Top

‘ഈ ദുരിത സമയത്ത് നമുക്ക് അൽപം സ്നേഹം കൈമാറാം’; ജഗമേ തന്തിരം ഗാനം എത്തുന്നുവെന്ന് കാർത്തിക് സുബ്ബരാജ്

സംവിധായകൻ കാർത്തിക് സുബ്ബരാജാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

20 May 2021 4:38 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഈ ദുരിത സമയത്ത് നമുക്ക് അൽപം സ്നേഹം കൈമാറാം’; ജഗമേ തന്തിരം ഗാനം എത്തുന്നുവെന്ന് കാർത്തിക് സുബ്ബരാജ്
X

ധനുഷിന്റെ പുതിയ ചിത്രം ‘ജഗമേ തന്തിരത്തിലെ പുതിയ ഗാനമെത്തുന്നു. മെയ് 22നാണ് നേത്ത് എന്ന് തുടങ്ങുന്ന ഗണനത്തിന്റെ വീഡിയോ എത്തുന്നത്. സംവിധായകൻ കാർത്തിക് സുബ്ബരാജാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഈ ദുരിത സമയത്ത് നമുക്ക് അൽപം സ്നേഹം കൈമാറാം. നേത്ത് വീഡിയോ ഗാനം മെയ് 22ന് എത്തുന്നു.

കാർത്തിക് സുബ്ബരാജ്

സന്തോഷ് നാരായണാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജൂൺ 18നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത്.

ആക്ഷന്‍ ത്രില്ലറായ ‘ജഗമേ തന്തിരത്തില്‍’ ധനുഷ്, ഐശ്വര്യ ലക്ഷ്മി, ജെയ്മസ് കോസ്‌മോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ചിത്രീകരണം 2019 സെപ്റ്റംബറില്‍ ലണ്ടനില്‍ വെച്ചായിരുന്നു നടന്നത്.

ജഗമേ തന്തിരത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഐശ്വര്യ ലക്ഷ്മി, സഞ്ചന നടരാജന്‍ എന്നിവരും ചിത്രത്തിലുണ്ട്. വൈ നോട്ട് സ്റ്റുഡിയോസും, റിലയന്‍സ് എന്റര്‍ട്ടെയ്ന്‍മെന്റുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 2020 മെയ് ഒന്നിന് പുറത്തിറങ്ങാനിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റി വെക്കേണ്ടി വന്നിരുന്നു. തുടർന്നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത്.

Next Story