Top

ധനുഷിന്റെ സുരുളിക്കൊപ്പം തകർപ്പൻ പ്രകടനവുമായി ജോജുവും ഐശ്വര്യ ലക്ഷ്മിയും; ജഗമേ തന്തിരം ട്രെയ്‌ലർ

ധനുഷിന്റെ സുരുളി എന്ന കഥാപാത്രമായുള്ള തകർപ്പൻ പ്രകടനം തന്നെ ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ.

31 May 2021 11:47 PM GMT
ഫിൽമി റിപ്പോർട്ടർ

ധനുഷിന്റെ സുരുളിക്കൊപ്പം തകർപ്പൻ പ്രകടനവുമായി ജോജുവും ഐശ്വര്യ ലക്ഷ്മിയും; ജഗമേ തന്തിരം ട്രെയ്‌ലർ
X

ധനുഷിന്റെ പുതിയ ചിത്രം ‘ജഗമേ തന്തിരത്തിന്റെ ട്രെയ്‌ലർ എത്തി. മലയാളത്തിന്റെ പ്രിയ താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം കൂടെയാണ് ജഗമേ തന്തിരം.

ധനുഷിന്റെ സുരുളി എന്ന കഥാപാത്രമായുള്ള തകർപ്പൻ പ്രകടനം തന്നെ ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ. ഒപ്പം ശ്കതമായ പ്രകടനം ഉണ്ടാകുമെന്ന് ട്രെയ്‌ല വ്യക്തമാകുന്നുണ്ട്. ജഗമേ തന്തിരത്തിന്റെ ട്രെയ്‌ലർ നെറ്റ്‌ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലറായ ‘ജഗമേ തന്തിരത്തില്‍’ ധനുഷ്, ഐശ്വര്യ ലക്ഷ്മി, ജെയ്മസ് കോസ്‌മോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ചിത്രീകരണം 2019 സെപ്റ്റംബറില്‍ ലണ്ടനില്‍ വെച്ചായിരുന്നു നടന്നത്.

ജഗമേ തന്തിരത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് നാരായണാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസും, റിലയന്‍സ് എന്റര്‍ട്ടെയ്ന്‍മെന്റുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 2020 മെയ് ഒന്നിന് പുറത്തിറങ്ങാനിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റി വെക്കേണ്ടി വന്നിരുന്നു. തുടർന്നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത്. ജൂൺ 18നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത്.

Next Story