Top

അയ്യയ്യോ ഇന്ത്യയില്‍ വേണ്ടേ വേണ്ട!!! ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നിന്നു മാറ്റണമെന്ന് മൈക്ക് ഹസി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ നിന്നു മാറ്റണമെന്ന ആവശ്യവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മൈക്ക് ഹസി. ഈ വര്‍ഷം ഇന്ത്യയില്‍ ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റ് നടത്തുക ബുദ്ധിമുട്ടായിരിക്കുമെന്നും ഹസി അഭിപ്രായപ്പെട്ടു. ഐ.പി.എല്ലിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് കോച്ച് ആയിരുന്ന ഹസിക്ക് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ ചികിത്സയ്ക്കും ക്വാറന്റീനും ശേഷം ഈ ആഴ്ചയാണ് താരം സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്. ഇന്ത്യയില്‍ താന്‍ നേരിട്ട അനുഭവങ്ങളും ബുദ്ധിമുട്ടുകളും താന്‍ […]

20 May 2021 2:49 AM GMT

അയ്യയ്യോ ഇന്ത്യയില്‍ വേണ്ടേ വേണ്ട!!! ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നിന്നു മാറ്റണമെന്ന് മൈക്ക് ഹസി
X

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ നിന്നു മാറ്റണമെന്ന ആവശ്യവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മൈക്ക് ഹസി. ഈ വര്‍ഷം ഇന്ത്യയില്‍ ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റ് നടത്തുക ബുദ്ധിമുട്ടായിരിക്കുമെന്നും ഹസി അഭിപ്രായപ്പെട്ടു.

ഐ.പി.എല്ലിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് കോച്ച് ആയിരുന്ന ഹസിക്ക് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ ചികിത്സയ്ക്കും ക്വാറന്റീനും ശേഷം ഈ ആഴ്ചയാണ് താരം സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്.

ഇന്ത്യയില്‍ താന്‍ നേരിട്ട അനുഭവങ്ങളും ബുദ്ധിമുട്ടുകളും താന്‍ നേരില്‍ക്കണ്ടതും മനസിലാക്കിയതുമായ വിവരങ്ങളും വച്ചാണ് ലോകകപ്പ് മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹസി വ്യക്തമാക്കി. ടൂര്‍ണമെന്റ്് ഇന്ത്യയിലെ വിവിധ നഗരങ്ങളിലായാണ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത് അപകട സാധ്യത കൂട്ടുമെന്നും ഹസി പറഞ്ഞു.

അതേസമയം ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ബി.സി.സി.ഐ. 29-ന് ചേരും. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്താനാണ് നേരത്തെ ഐ.സി.സി. തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ടൂര്‍ണമെന്റ് കരുതല്‍ വേദിയായ യു.എ.ഇയിലേക്കു മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്താന്‍ ബി.സി.സി.ഐ. തീരുമാനിക്കുന്നത്. ജുണ്‍ ഒന്നിന് ഐ.സി.സി. ജനറല്‍ ബോഡി ചേരുന്നുണ്ട്. അതിനു മുമ്പായി ഇക്കാര്യത്തില്‍ ബി.സി.സി.ഐ. അന്തിമ തീരുമാനം കൈക്കൊള്ളാനാണ് ശ്രമിക്കുന്നത്.

Next Story

Popular Stories