൊപ്പം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും പരിശ്രമിക്കണമെന്ന് ജയറാം രമേഷ് വിശദീകരിച്ചു.പ്രതിപക്ഷത്തിന്റെ പല പ്രവര്‍ത്തനങ്ങളേയും മാധ്യമങ്ങളടക്കം തെറ്റായി വ്യാഖ്യാനിച്ചെന്ന് ജയറാം രമേഷ് കുറ്റപ്പെടുത്തി. കൊവിഡ് പ്രതിസന്ധിയില്‍ തന്നെ വാക്സിനെതിരെ പ്രവര്‍ത്തിക്കുന്നവരായും രാജ്യദ്രോഹികളായും പ്രതിപക്ഷത്തെ ചിത്രീകരിക്കപ്പെട്ടതായും ജയറാം രമേഷ് ആരോപിച്ചു.