Top

ഇറ്റ്‌സ് കമിങ് റോം; യൂറോപ്പിന്റെ നെറുകയില്‍ അസൂറിപ്പട, ഇംഗ്ലണ്ടിന് വീണ്ടും കണ്ണീര്‍

ഇറ്റ്‌സ് കമിങ് ഹോം എന്ന ഇംഗ്ലീഷ് ചാന്റുകള്‍ ഫലം കണ്ടില്ല. യൂറോ കപ്പ് അസൂറിപ്പടയ്‌ക്കൊപ്പം റോമിലേക്ക്. ഇന്നു പുലര്‍ച്ചെ ഷൂട്ടൗട്ടിനൊടുവില്‍ തീരുമാനമായ ഫൈനലില്‍ ഇംഗ്ലണ്ടിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ വീഴ്ത്തി ഇറ്റലി യൂറോ കപ്പ് ജേതാക്കളായി. മത്സരത്തിന്റെ ആദ്യ അഞ്ചു മിനിറ്റിനു മുന്നേ ഒരു ഗോള്‍ ലീഡഡ് വഴങ്ങിയ ശേഷമായിരന്നു ഇൃറ്റാലിയന്‍ വിജയഗാഥ. ലീഡ് വഴങ്ങിയ ശേഷം പൊരുതിക്കളിച്ചാണ് ഇറ്റലി ജയിച്ചു കയറിയത്. അവരുടെ ചരിത്രത്തിലെ രണ്ടാം യൂറോ കപ്പാണ്. 1968-ലായിരുന്നു ഇറ്റലിയുടെ ആദ്യ യൂറോ കിരീടം. […]

11 July 2021 8:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇറ്റ്‌സ് കമിങ് റോം; യൂറോപ്പിന്റെ നെറുകയില്‍ അസൂറിപ്പട, ഇംഗ്ലണ്ടിന് വീണ്ടും കണ്ണീര്‍
X

ഇറ്റ്‌സ് കമിങ് ഹോം എന്ന ഇംഗ്ലീഷ് ചാന്റുകള്‍ ഫലം കണ്ടില്ല. യൂറോ കപ്പ് അസൂറിപ്പടയ്‌ക്കൊപ്പം റോമിലേക്ക്. ഇന്നു പുലര്‍ച്ചെ ഷൂട്ടൗട്ടിനൊടുവില്‍ തീരുമാനമായ ഫൈനലില്‍ ഇംഗ്ലണ്ടിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ വീഴ്ത്തി ഇറ്റലി യൂറോ കപ്പ് ജേതാക്കളായി.

മത്സരത്തിന്റെ ആദ്യ അഞ്ചു മിനിറ്റിനു മുന്നേ ഒരു ഗോള്‍ ലീഡഡ് വഴങ്ങിയ ശേഷമായിരന്നു ഇൃറ്റാലിയന്‍ വിജയഗാഥ. ലീഡ് വഴങ്ങിയ ശേഷം പൊരുതിക്കളിച്ചാണ് ഇറ്റലി ജയിച്ചു കയറിയത്. അവരുടെ ചരിത്രത്തിലെ രണ്ടാം യൂറോ കപ്പാണ്. 1968-ലായിരുന്നു ഇറ്റലിയുടെ ആദ്യ യൂറോ കിരീടം.

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 എന്ന നിലയില്‍ തുല്യത പാലിച്ചതോടെ നടന്ന ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനായിരുന്നു ഇറ്റലിയുടെ ജയം. ഫുട്‌ബോളിന്റെ കളിമുറ്റമായ വെംബ്ലിയില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്കു മുന്നില്‍ ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിന് ഷൂട്ടൗട്ട് പരാജയം.

മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ ലൂക് ഷോയുടെ ഗോളില്‍ ീഡ് നേടിയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. സ്വന്തം ഹാഫില്‍ നിന്ന് ഇടതു വിങ്ങിലൂടെ ലൂക്ക് ഷോ തന്നെ ആരംഭിച്ച നീക്കത്തിനൊടുവില്‍ പന്ത് ഹാരി കെയ്‌നിലേക്ക്. കിട്ടിയ ഉടന്‍ വലതു വിങ്ങില്‍ നിന്ന് ഓടിക്കയറുകയായിരുന്ന ട്രിപ്പിയറി് കെയ്ന്‍ പന്ത് കൈമാറി.

പെനാല്‍ട്ടി ബോക്‌സിലേക്ക് ഇംഗ്ലീഷ് താരങ്ങള്‍ ഓടിക്കയറുന്നതു കണ്ട ട്രിപ്പിയര്‍ പന്ത് ബോക്‌സിലേക്ക് ക്രോസ് ചെയ്തു. ഫാര്‍ പോസ്റ്റിലേക്ക് എത്തിയ ലൂക് ഷോ ഒരു ഇടം കാലന്‍ ഹാഫ് വോളിയിലൂടെ ഡൊണ്ണരുമ്മയെ കീഴ്‌പ്പെടുത്തി ഇംഗ്ലണ്ടിന് ലീഡ് നല്‍കി.

യൂറോ കപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളായിരുന്നു ഇത്. ഇതാടെ കളി ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലാക്കി. എന്നാല്‍ ലീഡ് വഴങ്ങിയതില്‍ പതറാതെ ആക്രമിച്ചു കളിച്ച ഇറ്റലി മെല്ലെ തിരിച്ചുവരവ് നടത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ആദ്യ 30 മിനിറ്റിനു ശേഷം ഇറ്റലി കളി വരുതിയിലാക്കി. തുടര്‍ച്ചയായ ആക്രഗണങ്ങളിലൂടെ ഇംഗ്ലീഷ് പ്രതിരോധത്തെ തളര്‍ത്തിയ അവര്‍ക്കു പക്ഷേ ആദ്യ പകുതിയില്‍ തന്നെ ഒപ്പമെത്താനായില്ല. ഇരുടീമുകള്‍ക്കും ഓരോ സുവര്‍ണാവസരങ്ങള്‍ ലഭിച്ചിട്ടും ആദ്യ പകുതിയില്‍ ഒരിക്കല്‍ കൂടി വലകുലുങ്ങിയില്ല.

രണ്ടാം പകുതിയും ഇംഗ്ലീഷ് ആക്രമണങ്ങളിലൂടെയാണ് തുടങ്ങിയത്. എന്നാല്‍ ഇറ്റലിയും മോശമായിരുന്നില്ല. 49-ാം മിനിറ്റില്‍ ഇറ്റലിക്ക് പെനാല്‍റ്റി ബോക്‌സിന്റെ അരികെ ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

57-ാം മിനുട്ടില്‍ ഫെഡറിക്കോ കിയേസയുടെ പാസില്‍ നിന്ന് ഇന്‍സിഗ്‌നെ തൊടുത്ത ഷോട്ട് ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡ് ഏറെ പണിപ്പെട്ട് കുത്തിയകറ്റി. കളിയില്‍ പിക്ക്‌ഫോര്‍ഡ് നേരിട്ട ആദ്യ വെല്ലുവിളി ആയിരുന്നു ഇത്.

61ആം മിനുട്ടില്‍ വീണ്ടും പിക്ക്‌ഫോര്‍ഡ് പരീക്ഷിക്കപ്പെട്ടു. ഇത്തവണ കിയേസ ആണ് പെനാള്‍ട്ടി ബോക്‌സില്‍ ഇംഗ്ലീഷ് ഡിഫന്‍സിനെ മറികടന്ന് ഷോട്ട് എടുത്തത്. ഒരു ഫുള്‍ ലെങ്ത് ഡൈവിലൂടെ പിക്ക്‌ഫോര്‍ഡ് അതും സേവ് ചെയ്തു.
തുടര്‍ന്നങ്ങോട്ട് ഇറ്റാലിയന്‍ ആക്രമണങ്ങളുടെ തിരഗമാലയാണ് കണ്ടത്.

ഒടുവില്‍ 67-ാം മിനിറ്റില്‍ അവര്‍ ലക്ഷ്യം കണ്ടു. ഒരു കോര്‍ണറില്‍ നിന്നായിരുന്നു ഇറ്റലിയുടെ സമനില ഗോള്‍. ഇന്‍സിഗ്‌നെ എടുത്ത കോര്‍ണറില്‍ മാര്‍ക്കോ വെറാറ്റി തൊടുത്ത ഹെഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങിയത് പ്രതിരോധ താരം ലിയോനാര്‍ഡോ ബൊനൂച്ചി വലയിലെത്തിക്കുകയായിരുന്നു.

