Top

പൗരത്വ വിജ്ഞാപനം: സ്റ്റേ ആവശ്യപ്പെട്ട് മുസ്ലീംലീഗ് സുപ്രീംകോടതിയില്‍

മുസ്ലീം രാജ്യങ്ങളിലെ മുസ്ലിം ഇതര വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിനെതിരെ മുസ്ലീംലീഗ് സുപ്രീംകോടതിയില്‍. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിയാണ് മുസ്ലീം ലീഗ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ്‌കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം ഇറക്കിയത്. മുസ്ലീം ഇതര മതവിഭാഗങ്ങളായ ബുദ്ധ, ഹിന്ദു, ജൈന, സിഖ് മതവിഭാഗത്തില്‍പ്പെട്ട അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കു വേണ്ടി ഇറക്കിയ വിജ്ഞാപനത്തിനെതിരെയാണ് മുസ്ലീം ലീഗ് സുപ്രീംകോടതി […]

1 Jun 2021 8:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൗരത്വ വിജ്ഞാപനം: സ്റ്റേ ആവശ്യപ്പെട്ട് മുസ്ലീംലീഗ് സുപ്രീംകോടതിയില്‍
X

മുസ്ലീം രാജ്യങ്ങളിലെ മുസ്ലിം ഇതര വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിനെതിരെ മുസ്ലീംലീഗ് സുപ്രീംകോടതിയില്‍. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിയാണ് മുസ്ലീം ലീഗ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

്‌കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം ഇറക്കിയത്. മുസ്ലീം ഇതര മതവിഭാഗങ്ങളായ ബുദ്ധ, ഹിന്ദു, ജൈന, സിഖ് മതവിഭാഗത്തില്‍പ്പെട്ട അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കു വേണ്ടി ഇറക്കിയ വിജ്ഞാപനത്തിനെതിരെയാണ് മുസ്ലീം ലീഗ് സുപ്രീംകോടതി സമീപിക്കുന്നത്. രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത്, ഹരിയാന, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസമാക്കിയ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് വേണ്ടി അപേക്ഷിക്കുന്നതിനാണ് വിജ്ഞാപനം ഇറക്കിയത്.

2019ല്‍ പുറത്തിറക്കിയ പൗരത്വ നിയമഭേദഗതി ബില്ലിന്റെ ചട്ടക്കൂടുകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. അത്തരം സാഹചര്യത്തില്‍ സിഎഎ ഇത്തരത്തില്‍ നടപ്പാക്കുന്നതിനെയാണ് മുസ്ലീം ലീഗ് എതിര്‍ക്കുന്നത് 1955ലെയും 2009ലെയും പൗരത്വ നിയമങ്ങള്‍ പ്രകാരമാണ് വിജ്ഞാപനമെന്നാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്.

Next Story