Top

അമ്പയറോട് കയര്‍ത്ത് സ്റ്റംപ് പിഴുതെറിഞ്ഞ സംഭവം; മാപ്പുപറഞ്ഞ് ഷാക്കീബ്, ന്യായീകരിച്ചു ഭാര്യ

ധാക്കാ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ അമ്പയറോടു കയര്‍ത്ത് സ്റ്റംപ് പിഴുതെറിഞ്ഞ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബംഗ്ലാദേശ് താരം ഷാക്കീബ് അല്‍ ഹസന്‍. കഴിഞ്ഞ ദിവസം മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു ഷാക്കീബിന്റെ അതിരുവിട്ട പെരുമാറ്റം. മുഹമ്മദന്‍സ് താരമായ ഷാക്കീബ് രണ്ടുതവണയാണ് നിലവിട്ടു പെരുമാറിയത്. അബഹാനി താരം മുഷ്ഫിക്കര്‍ റഹ്മാനെതിരേ പന്തെറിഞ്ഞ ഷാക്കീബ് എല്‍.ബി.ഡബ്ല്യുവിന് അപ്പീല്‍ ചെയ്തിരുന്നു. എന്നാല്‍ അമ്പയര്‍ അനുവദിച്ചില്ല. ഇതോടെ കലികയറിയ താരം നോണ്‍ […]

12 Jun 2021 4:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമ്പയറോട് കയര്‍ത്ത് സ്റ്റംപ് പിഴുതെറിഞ്ഞ സംഭവം; മാപ്പുപറഞ്ഞ് ഷാക്കീബ്, ന്യായീകരിച്ചു ഭാര്യ
X

ധാക്കാ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ അമ്പയറോടു കയര്‍ത്ത് സ്റ്റംപ് പിഴുതെറിഞ്ഞ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബംഗ്ലാദേശ് താരം ഷാക്കീബ് അല്‍ ഹസന്‍. കഴിഞ്ഞ ദിവസം മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു ഷാക്കീബിന്റെ അതിരുവിട്ട പെരുമാറ്റം.

മുഹമ്മദന്‍സ് താരമായ ഷാക്കീബ് രണ്ടുതവണയാണ് നിലവിട്ടു പെരുമാറിയത്. അബഹാനി താരം മുഷ്ഫിക്കര്‍ റഹ്മാനെതിരേ പന്തെറിഞ്ഞ ഷാക്കീബ് എല്‍.ബി.ഡബ്ല്യുവിന് അപ്പീല്‍ ചെയ്തിരുന്നു. എന്നാല്‍ അമ്പയര്‍ അനുവദിച്ചില്ല. ഇതോടെ കലികയറിയ താരം നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ സ്റ്റംപുകള്‍ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അമ്പയറോടു കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ അബഹാനി ഇന്നിങ്‌സലെ ആറാം ഓവറില്‍ മഴയെത്തി. ഇതോടെ അമ്പയര്‍മാര്‍ കളി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ഇതില്‍ പ്രകോപിതനായ ഷാക്കീബ് ഓടിയെത്തി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ മൂന്നു സ്റ്റംപുകളും പിഴുതെടുത്ത് വലിച്ചെറിയുകയായിരുന്നു.

ഒരു മത്സരത്തില്‍ തന്നെയാണ് രണ്ടു ഗുരുതരമായ കുറ്റങ്ങള്‍ ഷാക്കീബ് ചെയ്തത്. സംഭവം വൈറലായതോടെ താരത്തിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് മാപ്പുപറഞ്ഞ് താരം രംഗത്തെത്തിയത്. ”മുതിര്‍ന്ന താരമായ തന്നെ പോലൊരാളില്‍ നിന്ന് ഇത്തരമൊരു നീക്കം പെരുമാറ്റം ഉണ്ടാവരുതായിരുന്നു ഇനി ആവര്‍ത്തിക്കില്ല”- എന്നാണ് ഷാക്കീബ് ട്വീറ്റ് ചെയ്തത്.

അതേസമയം ഷാക്കീബിന്റെ പ്രവൃത്തിയെ ന്യായീകരിച്ച് ഭാര്യ ഉമ്മി അല്‍ ഹസന്‍ രംഗത്തെത്തി. ഷാക്കീബിന്റെ പെരുമാറ്റം കണ്ടിരുന്നുവെന്നും എന്നാല്‍ മാധ്യമങ്ങള്‍ മുഴുവന്‍ ഷാക്കീബിനെ വില്ലനാക്കി ചിത്രീകരിക്കുകയാണെന്നുമായിരുന്നു ഉമ്മിയുടെ പ്രതികരണം.

അമ്പയറുടെ തെറ്റായ തീരുമാനങ്ങളോടു പ്രതികരിക്കുകയാണ് ഷാക്കീബ് ചെയ്തത്. ആരെങ്കിലുമൊരാള്‍ പ്രതികരിക്കേണ്ടേ. മുതിര്‍ന്ന താരമെന്ന നിലയില്‍ ഷാക്കീബ് അത് ഏറ്റെടുത്തു. അതിന് എന്തിനാണ് അദ്ദേഹത്തെ വില്ലനാക്കി ചിത്രീകരിക്കുന്നത്- ഉമ്മി ചോദിച്ചു.

Next Story

Popular Stories