‘പ്രളയം വന്നപ്പോഴും മഹാമാരി വന്നപ്പോഴും സംരക്ഷിച്ച സര്‍ക്കാര്‍’; ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നെന്ന് ജാഫര്‍ ഇടുക്കി
ഇടതുസര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നടന് ജാഫര്‍ ഇടുക്കി. പ്രതിസന്ധി ഘട്ടങ്ങളില്‍ പിണറായി വിജയന് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നെന്നും ജാഫര്‍ പറഞ്ഞു. സിനിമാ മേഖലയില്‍ നിന്നും മത്സരിക്കുന്നവരില്‍ അര്‍ഹതപ്പെട്ടവര്‍ ജയിക്കട്ടെയെന്നും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. ഉടുമ്പനൂര്‍ അമയപ്ര എല്‍പി സ്കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ജാഫര്‍ ഇടുക്കി പറയുന്നു: അഞ്ചു വര്‍ഷം നല്ല ഭരണമാണ് ഇവിടെ നടന്നത്. ആര്‍ക്കും പട്ടിണിയൊന്നുമില്ലാതെ. പ്രളയങ്ങള്‍ വന്നപ്പോഴും മഹാമാരി വന്നപ്പോഴും സംരക്ഷിച്ച സര്‍ക്കാരാണിത്. അവര്‍ തന്നെ വരണമെന്നാണ് […]

ഇടതുസര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നടന് ജാഫര്‍ ഇടുക്കി. പ്രതിസന്ധി ഘട്ടങ്ങളില്‍ പിണറായി വിജയന് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നെന്നും ജാഫര്‍ പറഞ്ഞു. സിനിമാ മേഖലയില്‍ നിന്നും മത്സരിക്കുന്നവരില്‍ അര്‍ഹതപ്പെട്ടവര്‍ ജയിക്കട്ടെയെന്നും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. ഉടുമ്പനൂര്‍ അമയപ്ര എല്‍പി സ്കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
ജാഫര്‍ ഇടുക്കി പറയുന്നു: അഞ്ചു വര്‍ഷം നല്ല ഭരണമാണ് ഇവിടെ നടന്നത്. ആര്‍ക്കും പട്ടിണിയൊന്നുമില്ലാതെ. പ്രളയങ്ങള്‍ വന്നപ്പോഴും മഹാമാരി വന്നപ്പോഴും സംരക്ഷിച്ച സര്‍ക്കാരാണിത്. അവര്‍ തന്നെ വരണമെന്നാണ് എന്റെ ആഗ്രഹം. അവര്‍ തന്നെ വരുമെന്നാണ് പ്രതീക്ഷ. മറ്റു ആരോപണങ്ങളെല്ലാം തെറ്റാണെന്ന് മനുഷ്യന്മാര്ക്ക് മനസിലാകും. ഞാന്‍ സിനിമാപ്രവര്ത്തകനാണെങ്കിലും വാര്‍ത്തകളെല്ലാം കാണുന്ന വ്യക്തിയാണ്.
നേരത്തെ നടന് ആസിഫ് അലിയും ഇടതുസര്‍ക്കാരിന്റെ തുടര്‍ഭരണമാണ് ആഗ്രഹിക്കുന്നതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അഭിപ്രായപ്പെട്ടിരുന്നു.
ഇടതുമുന്നണിക്ക് കേരളജനത ചരിത്രവിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് രാവിലെ പറഞ്ഞിരുന്നു. ജനങ്ങളുടെ കരുത്ത് പ്രകടമാകുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നിരവധി കാര്യങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടപോലെ എല്ലാ അപവാദ പ്രചാരണങ്ങളും തള്ളിക്കൊണ്ടുള്ള നിലയാണ് ജനങ്ങള്‍ സ്വകീരിച്ചിട്ടുള്ളത്. 2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ജനങ്ങള്‍ക്കറിയാം. വികസനപ്രവര്‍ത്തനങ്ങള്‍ക്കും, ദുരന്തങ്ങള്‍ നേരിടുന്നതിനും ജനങ്ങള്‍ സര്‍ക്കാരിനൊപ്പം ഉണ്ടായിരുന്നു. ജനങ്ങളാണ് സര്‍ക്കാരിന്റെ കൂടെ ഈ അഞ്ച് വര്‍ഷക്കാലം അണിനിരന്നത്. എല്‍ഡിഎഫിന് ജനങ്ങള്‍ ചരിത്രവിജയം സമ്മാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.