‘അതൊരു അന്തര്‍ദേശീയ വിഷയം’; പെട്രോള്‍ വില വര്‍ധന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് കുമ്മനം
ഇന്ധനവില വര്‍ധന തെരഞ്ഞെടുപ്പിന് സ്വാധീനിക്കില്ലെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. അതൊരു അന്തര്‍ദേശീയ വിഷയമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. തിരുവനന്തപുരം ഫോര്‍ട്ട് ഹൈ സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. പെട്രോള്‍ വില വര്‍ധനവ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. അതൊരു അന്തര്‍ദേശീയ വിഷയമാണ്. കുമ്മനം രാജശേഖരന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടും. എല്‍ഡിഎഫും യുഡിഎഫും കേരള രാഷ്ട്രീയത്തില്‍ അപ്രസക്തരായി. തിരുവനന്തപുരം കോര്പ്പറേഷന് ഭരണം എന്‍ഡിഎ പിടിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. […]

ഇന്ധനവില വര്‍ധന തെരഞ്ഞെടുപ്പിന് സ്വാധീനിക്കില്ലെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. അതൊരു അന്തര്‍ദേശീയ വിഷയമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. തിരുവനന്തപുരം ഫോര്‍ട്ട് ഹൈ സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം.
പെട്രോള്‍ വില വര്‍ധനവ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. അതൊരു അന്തര്‍ദേശീയ വിഷയമാണ്.
കുമ്മനം രാജശേഖരന്
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടും. എല്‍ഡിഎഫും യുഡിഎഫും കേരള രാഷ്ട്രീയത്തില്‍ അപ്രസക്തരായി. തിരുവനന്തപുരം കോര്പ്പറേഷന് ഭരണം എന്‍ഡിഎ പിടിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
ഇന്ധനവില വര്‍ധിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നല്ല നടപടികള്‍ക്കുള്ള അംഗീകാരം ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കും. തിരുവനന്തപുരം ജില്ലയിലും നഗരസഭയിലും എല്‍ഡിഎഫ് ഭരണം പിടിക്കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വോട്ടിങ് പുരോഗമിക്കുകയാണ്. കാല്‍ലക്ഷത്തോളം സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതലാണ് പോളിംഗ് ആരംഭിക്കുന്നത്. കൊവിഡിനെ സാഹചര്യം കണക്കിലെടുത്ത് ഇത്തവണ വോട്ടിംഗ് സമയം വൈകിട്ട് ആറുമണിവരെയാക്കിയിട്ടുണ്ട്..
കൊവിഡിന്റെ പശ്ചാത്തലത്തില്‍ വേണ്ട മുന്‍കരുതലുകള്‍ പോളിംഗ് ബൂത്തുകളില്‍ ക്രമീകരിച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ നിര്‍ബന്ധമായും മാക്സ് ധരിക്കുന്നതടക്കം
ബൂത്തിലെത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് ആരോഗ്യ വകുപ്പ് കൃത്യമായി അറിയിച്ചിട്ടുണ്ട്.
അഞ്ച് ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 ഡിവിഷനുകളാണുള്ളത്. 24, 584 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ആദ്യഘട്ടത്തില്‍ ജനവിധികുറിക്കാന് പോളിംഗ് ബൂത്തിലെത്തുക 61 ട്രാന്‍സ്ജന്‍ഡേഴ്സ് ഉള്‍പ്പെടെ 88, 26, 873 വോട്ടര്‍മാരാണ്. ഇതില്‍ 46, 68, 267 സ്ത്രീകളും 41, 58, 395 പുരുഷന്മാരുമുണ്ട്. 150 പ്രവാസി വോട്ടര്‍മാരും ജനവിധി രേഖപ്പെടുത്തും. ആദ്യമായി വോട്ടവകാശം വിനിയോഗിക്കുക 42, 530 പേരാണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ തലസ്ഥാന ജില്ലയിലാണ്, 28, 38, 077 വോട്ടര്‍മാര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത് 11, 225 പോളിംഗ് സ്റ്റേഷനുകളാണ്. നഗരമേഖലയില്‍ 1697 ഉം ഗ്രാമീണ മേഖലയില്‍ 9528 ഉം 56,122 ഉദ്യോഗസ്ഥരെ് പോളിംഗ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്..
ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ശേഷം കൊവിഡ് ബാധിതരായവര്‍ക്ക് ഇന്ന് പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിയിരുന്നു. ഇവര്‍ ആറ് മണിക്ക് മുന്‍പ് ബൂത്തിലെത്തി ടോക്കണ്‍ വാങ്ങണം. സാധാരണ വോട്ടര്‍മാരുടെ ക്യൂ അവസാനിച്ച ശേഷം കൊവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാം.. ഇവര്‍ പിപിഇ കിറ്റ് ധരിച്ചാകണം എത്തേണ്ടത്. വോട്ടിംഗിന് മുന്‍പ് പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റുമാരും പിപിഇ കിറ്റ് ധരിക്കണം.