‘തോല്‍വിയില്‍ ദുഃഖമില്ല’; ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മാഫിയ രാഷ്ട്രീയത്തിന് ഇരയായെന്ന് ജെ മേഴ്സിക്കുട്ടിയമ്മ
ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ മാഫിയ രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന് കുണ്ടറയില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെ മേഴ്സിക്കുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നു. നിലവിലെ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധിക്കുകയാണ് പ്രധാന ലക്ഷ്യം. നാടിന്റെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കുണ്ടറയിലെ തോല്‍വിയില്‍ ദുഃഖമില്ല, മറിച്ച് എല്‍ഡിഎഫിന്റെ വിജയത്തില്‍ അതിയായ സന്തോഷമുണ്ട്. ഇടതുപക്ഷത്തിന്റെ നിലപാട് ശരിയായിരുന്നുവെന്ന് ജനം അംഗീകരിച്ചു. കേരളത്തിലെ തിരദേശമേഖലയിലെല്ലാം ഇടതുപക്ഷം ജയിച്ചു. തീരദേശം കീഴടക്കാമെന്നായിരുന്നു ചിലരുടെ ലക്ഷ്യം എന്നാല്‍ എല്ലാം […]

ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ മാഫിയ രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന് കുണ്ടറയില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെ മേഴ്സിക്കുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നു. നിലവിലെ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധിക്കുകയാണ് പ്രധാന ലക്ഷ്യം. നാടിന്റെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കുണ്ടറയിലെ തോല്‍വിയില്‍ ദുഃഖമില്ല, മറിച്ച് എല്‍ഡിഎഫിന്റെ വിജയത്തില്‍ അതിയായ സന്തോഷമുണ്ട്. ഇടതുപക്ഷത്തിന്റെ നിലപാട് ശരിയായിരുന്നുവെന്ന് ജനം അംഗീകരിച്ചു. കേരളത്തിലെ തിരദേശമേഖലയിലെല്ലാം ഇടതുപക്ഷം ജയിച്ചു. തീരദേശം കീഴടക്കാമെന്നായിരുന്നു ചിലരുടെ ലക്ഷ്യം എന്നാല്‍ എല്ലാം പരാജയപ്പെട്ടു.
ഇല്ലാത്ത കാര്യം ഉണ്ടാക്കി പറയുന്ന വടക്കേ ഇന്ത്യന്‍ ശൈലിയിലുള്ള ഒരു മാഫിയ രാഷ്ട്രീയം കോണ്‍ഗ്രസ് കേരളത്തിലും പ്രയോഗിക്കുന്നവെന്നതിന്റെ പ്രധാന ഉദാഹരണമാണ് കുണ്ടറയില്‍ നടന്നത്. എന്നാല്‍ അവര്‍ പരാജയപ്പെട്ടു. താന്‍ മാത്രം ബലിയാടായി എന്നത് പ്രശ്നമല്ല. വോട്ട് കച്ചവടം നടത്തിയതായി തെരഞ്ഞെടുപ്പിന്റെ ഒരാഴ്ച്ച മുമ്പ് തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ അത് കാര്യമാക്കിയില്ലായുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കുണ്ടറ മണ്ഡലത്തില്‍ ബിജെപിക്ക് ഏകദേശം 25000 വോട്ടുകളുണ്ട് എന്നാല്‍ ഇത്തവണ അവര്‍ക്ക് കിട്ടിയത് 5000ത്തോളം വോട്ടുകള്‍ മാത്രമാണ്. രാഷ്ട്രീയം കച്ചവടമാക്കി മാറ്റിയ അവര്‍ വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചുവിറ്റു. അതിന്റെ ഇരയാവുകയായിരുന്നു താന്‍. വെള്ളപ്പള്ളി നടേശന്റെ വിമര്‍ശനങ്ങള്‍ പ്രതികരണം അര്‍ഹിക്കുന്നില്ലയെന്നും മേഴ്സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു.