‘ട്രംപിനെ പോലെ മകള്‍ക്കും പണവും പ്രശസ്തിയും ഭ്രമമായിരുന്നു’ ;നെക്ലെസിലെ അറബിപേര് കണ്ടപ്പോഴുള്ള പ്രതികരണം ഞെട്ടിച്ചുവെന്നും സുഹൃത്ത്
വാഷിംങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെ പോലെ മകള്‍ ഇവാന്‍ക ട്രംപിനും പണത്തിനോടും പ്രശസ്തിയോടും ഭ്രമമാണെന്നെന്നും പാവപ്പെട്ടവരോട് അവഗണനയാണെന്നും ഇവാന്‍കയുടെ സ്ക്കൂള് കാലഘട്ടത്തിലെ സുഹൃത്ത് ലിസാനന്ഡ്ര ഓസ്ട്രോം. വാനിറ്റി ഫെയറില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. സ്ക്കൂള് കാലഘട്ടത്തില്‍ തന്നെ ഇവാന്‍ക ട്രംപിന് പദവികളോട് വലിയ കമ്പമായിരുന്നു. സ്ക്കൂള് നിയമങ്ങള്‍ ലംഘിക്കുകയും ഇവാന്‍ക കുറ്റം ് സഹപാഠികളുടെ മേല്‍ ചുമത്തുമായിരുന്നുവെന്നും ലിസാന്‍ഡ്ര പറഞ്ഞു. പദവി, പണം, അഹങ്കാരം എന്നിവയില്‍ അവള് ട്രംപിന്റെ ദിശയില്‍ ആയിരുന്നു. സ്വയം രക്ഷക്കായി മറ്റുള്ളവരുടെ മേല്‍കുറ്റം […]

വാഷിംങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെ പോലെ മകള്‍ ഇവാന്‍ക ട്രംപിനും പണത്തിനോടും പ്രശസ്തിയോടും ഭ്രമമാണെന്നെന്നും പാവപ്പെട്ടവരോട് അവഗണനയാണെന്നും ഇവാന്‍കയുടെ സ്ക്കൂള് കാലഘട്ടത്തിലെ സുഹൃത്ത് ലിസാനന്ഡ്ര ഓസ്ട്രോം. വാനിറ്റി ഫെയറില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
സ്ക്കൂള് കാലഘട്ടത്തില്‍ തന്നെ ഇവാന്‍ക ട്രംപിന് പദവികളോട് വലിയ കമ്പമായിരുന്നു. സ്ക്കൂള് നിയമങ്ങള്‍ ലംഘിക്കുകയും ഇവാന്‍ക കുറ്റം ് സഹപാഠികളുടെ മേല്‍ ചുമത്തുമായിരുന്നുവെന്നും ലിസാന്‍ഡ്ര പറഞ്ഞു.
പദവി, പണം, അഹങ്കാരം എന്നിവയില്‍ അവള് ട്രംപിന്റെ ദിശയില്‍ ആയിരുന്നു. സ്വയം രക്ഷക്കായി മറ്റുള്ളവരുടെ മേല്‍കുറ്റം ചുമത്തുന്ന പിതാവിന്റെ സ്വഭാവം ഇവാന്കയിലും ഉണ്ടായിരുന്നുവെന്നും ലിസാന്‍ഡ്ര ആരോപിച്ചു. സ്ക്കൂള് കാലഘട്ടത്തില്‍ ഇവാന്‍കയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ലിസാന്‍ഡ്ര.
ഇരുപതാമത്തെ വയസില്‍ താന്‍ ഇവാന്‍കയ്ക്ക് പുലിസ്സര് പ്രൈസ് ജേതാവ് റിച്ചാര്‍ഡ് റൂസോയുടെ പുസ്തകം ‘എംപയര്‍ ഫാള്‍സ്’ വായിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം വളരെ രൂക്ഷമായിരുന്നു. ദരിദ്രരെ കുറിച്ചുള്ള പുസ്തകം വായിക്കാന്‍ എന്തിനാണ് എന്നോട് നിര്‍ദേശിക്കുന്നതെന്നായിരുന്നു ഇവാന്‍കയുടെ പ്രതികരണം. എനിക്ക് ഇതില്‍ ഏത് ഭാഗമാണ് താല്പ്പര്യമുള്ളതെന്നാണ് വിചാരിക്കുന്നതെന്നും ഇവാന്‍ക പറഞ്ഞതായി ലിസാന്‍ഡ്ര വ്യക്തമാക്കി.
പുറംമോടിക്ക് അപ്പുറം ട്രംപിയന്‍ മുനകള്‍ ഒൡപ്പിച്ചുവെച്ച കഠിനമായ പ്രതികരണായിരുന്നു പലപ്പോഴും ഇവാന്കയുടെതെന്നും ലിസാന്‍ഡ്ര പറഞ്ഞു.
ലെബനനിലെ മാധ്യമപ്രവര്‍ത്തകയാണ് ലിസാന്‍ഡ്ര. ഒരു ദിവസം രാത്രി അത്താഴം കഴിക്കാനിരിക്കുമ്പോള്‍ അറബില്‍ പേരെഴുതിയ തന്റെ നെക്ലെസ് കണ്ടപ്പോഴുള്ള ഇവാന്‍കയുടെ വാദം തന്നെ ഞെട്ടിച്ചുവെന്നും ലിസാന്‍ഡ്ര ഫറഞ്ഞു. ‘ഒരു ദിവസം അത്താഴം കഴച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നെക്ലെസ് ഇവാന്‍കയുടെ ശ്രദ്ധയില്‍പ്പെട്ടത്. നിന്റെ ജൂത കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഇത് അദ്ദേഹം കണ്ടാല്‍ എന്ത് കരുതും. ഇത് എങ്ങനെയാണ് നിനക്ക് ധരിക്കാന്‍ കഴിയുന്നത്. ഇത് ഒരു ഭീകരന് എന്ന് അലറുന്നത് പോലെയാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു ഇവാന്‍കയുടെ പ്രതികരണം.
- TAGS:
- Donald Trump