ജയിലില്‍ സൗന്ദര്യ വര്‍ധക വസ്തുക്കളുള്‍പ്പെടെ പാഴ്സലായെത്തുന്നു, കൈമാറാത്തതിന് ഭീഷണി; റെമീസിനും സരിത്തിനുമെതിരെ ജയില്‍ വകുപ്പ്
നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സരിത്തിനും റെമീസിനുമെതിരെ ജയില്‍ വകുപ്പ്. ഇരുവര്‍ക്കെതിരെ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്കി. ഇരുവരുമുള്ള പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടാണ് ജയില്‍ ഡിജിപിക്കും, ഇവരുടെ കേസുകള്‍ നിലനില്‍ക്കുന്ന കോടതികള്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ജയില്‍ ചട്ടത്തിനു വിരുദ്ധമായി ഇരുവര്‍ക്കും പാഴ്സലുകള്‍ വരുന്നുണ്ട്. ഭക്ഷണം, വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയാണ് വരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ റമീസ് ജയിലിനുള്ളില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വരുന്ന പാഴ്സലുകള്‍ കൈമാറാത്തതിന് ജയിലുദ്യോഗസ്ഥരെ ഇരുവരും ഭീഷണിപ്പെടുത്തി. ഇതു സംബന്ധിച്ചുള്ള […]
9 July 2021 11:16 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സരിത്തിനും റെമീസിനുമെതിരെ ജയില്‍ വകുപ്പ്. ഇരുവര്‍ക്കെതിരെ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്കി. ഇരുവരുമുള്ള പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടാണ് ജയില്‍ ഡിജിപിക്കും, ഇവരുടെ കേസുകള്‍ നിലനില്‍ക്കുന്ന കോടതികള്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ജയില്‍ ചട്ടത്തിനു വിരുദ്ധമായി ഇരുവര്‍ക്കും പാഴ്സലുകള്‍ വരുന്നുണ്ട്. ഭക്ഷണം, വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയാണ് വരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ റമീസ് ജയിലിനുള്ളില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വരുന്ന പാഴ്സലുകള്‍ കൈമാറാത്തതിന് ജയിലുദ്യോഗസ്ഥരെ ഇരുവരും ഭീഷണിപ്പെടുത്തി. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഈ മാസം എട്ടിനാണ് ജയില്‍ ഡിജിപിക്ക് നല്‍കിയത്.
ഇതിനിടെ പ്രതികളെ കേരളത്തിന് പുറത്തേക്കുള്ള ജയിലിലേക്ക് മാറ്റാനാണ് കസ്റ്റംസ് ആലോചിക്കുന്നത്. കസ്റ്റംസ് ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കും. ഇക്കാര്യത്തില്‍ പ്രതികളുടെ സമ്മതവും തേടും. ജയിലില്‍ ഭീഷണിയും സമ്മര്‍ദ്ദവുമുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നീക്കം.