Top

‘ഞാന്‍ എന്തു കൊണ്ട് ബിജെപി ആയി’?; കാരണങ്ങള്‍ പറഞ്ഞ് ജേക്കബ് തോമസ്

എന്തു കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് വ്യക്തമാക്കി മുന്‍ ഡിജിപി ജേക്കബ് തോമസ്. സിവില്‍ സര്‍വീസ് എടുത്തത് ജനങ്ങളെ സേവിക്കണമെന്ന് ആഗ്രഹിച്ചായിരുന്നു. എന്നാല്‍ ചില രാഷ്ട്രീയ നേതാക്കളുടെ താല്‍പര്യത്തിന് എതിര് നിന്നപ്പോള്‍ ഒറ്റപ്പെട്ടുപോവുകയും ഒരുപാട് ഉപദ്രവങ്ങള്‍ നേരിട്ടെന്നും ജേക്കബ് തോമസ് പറയുന്നു. ‘ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോള്‍ ,എന്റെ കടമ ചെയ്യാനാവാതെ ഞാന്‍ വേദനിച്ചപ്പോള്‍ , എന്റെ വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അപ്പോള്‍ മാത്രമാണ്, പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്‌ഫോം ആയി ബിജെപി […]

8 Feb 2021 10:51 PM GMT

‘ഞാന്‍ എന്തു കൊണ്ട് ബിജെപി ആയി’?; കാരണങ്ങള്‍ പറഞ്ഞ് ജേക്കബ് തോമസ്
X

എന്തു കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് വ്യക്തമാക്കി മുന്‍ ഡിജിപി ജേക്കബ് തോമസ്. സിവില്‍ സര്‍വീസ് എടുത്തത് ജനങ്ങളെ സേവിക്കണമെന്ന് ആഗ്രഹിച്ചായിരുന്നു. എന്നാല്‍ ചില രാഷ്ട്രീയ നേതാക്കളുടെ താല്‍പര്യത്തിന് എതിര് നിന്നപ്പോള്‍ ഒറ്റപ്പെട്ടുപോവുകയും ഒരുപാട് ഉപദ്രവങ്ങള്‍ നേരിട്ടെന്നും ജേക്കബ് തോമസ് പറയുന്നു.

‘ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോള്‍ ,എന്റെ കടമ ചെയ്യാനാവാതെ ഞാന്‍ വേദനിച്ചപ്പോള്‍ , എന്റെ വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അപ്പോള്‍ മാത്രമാണ്, പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്‌ഫോം ആയി ബിജെപി ആയത് ജേക്കബ് തോമസ് പറഞ്ഞു.

ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം,

‘സിവില്‍ സര്‍വീസിന് പോകുമ്പോള്‍ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എന്റെ നാട്ടില്‍ എന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂര്‍വ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാല്‍ സ്വാര്‍ത്ഥരായ രാഷ്ട്രബോധമില്ലാത്ത – ചിലരുടെ താല്‍പര്യത്തിന്/ ഇഷ്ടത്തിന് ഞാന്‍ എതിരുനിന്നപ്പോള്‍ എന്നെ ദ്രോഹിച്ചു. മാനസികമായി പീഡിപ്പിച്ചു – അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു. വേദനിച്ചു – എന്റെ ജനങ്ങള്‍ക്കായി ‘എന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോള്‍ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോള്‍ ,എന്റെ കടമ ചെയ്യാനാവാതെ ഞാന്‍ വേദനിച്ചപ്പോള്‍ , എന്റെ വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അപ്പോള്‍ മാത്രമാണ്, പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്‌ഫോം ആയി ബിജെപി ആയത് ‘

Next Story