എല്‍ഡിഎഫിന് വോട്ട് ചെയ്തത് അബദ്ധത്തിലെന്ന് ലീഗ് കൗണ്‍സിലര്‍മാര്‍; പുറത്താക്കണമെന്ന് നേതാക്കള്‍, രാജിക്കത്ത്
കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്ത മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി. രണ്ടു കൗണ്‍സിലര്‍മാരും രാജി വയ്ക്കണമെന്ന് ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. രണ്ടു ലീഗ് അംഗങ്ങളാണ് സിപിഐഎം ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായ കെവി സുജാത ടീച്ചര്‍ക്ക് വോട്ട് ചെയ്തത്. ഇതോടെ 24ല്‍ നിന്ന് 26 വോട്ട് ലഭിച്ച സുജാത നഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം വാര്‍ഡിലെ അസ്മ മാങ്കാവും 27-ാം വാര്‍ഡിലെ ഹസ്ന റസാക്കുമാണ് ഇടത് സ്ഥാനാര്‍ത്ഥിക്ക് […]

കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്ത മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി. രണ്ടു കൗണ്‍സിലര്‍മാരും രാജി വയ്ക്കണമെന്ന് ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു.
രണ്ടു ലീഗ് അംഗങ്ങളാണ് സിപിഐഎം ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായ കെവി സുജാത ടീച്ചര്‍ക്ക് വോട്ട് ചെയ്തത്. ഇതോടെ 24ല്‍ നിന്ന് 26 വോട്ട് ലഭിച്ച സുജാത നഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം വാര്‍ഡിലെ അസ്മ മാങ്കാവും 27-ാം വാര്‍ഡിലെ ഹസ്ന റസാക്കുമാണ് ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത ലീഗ് കൗണ്‍സിലര്‍മാര്‍. മാത്രമല്ല, ഒരു ലീഗ് പ്രതിനിധിയുടെ വോട്ട് അസാധുവാകുകയും ചെയ്തു. ഇതോടെ അംഗബലം 13 ഉണ്ടായിട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് പത്തായി. നടപടി വിവാദമായതോടെ തങ്ങള്‍ രാജിക്ക് തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് മൂന്നു കൗണ്‍സിലര്‍മാരും ലീഗ് നേതൃത്വത്തിന് കത്ത് നല്കി. കൈയ്യബദ്ധം സംഭവിച്ചെന്നാണ് മൂവരുടെയും രാജിക്കത്തില്‍ പറയുന്നത്. രാജിതീരുമാനത്തില്‍ ലീഗ് ജില്ല കമ്മറ്റി അന്തിമതീരുമാനമെടുക്കും.
ബിജെപിക്ക് ആറു അംഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവരുടെ ചെയര്മാന് സ്ഥാനാര്‍ഥിയായ സുമ ഹെഗ്ഡെക്ക് മൂന്ന് വോട്ടാണ് ലഭിച്ചത്. ഒരു ബിജെപി സ്വതന്ത്രന് അംഗം വോട്ട് ചെയ്തില്ല. രണ്ട്വോട്ടുകള് അസാധുവായി. ജില്ലാ വൈസ് പ്രസിഡന്റ് എം ബല്‍രാജിന്റെ വോട്ടാണ് അസാധുവായത്. അദ്ദേഹത്തിന്റെ ഭാര്യ വന്ദന ബല്‍രാജാണ് വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്നത്.
ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സുജാത ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്. കഴിഞ്ഞ മുനിസിപ്പല്‍ കൗണ്‍സിലില്‍ ആസൂത്രണ സമിതി അംഗമായിരുന്നു.