Top

മുസ്ലിം ലീഗ് വിടുന്നവരെ തടയാനുള്ള ശ്രമം; ഐഎന്‍എല്‍ തര്‍ക്കത്തിനു പിന്നില്‍ കുഞ്ഞാലിക്കുട്ടിയെന്ന് എന്‍വൈഎല്‍

ഐഎന്‍എല്ലിലെ നിലവിലെ തര്‍ക്കം സംബന്ധിച്ച് പാര്‍ട്ടിയുടെ യുവജന വിഭാഗമായ നാഷണല്‍ യൂത്ത് ലീഗില്‍ (എന്‍വൈഎല്‍) ഭിന്നതയില്ലെന്നും ഐഎന്‍എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രഖ്യാപിച്ച കമ്മിറ്റിക്കൊപ്പമാണ് സംഘടനയെന്നും ഭാരവാഹികള്‍. മന്ത്രിസ്ഥാനം ലഭിച്ചതോടെ പാര്‍ട്ടിയിലേക്ക് മുസ്ലിം ലീഗില്‍ നിന്നടക്കം നിരവധി പേര്‍ വരുന്നുണ്ട്. ഇതിന് തടയിടാന്‍ ശ്രമിക്കുന്ന ലീഗും പികെ കുഞ്ഞാലിക്കുട്ടിയുമാണ് എറണാകുളത്തെടക്കം പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും എന്‍വൈഎല്‍ പറയുന്നു. പാര്‍ട്ടിയിലെ വിമതര്‍ക്കും പിന്തുണ നല്‍കുന്നത് ഇവരാണെന്നും എന്‍വൈഎല്‍ ആരോപിച്ചു. അഖിലേന്ത്യാ നേതൃത്വം ഹംസ ഹാജിയെയാണ് ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചത്. കേന്ദ്ര […]

30 July 2021 11:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലിം ലീഗ് വിടുന്നവരെ തടയാനുള്ള ശ്രമം; ഐഎന്‍എല്‍ തര്‍ക്കത്തിനു പിന്നില്‍ കുഞ്ഞാലിക്കുട്ടിയെന്ന് എന്‍വൈഎല്‍
X

ഐഎന്‍എല്ലിലെ നിലവിലെ തര്‍ക്കം സംബന്ധിച്ച് പാര്‍ട്ടിയുടെ യുവജന വിഭാഗമായ നാഷണല്‍ യൂത്ത് ലീഗില്‍ (എന്‍വൈഎല്‍) ഭിന്നതയില്ലെന്നും ഐഎന്‍എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രഖ്യാപിച്ച കമ്മിറ്റിക്കൊപ്പമാണ് സംഘടനയെന്നും ഭാരവാഹികള്‍. മന്ത്രിസ്ഥാനം ലഭിച്ചതോടെ പാര്‍ട്ടിയിലേക്ക് മുസ്ലിം ലീഗില്‍ നിന്നടക്കം നിരവധി പേര്‍ വരുന്നുണ്ട്. ഇതിന് തടയിടാന്‍ ശ്രമിക്കുന്ന ലീഗും പികെ കുഞ്ഞാലിക്കുട്ടിയുമാണ് എറണാകുളത്തെടക്കം പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും എന്‍വൈഎല്‍ പറയുന്നു. പാര്‍ട്ടിയിലെ വിമതര്‍ക്കും പിന്തുണ നല്‍കുന്നത് ഇവരാണെന്നും എന്‍വൈഎല്‍ ആരോപിച്ചു.

അഖിലേന്ത്യാ നേതൃത്വം ഹംസ ഹാജിയെയാണ് ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചത്. കേന്ദ്ര നേതൃത്വത്തെ തള്ളിപ്പറയുന്നവരെ അംഗീകരിക്കാന്‍ സംഘടനയ്ക്ക് കഴിയില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. കോഴിക്കോട് നടത്തിയ പത്ര സമ്മേളനത്തിലാണ് ഐവൈഎല്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി, ജനറല്‍ സെക്രട്ടറി ഫാദില്‍ അമീന്‍, ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍, വൈസ് പ്രസിഡന്റുമാരായ അഷറഫ് പുതുമ, നാസര്‍ കൂരാറ, ജെയിന്‍ ജോസഫ്, സെക്രട്ടറിമാരായ ഷാജു ഷമീര്‍ റയാന്‍ പറക്കാട്ട് എന്നിവര്‍ വാര്‍്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇതിനിടെ ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് കയറുന്നതില്‍ നിന്ന അബ്ദുല് വഹാബ് പക്ഷത്തെ വിലക്കി കോടതി ഉത്തരവിട്ടു. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് ബി ഹംസാ ഹാജി, സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് രണ്ടാം പ്രിന്‍സിപ്പല്‍ മുന്‍സിഫ് ഉബൈദുല്ലയുടെ ഇടക്കാല വിധി. കോടതി വീണ്ടും ഹര്‍ജി പരിഗണിക്കാനിരിക്കുന്ന ഓഗസ്റ്റ് പത്തുവരെ കമ്മിറ്റി ഓഫീസില്‍ പ്രവേശിക്കുകയോ യോഗം ചേരുകയോ ചെയ്യരുതെന്നാണ് ഉത്തരവ്.

Next Story

Popular Stories