Top

‘തിരുവനന്തപുരം ബ്രാന്‍ഡിങ് എല്‍ഡിഎഫ് വാഗ്ദാനം’; ഐഎഫ്എഫ്‌കെ സ്ഥിരം വേദി തലസ്ഥാനം വിടില്ലെന്ന് സിപിഐഎം

ഐഎഫ്എഫ്‌കെ വേദിമാറ്റത്തെ ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി തലസ്ഥാനം തന്നെ ആയിരിക്കുമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. മേള കോവിഡ് സാഹചര്യത്തില്‍ നാല് മേഖലകളിലായി നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചൊല്ലി നടക്കുന്ന വിവാദം അനാവശ്യവും അപ്രസക്തവുമാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു. ഈ വര്‍ഷത്തേയ്ക്ക് മാത്രമുള്ള താല്‍ക്കാലിക തീരുമാനമാണ് ഇത് എന്ന് അല്പം മുന്‍പ് ബഹുമാനപെട്ട മന്ത്രിയോട് ഞാന്‍ നേരിട്ട് സംസാരിച്ചപ്പോള്‍ അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. […]

2 Jan 2021 7:45 AM GMT

‘തിരുവനന്തപുരം ബ്രാന്‍ഡിങ് എല്‍ഡിഎഫ് വാഗ്ദാനം’; ഐഎഫ്എഫ്‌കെ സ്ഥിരം വേദി തലസ്ഥാനം വിടില്ലെന്ന് സിപിഐഎം
X

ഐഎഫ്എഫ്‌കെ വേദിമാറ്റത്തെ ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി തലസ്ഥാനം തന്നെ ആയിരിക്കുമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. മേള കോവിഡ് സാഹചര്യത്തില്‍ നാല് മേഖലകളിലായി നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചൊല്ലി നടക്കുന്ന വിവാദം അനാവശ്യവും അപ്രസക്തവുമാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.

ഈ വര്‍ഷത്തേയ്ക്ക് മാത്രമുള്ള താല്‍ക്കാലിക തീരുമാനമാണ് ഇത് എന്ന് അല്പം മുന്‍പ് ബഹുമാനപെട്ട മന്ത്രിയോട് ഞാന്‍ നേരിട്ട് സംസാരിച്ചപ്പോള്‍ അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. തലസ്ഥാന നിവാസികള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല.

ആനാവൂര്‍ നാഗപ്പന്‍

പ്രകടനപത്രികയില്‍ എല്‍ഡിഎഫ് നല്‍കിയ വാഗ്ദാനമായ തിരുവനന്തപുരം ബ്രാന്‍ഡിംഗ് ഉയര്‍ത്തിപിടിച്ചാണ് ചില തല്പരകക്ഷികള്‍ ഈ പ്രചാരണം നടത്തുന്നത്. പ്രകടന പത്രികയില്‍ പറഞ്ഞത് പോലെ തിരുവന്തപുരത്തിന്റെ തനിമയും സംസ്‌കാരവും വിളിച്ചോതുന്ന മികവാര്‍ന്ന പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ എല്‍ഡിഎഫ് പ്രതിജ്ഞാബന്ധമാണ്. തലസ്ഥാന ജില്ലയുടെ സമഗ്രമായ വികസനത്തിനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയുമാണ്. നടപ്പാക്കി വരുന്ന പദ്ധതികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനുള്ള ഇടപെടലുകളും എല്‍ഡിഎഫ് നടത്തുന്നുണ്ട്. ജില്ലയുടെ വികസന മുന്നേറ്റങ്ങള്‍ക്ക് ഉതകുന്ന നിലപാടാണ് എല്‍ഡിഎഫ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അത് തുടരും. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കുപ്രചാരണങ്ങളില്‍ ചില നിക്ഷ്പക്ഷമതികളും പെട്ട് പോയിട്ടുള്ളതായി ശ്രദ്ധയില്‍ പെട്ടു. ഇക്കാര്യത്തില്‍ യാതൊരു തെറ്റിദ്ധാരണയും ഉണ്ടാകേണ്ടതില്ല എന്നത് ഉറപ്പാണെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

വേദിമാറ്റത്തിനെതിരെ തിരുവനന്തപുരം നിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഐഎഫ്എഫ്‌കെ മസ്റ്റ് സ്റ്റേ ഹാഷ്ടാഗ് ക്യാംപെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ തുടരുകയാണ്. വേദിമാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎഎല്‍എ കെ എസ് ശബരീനാഥും എംപി ശശി തരൂരും രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര മാനദണ്ഡ പ്രകാരം ഐഎഫ്എഫ്‌കെയുടെ വേദി മാറ്റം സാധ്യമല്ലെന്ന് മുന്‍ ഫെസ്റ്റിവല്‍ ഡയറക്ടറും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ ബീന പോള്‍ പറയുന്നു. കോവിഡിന്റെ സാഹചര്യത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് താത്കാലികമായ ക്രമീകരണമാണെന്നും ബീനാ പോള്‍ പറഞ്ഞു.

ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം

ഐഎഫ്എഫ്‌കെ വിവാദം അനാവശ്യവും അപ്രസക്തവും
അന്തരാഷ്ട്ര ചലച്ചിത്ര മേള കോവിഡ് സാഹചര്യത്തില്‍ നാല് മേഖലകളിലായി നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചൊല്ലി നടക്കുന്ന വിവാദം അനാവശ്യവും അപ്രസക്തവുമാണ്. സ്ഥിരം വേദി തിരുവനന്തപുരം തന്നെ ആയിരിക്കുമെന്ന് ബഹുമാനപെട്ട മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് . കോവിഡ് സാഹചര്യം മൂലമാണ് ഇപ്പോള്‍ 4 മേഖലകളിലായി ഇത് നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ തന്നെ പതിനാലായിരത്തോളമാണ്. രജിസ്റ്റര്‍ ചെയ്യാത്തവരായി ആയിരക്കണക്കിന് ആളുകള്‍ എത്താറുമുണ്ട്. അങ്ങനെ പതിനായിരക്കണക്കിന് ആളുകളാണ് ഈ മഹാമേളയില്‍ പങ്കെടുക്കുന്നത്. കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ രോഗവ്യാപനത്തിനും ജീവഹാനിക്കും ഇടയാക്കും. ഇത് നിയന്ത്രിക്കേണ്ടത് സ്വാഭാവികമായും സര്‍ക്കാരിന്റെ കടമയാണ്.

ഈ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ഈ വര്‍ഷത്തേയ്ക്ക് മാത്രമുള്ള താല്‍ക്കാലിക തീരുമാനമാണ് ഇത് എന്ന് അല്പം മുന്‍പ് ബഹുമാനപെട്ട മന്ത്രിയോട് ഞാന്‍ നേരിട്ട് സംസാരിച്ചപ്പോള്‍ അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. തലസ്ഥാന നിവാസികള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല.

പ്രകടനപത്രികയില്‍ എല്‍ഡിഎഫ് നല്‍കിയ വാഗ്ദാനമായ തിരുവനന്തപുരം ബ്രാന്‍ഡിംഗ് ഉയര്‍ത്തിപിടിച്ചാണ് ചില തല്പരകക്ഷികള്‍ ഈ പ്രചാരണം നടത്തുന്നത്. എല്‍ഡിഎഫ് വാഗ്ദാനങ്ങള്‍ നല്‍കുന്നത് നടപ്പാക്കാന്‍ വേണ്ടി തന്നെയാണ് എന്ന് അനുഭവങ്ങളിലൂടെ നാടിന് അറിയുന്നതാണ്. പ്രകടന പത്രികയില്‍ പറഞ്ഞത് പോലെ തിരുവന്തപുരത്തിന്റെ തനിമയും സംസ്‌കാരവും വിളിച്ചോതുന്ന മികവാര്‍ന്ന പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ എല്‍ഡിഎഫ് പ്രതിജ്ഞാബന്ധമാണ്. തലസ്ഥാന ജില്ലയുടെ സമഗ്രമായ വികസനത്തിനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയുമാണ്. നടപ്പാക്കി വരുന്ന പദ്ധതികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനുള്ള ഇടപെടലുകളും എല്‍ഡിഎഫ് നടത്തുന്നുണ്ട്. ജില്ലയുടെ വികസന മുന്നേറ്റങ്ങള്‍ക്ക് ഉതകുന്ന നിലപാടാണ് എല്‍ഡിഎഫ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അത് തുടരും. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കുപ്രചാരണങ്ങളില്‍ ചില നിക്ഷ്പക്ഷമതികളും പെട്ട് പോയിട്ടുള്ളതായി ശ്രദ്ധയില്‍ പെട്ടു. ഇക്കാര്യത്തില്‍ യാതൊരു തെറ്റിദ്ധാരണയും ഉണ്ടാകേണ്ടതില്ല എന്നത് ഉറപ്പാണ്. നമ്മുടെ നാടിന്റെ വികസനത്തിനും മുന്നേറ്റത്തിനും നമുക്കൊരുമിച്ച് മുന്നോട്ട് പോകാം. നമ്മുടെ സര്‍ക്കാര്‍ ഒപ്പമുണ്ട്

Next Story