പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചക്ക് സാധ്യതയുണ്ട്; എന്തൊക്കെ ചെയ്താലെന്ന് വിശദീകരിച്ച് ജേക്കബ്ബ് തോമസ്
തിരുവനന്തപുരം: ഇനിയുള്ള നാല് മാസം പിണറായി വിജയന് സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്‍ ഡിജിപിയും ബിജെപി സഹയാത്രികനുമായ മുന്‍ ഡിജിപി ജേക്കബ്ബ് തോമസ്. 21 വയസ്സുകാരിയെ പോലും മേയര്‍ ആക്കാന്‍ കാണിച്ച ധൈര്യം സര്‍ക്കാരിന് വലിയ മൈലേജ് ഉണ്ടാക്കി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇനിയുള്ള നാല് മാസം സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ ഭരണത്തുടര്‍ച്ചക്ക് സാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയ ഫോര്‍മുല […]

തിരുവനന്തപുരം: ഇനിയുള്ള നാല് മാസം പിണറായി വിജയന് സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്‍ ഡിജിപിയും ബിജെപി സഹയാത്രികനുമായ മുന്‍ ഡിജിപി ജേക്കബ്ബ് തോമസ്. 21 വയസ്സുകാരിയെ പോലും മേയര്‍ ആക്കാന്‍ കാണിച്ച ധൈര്യം സര്‍ക്കാരിന് വലിയ മൈലേജ് ഉണ്ടാക്കി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഇനിയുള്ള നാല് മാസം സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ ഭരണത്തുടര്‍ച്ചക്ക് സാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയ ഫോര്‍മുല ആയിരുന്നത് സ്ഥാനാര്‍ത്ഥി നിര്‍ണയമാണ്. അത്തരത്തിലുള്ള നീക്കം നിയമസഭ തെരഞ്ഞെടുപ്പിലും ഉണ്ടാകുകയാണെങ്കില്‍ സാധ്യതയുണ്ട്. മറ്റ് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ശ്രദ്ധ ചെലുത്തിയാല്‍ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറും കിറ്റും, ക്ഷേമ പെന്‍ഷനും ജനങ്ങളുടെ പണമാണെങ്കിലും സര്‍ക്കാരിന്റെ മുഖചിത്രം മാറ്റി. 21 വയസ്സുകാരിയെ പോലും മേയര്‍ ആക്കാന്‍ കാണിച്ച ധൈര്യം സര്‍ക്കാരിന് വലിയ മൈലേജ് ഉണ്ടാക്കി കൊടുത്തിട്ടുണ്ടെന്നും ജേക്കബ്ബ് തോമസ് പറഞ്ഞു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ടാകുമെന്ന സൂചന അഭിമുഖത്തില്‍ ജേക്കബ്ബ് തോമസ് നല്കി. ഇക്കുറി മത്സര രംഗത്ത് ഇറങ്ങാന്‍ തനിക്കൊരു തടസ്സവുമില്ലെന്നും മനസ്സില്‍ ഉള്ള മണ്ഡലം ഇരിങ്ങാലക്കുടയാണെന്നും ജേക്കബ്ബ് തോമസ് പറഞ്ഞു.
ഭരണത്തിലുള്ള സര്‍ക്കാരിന് തീര്‍ച്ചയായും ഒരു മേല്‍ക്കെ തെരഞ്ഞെടുപ്പില്‍ ഉണ്ട്. എന്നാല്‍ ഇക്കുറി ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാത്തരും ജനങ്ങളും ബിജെപിയോട് അടുക്കുമെന്നും ജേക്കബ്ബ് തോമസ് പറഞ്ഞു.