Top

‘ജാക്ക് ലീച്ച്’; വന്‍മതില്‍ തീര്‍ക്കുന്ന പൂജാരയ്‌ക്കെതിരായ ഇംഗ്ലീഷ് തുറുപ്പുചീട്ട്, വീഡിയോ

നാലാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക് മുന്നേറുമെന്ന് തോന്നിച്ച നിമിഷത്തിലാണ് ജാക്ക് ലീച്ച് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. ഓഫ് സ്റ്റംപിന് പുറത്ത് കുത്തിയ ലീച്ചിന്റെ പന്ത് ടേണ്‍ ചെയ്ത് പൂജാരയുടെ പാഡിലേക്ക്, മനോഹരമായ ബോളില്‍ വന്‍മതിലിന്റെ പ്രതിരോധം അവസാനിച്ചു. ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ന്ന നിമിഷം. അതേസമയം ലീച്ചിന്റെ ബൗളിംഗിനെ അഭിനന്ദിക്കാനും മൊട്ടേറയിലെ കാണികള്‍ മറന്നില്ല. Leach V Pujara 89 balls, 61 runs, 4 wickets, 15 ave Pujara v SLA […]

5 March 2021 3:47 AM GMT

‘ജാക്ക് ലീച്ച്’; വന്‍മതില്‍ തീര്‍ക്കുന്ന പൂജാരയ്‌ക്കെതിരായ ഇംഗ്ലീഷ് തുറുപ്പുചീട്ട്, വീഡിയോ
X

നാലാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക് മുന്നേറുമെന്ന് തോന്നിച്ച നിമിഷത്തിലാണ് ജാക്ക് ലീച്ച് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. ഓഫ് സ്റ്റംപിന് പുറത്ത് കുത്തിയ ലീച്ചിന്റെ പന്ത് ടേണ്‍ ചെയ്ത് പൂജാരയുടെ പാഡിലേക്ക്, മനോഹരമായ ബോളില്‍ വന്‍മതിലിന്റെ പ്രതിരോധം അവസാനിച്ചു. ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ന്ന നിമിഷം. അതേസമയം ലീച്ചിന്റെ ബൗളിംഗിനെ അഭിനന്ദിക്കാനും മൊട്ടേറയിലെ കാണികള്‍ മറന്നില്ല.

രണ്ടാം വിക്കറ്റില്‍ 40 റണ്‍സാണ് പൂജാരയും രോഹിത്തും കൂട്ടിച്ചേര്‍ത്തത്. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ഇന്നിംഗ്‌സിലെ മികച്ച കൂട്ടുക്കെട്ടും ഇതു തന്നെയായിരുന്നു. പൂജാരയുടെ പുറത്താകലിന് പിന്നാലെ ഇന്ത്യന്‍ ഇന്നിംഗ്‌സ് വലിയ തകര്‍ച്ച നേരിട്ടു. ആദ്യമായിട്ടല്ല ലീച്ച് പൂജാരയെ പുറത്താക്കുന്നത്. 89 പന്തുകളാണ് ഈ സീരിസില്‍ ലീച്ച് പൂജാരയ്‌ക്കെതിരെ എറിഞ്ഞത്. ഇതില്‍ 15 ശരാശരിയില്‍ 61 റണ്‍സ് പൂജാര അടിച്ചെടുത്തു. എന്നാല്‍ നാല് തവണ ലീച്ചിന് മുന്നില്‍ ഇന്ത്യയുടെ വന്‍മതില്‍ കീഴടങ്ങുകയും ചെയ്തു.

ഓസീസില്‍ മികച്ച പ്രതിരോധം തീര്‍ത്ത് ഇന്ത്യക്ക് ഐതിഹാസിക വിജയം സമ്മാനിച്ച വ്യക്തിയാണ് പൂജാര. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ മികച്ചതെന്ന് ചൂണ്ടിക്കാണിക്കാന്‍ ഉതകുന്ന പ്രകടനമൊന്നും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നില്ല.

അതേസമയം രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തിട്ടുണ്ട്. ഇനി 50 റണ്‍സ് കൂടെ നേടിയാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ മറികടക്കാനാവും. 37 റണ്‍സുമായി മുന്നേറുന്ന വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

Next Story

Popular Stories