Top

കൊല്ലപ്പെട്ട മന്‍സൂറിന്റെ പിതാവ് ഇടതുപക്ഷ അനുഭാവി; തന്റെ കണ്‍മുന്നില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന് പിതാവ്

പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയത് പ്രകോപനമൊന്നുമില്ലാതെയെന്ന് മന്‍സൂറിന്റെ പിതാവ് മുസ്തഫ. താന്‍ സിപിഐഎം മെമ്പര്‍ഷിപ്പുള്ള ആളല്ലെങ്കിലും ഇടതുപക്ഷ അനുഭാവിയാണെന്നും മന്‍സൂര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ലെന്നും മുസ്തഫ പറഞ്ഞു. തന്റെ മുന്നില്‍ വെച്ചാണ് ആക്രമണം നടന്നതെന്നും ഇരുട്ടായതിനാല്‍ ആക്രമിച്ചവരെ കണ്ടില്ലെന്നും മുസ്തഫ പറഞ്ഞു. ആക്രമികള്‍ ബോംബെറിഞ്ഞപ്പോള്‍ കാലിന് ചെറിയ പരുക്ക് മുസ്തഫയ്ക്കും പറ്റിയിട്ടുണ്ട്. രാഷ്ട്രീയ ഭേദമന്യേ എല്ലാ കുട്ടികളും ഒരുമിച്ച് ഇരിക്കുന്ന പ്രദേശമായിരുന്നു ഇതെന്നും പ്രശ്‌നങ്ങള്‍ ഇല്ലാത്ത സ്ഥലമായിരുന്നെന്നും എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും […]

7 April 2021 12:20 AM GMT

കൊല്ലപ്പെട്ട മന്‍സൂറിന്റെ പിതാവ് ഇടതുപക്ഷ അനുഭാവി; തന്റെ കണ്‍മുന്നില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന് പിതാവ്
X

പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയത് പ്രകോപനമൊന്നുമില്ലാതെയെന്ന് മന്‍സൂറിന്റെ പിതാവ് മുസ്തഫ. താന്‍ സിപിഐഎം മെമ്പര്‍ഷിപ്പുള്ള ആളല്ലെങ്കിലും ഇടതുപക്ഷ അനുഭാവിയാണെന്നും മന്‍സൂര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ലെന്നും മുസ്തഫ പറഞ്ഞു.

തന്റെ മുന്നില്‍ വെച്ചാണ് ആക്രമണം നടന്നതെന്നും ഇരുട്ടായതിനാല്‍ ആക്രമിച്ചവരെ കണ്ടില്ലെന്നും മുസ്തഫ പറഞ്ഞു. ആക്രമികള്‍ ബോംബെറിഞ്ഞപ്പോള്‍ കാലിന് ചെറിയ പരുക്ക് മുസ്തഫയ്ക്കും പറ്റിയിട്ടുണ്ട്.

രാഷ്ട്രീയ ഭേദമന്യേ എല്ലാ കുട്ടികളും ഒരുമിച്ച് ഇരിക്കുന്ന പ്രദേശമായിരുന്നു ഇതെന്നും പ്രശ്‌നങ്ങള്‍ ഇല്ലാത്ത സ്ഥലമായിരുന്നെന്നും എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും മുസ്തഫ പറഞ്ഞു.

ഇതിനിടെ തന്നെ മര്‍ദിക്കുന്നത് കണ്ടാണ് മന്‍സൂര്‍ ഓടിയെത്തിയതെന്നും ഇതിനിടെയാണ് മന്‍സൂറിനെ ഡിവൈഎഫൈ്വ പ്രവര്‍ത്തകര്‍ വെട്ടിയതെന്നും മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇരുപതംഗ ഡിെൈവപ് ഐ സംഘമെത്തി പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം തന്നെ ആക്രമിക്കുകയായിരുന്നെന്ന് മുഹ്‌സിന്‍ പറഞ്ഞു.

ആക്രമത്തില്‍ ഒരു സിപിഐഎം പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം തുടര്‍ന്നു വരികയാണ്. വോട്ടെടുപ്പിനുശേഷം ഇന്നലെ രാത്രി 8 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. അക്രമികള്‍ മന്‍സൂറിനെ വീട്ടില്‍ക്കയറി വെട്ടുകയായിരുന്നു. തടയാന്‍ ചെന്ന സഹോദരന്‍ മുഹ്സിനും വെട്ടേല്‍ക്കുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അക്രമി സംഘം മന്‍സൂറിനെ വെട്ടിയതെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്.

Next Story