ഇറ്റലി സമനില നേടിയതിനു പിന്നാലെ സാകയെയും ഹെന്‍ഡേഴ്‌സണെയും എത്തിച്ച് ഇംഗ്ലണ്ട് ടാക്ടിക്‌സുകള്‍ മാറ്റി. എങ്കിലും മികച്ച ആക്രമണങ്ങളുമായി ഇറ്റലി കളംനിറയുകയായിരുന്നു. എന്നാല്‍ 90 മിനുട്ടറ്റലും ഇരു ടീമുകള്‍ക്കും വിജയ ഗോള്‍ നേടാന്‍ ആകാഞ്ഞതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്‌സ്ട്രാ ടൈമില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരു ടീമുകളും കഷ്ടപ്പെട്ടു. കിട്ടിയ അവസരങ്ങള്‍ തുലയ്ക്കുകയും, ചെയ്തതോടെ 120 മിനിറ്റ് പിന്നിടുമ്പോഴും സ്‌കോര്‍ 1-1 മാത്രം. തുടര്‍ന്ന് ഷൂട്ടൗട്ട്.

സ്‌പോട്ട് കിക്കുകളില്‍ ഇറ്റലിക്കായി ബെറാഡിയും ഇംഗ്ലണ്ടിനായി ഹാരി കെയ്‌നും ആദ്യ കിക്ക് ലക്ഷ്യത്തില്‍ എത്തിച്ചു. എന്നാല്‍ ഇറ്റലിയുടെ രണ്ടാം കിക്ക് എടുത്ത ബെറാഡിയുടെ ഷോട്ട് പിക്ക്‌ഫോര്‍ഡ് തടഞ്ഞു. ഇംഗ്ലണ്ടിന്റെ രണ്ടാം കിക്ക് ഹാരി മഗ്വയര്‍ ടോപ് കോര്‍ണറില്‍ പതിച്ചു. 2-1. ഇംഗ്ലണ്ട് മുന്നില്‍.

എന്നാല്‍ അടുത്ത അവസരത്തില്‍ ബൊനൂച്ചി ഇറ്റലിക്കായി പന്ത് വലയില്‍ എത്തിച്ചപ്പോള്‍ റാഷ്‌ഫോര്‍ഡിന്റെ ഇംഗ്ലണ്ടിനായുള്ള കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. സ്‌കോര്‍ 2-2. നാലാം കിക്ക് എടുത്ത ഇറ്റലി താരം ബെര്‍ണടസ്‌കി പിക്ക്‌ഫോര്‍ഡിനെ കബളിപ്പിച്ച് പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ചു. ഇംഗ്ലണ്ടിന്റെ നാലാം കിക്ക് എടുത്ത സാഞ്ചോയുടെ കിക്ക് ഡൊണ്ണരുമ്മ തടുത്തു. പിന്നാലെ പെനാള്‍ട്ടി എക്‌സ്‌പേര്‍ട്ട് ജോഗീഞ്ഞോക്ക് ഇറ്റലിയുടെ വിജയ ഗോള്‍ നേടുമെന്ന് കരുതി. എന്നാല്‍ പിക്ക്‌ഫോര്‍ഡ് ഇംഗ്ലണ്ടിന്റെ രക്ഷകനായി. സ്‌കോര്‍ 3-2 അവസാന കിക്ക് എടുത്ത സാകയ്ക്ക് കിക്ക് വലയില്‍ എത്തിച്ചാല്‍ കളി സഡന്‍ ഡെത്തിലേക്ക് എത്തിക്കാമായിരുന്നു. എന്നാല്‍ സാകയുടെ കിക്കും ഡൊണ്ണരുമ്മ തടഞ്ഞു. അങ്ങനെ യൂറേ ാ കിരീടത്തില്‍ ഇറ്റലിയുടെ വിജയചുംബനം.

Next Story

Popular Stories