Top

കെ സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ല, അടിമുടി മാറണം; ബിജെപി കേന്ദ്ര നേതൃത്വത്തിന് ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട്

കേരളത്തില്‍ ബിജെപി നേതൃത്വം നേരിടുന്ന പ്രതിസന്ധിതകള്‍ മറികടക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായിരുന്ന ജോക്കബ് തോമസിന്റെ റിപ്പോര്‍ട്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രശ്‌നങ്ങള്‍ കണ്ടു പിടിക്കേണ്ടതുണ്ട്. സംഘടനാ തലത്തില്‍ സമൂലമായ അഴിച്ചു പണി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് പ്രശ്‌നം ഉണ്ടെങ്കില്‍ അത് പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് അതീതമാവരുതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് […]

11 Jun 2021 2:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ല, അടിമുടി മാറണം;  ബിജെപി കേന്ദ്ര നേതൃത്വത്തിന് ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട്
X

കേരളത്തില്‍ ബിജെപി നേതൃത്വം നേരിടുന്ന പ്രതിസന്ധിതകള്‍ മറികടക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായിരുന്ന ജോക്കബ് തോമസിന്റെ റിപ്പോര്‍ട്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രശ്‌നങ്ങള്‍ കണ്ടു പിടിക്കേണ്ടതുണ്ട്. സംഘടനാ തലത്തില്‍ സമൂലമായ അഴിച്ചു പണി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് പ്രശ്‌നം ഉണ്ടെങ്കില്‍ അത് പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് അതീതമാവരുതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്. ഇതിനു പുറമെ കൊടകര കുഴല്‍പ്പണക്കേസ്, തെരഞ്ഞെടുപ്പിലെ ഫണ്ട് വിനിയോഗ വിവാദം എന്നിവ സംബന്ധിച്ച് മറ്റൊരു റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സിവി ആനന്ദബോസ് എന്നിവരെയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിവാദങ്ങളും വീഴ്ചകളും സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നേതൃത്വം നിയോഗിച്ചത്. മൂന്നു പേരും വെവ്വേറെയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. ബിജെപിയില്‍ നേതൃമാറ്റം വേണമെന്നും ബൂത്തു തലം മുതല്‍ പാര്‍ട്ടി അഴിച്ചു പണിയണമെന്നുമാണ് ആനന്ദ ബോസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കേണ്ടതുണ്ടെന്നും ന്യൂനപക്ഷം ബിജെപിയോട് പുലര്‍ത്തുന്ന അകല്‍ച്ച മാറ്റാനുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

Next Story