Top

സ്പാനിഷ് അങ്കത്തിനു മുമ്പേ ക്രൊയേഷ്യയ്ക്ക് തിരിച്ചടി; സൂപ്പര്‍ താരത്തിന് കോവിഡ്, ടീം ഒന്നടങ്കം ആശങ്കയില്‍

യൂറോ കപ്പ് ഫുട്‌ബോളില്‍ നാളെ രാത്രി 9:30ന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കരുത്തരായ സ്‌പെയിനിനെ നേരിടാനൊരുങ്ങുന്ന ക്രൊയേഷ്യയ്ക്ക് മത്സരത്തിനു മുമ്പേ വന്‍ തിരിച്ചടി. ടൂര്‍ണമെന്റില്‍ ടീമിന്റെ നോക്കൗട്ട് പ്രവേശനത്തിന് ചുക്കാന്‍ പിടിച്ച സൂപ്പര്‍ താരത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. സ്‌ട്രൈക്കര്‍ ഇവാന്‍ പെരിസിച്ചിനാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ താരത്തെ ഐസൊലേഷനിലേക്കു മാറ്റി. ക്രൊയേഷ്യയ്ക്കായി ഗ്രൂപ്പ് മത്സരങ്ങള്‍ കളിക്കുകയും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്ത താരമാണ് പെരിസിച്ച്. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടീം മൊത്തം […]

27 Jun 2021 12:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്പാനിഷ് അങ്കത്തിനു മുമ്പേ ക്രൊയേഷ്യയ്ക്ക് തിരിച്ചടി; സൂപ്പര്‍ താരത്തിന് കോവിഡ്, ടീം ഒന്നടങ്കം ആശങ്കയില്‍
X

യൂറോ കപ്പ് ഫുട്‌ബോളില്‍ നാളെ രാത്രി 9:30ന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കരുത്തരായ സ്‌പെയിനിനെ നേരിടാനൊരുങ്ങുന്ന ക്രൊയേഷ്യയ്ക്ക് മത്സരത്തിനു മുമ്പേ വന്‍ തിരിച്ചടി. ടൂര്‍ണമെന്റില്‍ ടീമിന്റെ നോക്കൗട്ട് പ്രവേശനത്തിന് ചുക്കാന്‍ പിടിച്ച സൂപ്പര്‍ താരത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചു.

സ്‌ട്രൈക്കര്‍ ഇവാന്‍ പെരിസിച്ചിനാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ താരത്തെ ഐസൊലേഷനിലേക്കു മാറ്റി. ക്രൊയേഷ്യയ്ക്കായി ഗ്രൂപ്പ് മത്സരങ്ങള്‍ കളിക്കുകയും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്ത താരമാണ് പെരിസിച്ച്.

അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടീം മൊത്തം ആശങ്കയിലാണ്. നിലവില്‍ ടീമിലെ മറ്റാര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മത്സരങ്ങള്‍ക്കിടയിലും അല്ലാതെയുമായി പെരിസിച്ചിനോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ഒട്ടേറെപ്പേര്‍ സംശയനിഴലിലാണ്.

നായകന്‍ ലൂക്കാ മോഡ്രിച്ച് ഉള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവരില്‍ ആര്‍ക്കെങ്കിലും കൂടി രോഗബാധ സ്ഥിരീകരിച്ചാല്‍ ടീമിന്റെ യൂറോ കപ്പ് പങ്കാളിത്തം തന്നെ പ്രതിസന്ധിയിലാകും. ഇന്നലെ നടന്ന അവസാന പരിശോധനയിലാണ് പെരിസിച്ച് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

ഈ യൂറോ കപ്പില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ഗോളുകളും ഒരസിസ്റ്റുമായി ക്രൊയേഷ്യയുടെ കുതിപ്പിന് ചുക്കാന്‍ പിടിച്ച താരമാണ് പെരിസിച്ച്. കൂടാതെ നായകന്‍ മോഡ്രിച്ച് കഴിഞ്ഞാല്‍ ടീമിലെ ഏറ്റവും മുതിര്‍ന്ന താരവുമാണ്. പെരിസിച്ചില്ലാതെ സ്‌പെയിനെ നേരിടാന്‍ ക്രൊയേഷ്യ ഇറങ്ങുന്നത് ആയുധമില്ലാതെ യുദ്ധത്തിനിറങ്ങുന്നതു പോലെയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പരിവേദനം.

Next Story

Popular Stories