ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവാന്‍ താല്പര്യമുണ്ടെന്ന് ജാക്കി ചാന്
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവാന്‍ താല്പര്യമുണ്ടെന്നറിയിച്ച് ആക്ഷന്‍ ഹീറോ ജാക്കി ചാന്. ബീജിംഗില്‍ ചൈനീസ് സിനിമാ പ്രവര്‍ത്തകര്‍ നടത്തിയ ഒരു പരിപാടിയില്‍ വെച്ചാണ് ജാക്കി ചാന് ഇക്കാര്യം തുറന്നു പറഞ്ഞത്. നിലവില്‍ ചൈന ഫിലിം അസോസിയേഷന്റെ വൈസ് ചെയര്‍മാനാണ് ഇദ്ദേഹം. ഒരു ചൈനക്കാരനെന്ന് അറിയപ്പെടുന്നതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ ജാക്കി ചാന് പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹവും മറച്ചു വെച്ചില്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം തനിക്ക് കാണാനാവുന്നുണ്ടെന്നും 100 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് പറഞ്ഞ കാര്യങ്ങള്‍ കുറച്ചു […]
13 July 2021 12:12 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവാന്‍ താല്പര്യമുണ്ടെന്നറിയിച്ച് ആക്ഷന്‍ ഹീറോ ജാക്കി ചാന്. ബീജിംഗില്‍ ചൈനീസ് സിനിമാ പ്രവര്‍ത്തകര്‍ നടത്തിയ ഒരു പരിപാടിയില്‍ വെച്ചാണ് ജാക്കി ചാന് ഇക്കാര്യം തുറന്നു പറഞ്ഞത്. നിലവില്‍ ചൈന ഫിലിം അസോസിയേഷന്റെ വൈസ് ചെയര്‍മാനാണ് ഇദ്ദേഹം. ഒരു ചൈനക്കാരനെന്ന് അറിയപ്പെടുന്നതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ ജാക്കി ചാന് പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹവും മറച്ചു വെച്ചില്ല.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം തനിക്ക് കാണാനാവുന്നുണ്ടെന്നും 100 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് പറഞ്ഞ കാര്യങ്ങള്‍ കുറച്ചു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ചൈന നടപ്പാക്കിയെന്നും ജാക്കി ചാന് പറഞ്ഞു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടുത്ത പിന്തുണക്കാരനാണ് ജാക്കി ചാന്. പാര്‍ട്ടിക്കുള്ള പ്രൊഫഷണല്‍ ഉപദേശക സമിതി ( സിപിപിസിസി) അംഗവുമാണ് ഇദ്ദേഹം. ഹോങ് കോങ് കാരനായ ജാക്കി ചാന് ചൈനയെ അന്ധമായി പിന്തുയ്ക്കുന്നെന്ന് ആരോപിച്ച് ഹോങ് കോങ് ജനതയ്ക്ക് ഇദ്ദേഹത്തോട് വലിയ എതിര്‍പ്പുണ്ട്. ചൈന ഹോങ് കോങിനെ പൂര്‍ണമായും അധീനതയിലാക്കുന്നതിനെതിരെ 2019 ല്‍ ഹോങ് കോങില്‍ നടന്ന ജനാധിപത്യ സമരങ്ങള്‍ക്കിടെ ജാക്കി ചാന് ചൈനയെ പിന്തുണച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
- TAGS:
- china