Top

യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ അസൂറിപ്പട; എതിരാളികള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്

യൂറോ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. ഇന്നു രാത്രി നടക്കുന്ന മത്സരത്തില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇറ്റലി ഇറങ്ങും. രാത്രി 12:30-ന് നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികള്‍. വൈകിട്ട് 6:30ന് നടക്കുന്ന മത്സരത്തില്‍ റഷ്യ ഫിന്‍ലന്‍ഡുമായും രാത്രി 9:30ന് നടക്കുന്ന മത്സരത്തില്‍ തുര്‍ക്കി വെയ്ല്‍സുമായും ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പിച്ച നിറഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ന് സ്വിസ് പടയെ നേരിടുക. ഇന്നു ജയിക്കാനായാല്‍ യൂറോ 2021 […]

16 Jun 2021 12:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ അസൂറിപ്പട; എതിരാളികള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്
X

യൂറോ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. ഇന്നു രാത്രി നടക്കുന്ന മത്സരത്തില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇറ്റലി ഇറങ്ങും. രാത്രി 12:30-ന് നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികള്‍. വൈകിട്ട് 6:30ന് നടക്കുന്ന മത്സരത്തില്‍ റഷ്യ ഫിന്‍ലന്‍ഡുമായും രാത്രി 9:30ന് നടക്കുന്ന മത്സരത്തില്‍ തുര്‍ക്കി വെയ്ല്‍സുമായും ഏറ്റുമുട്ടും.

ആദ്യ മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പിച്ച നിറഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ന് സ്വിസ് പടയെ നേരിടുക. ഇന്നു ജയിക്കാനായാല്‍ യൂറോ 2021 ക്വാര്‍ട്ടര്‍ ഉറപ്പാക്കുന്ന ആദ്യ ടീമാകും അവര്‍.

മിന്നുന്ന ഫോമിലാണ് ഇറ്റലി. തുടര്‍ച്ചയായി 28 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് അവരുടെ കുതിപ്പ്. അവസാനം കളിച്ച ഒമ്പതു മത്സരങ്ങളിലും ജയിച്ച അവര്‍ വിജയക്കുതിപ്പ് തുടരാന്‍ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. പതിവു ശൈലിയില്‍ നിന്നു വ്യത്യസ്തമായി ആക്രമണ ഫുട്‌ബോളാണ് അവര്‍ ആദ്യ മത്സരത്തില്‍ തുര്‍ക്കിക്കെതിരേ കാഴ്ചവച്ചത്. മിന്നുന്ന ഫോമിലുള്ള സ്‌ട്രൈക്കര്‍മാരായ ലോറെന്‍സോ ഇന്‍സിഗ്‌നെ, സിറോ ഇമ്മൊബൈല്‍ എന്നിവരാണ് അവരുടെ ആക്രമണം നയിക്കുന്നത്.

മധ്യനിരയില്‍ കളിമെനയാന്‍ പ്ലേമേക്കര്‍ റോളില്‍ ജോര്‍ജിഞ്ഞോയുണ്ട്. പ്രതിരോധനിരയില്‍ മികച്ച ഫോമിലായിരുന്ന അലസാന്‍ഡ്രോ ഫ്‌ളോറന്‍സി പരുക്കിനെത്തുടര്‍ന്ന് ഇന്ന് കളത്തിലുണ്ടാകില്ല എന്നതു മാത്രമാണ് ഇറ്റലിയുടെ വിഷമം. തുര്‍ക്കിക്കെതിരായ മത്സരത്തിനിടെയാണ് ഫ്‌ളോറന്‍സിക്ക് പരുക്കേറ്റത്.

എന്നാല്‍ ലിയോനാര്‍ഡോ ബൊനൂച്ചി, ജോര്‍ജിയോ ചെല്ലീനി, ലിയോനാര്‍ഡോ സ്പിനാസി എന്നിവര്‍ മികച്ച ഫോമിലാണ്. ഇവര്‍ക്കൊപ്പം ഫ്‌ളോറന്‍സിക്കു പകരം ജിയോവാനി ഡി ലോറന്‍സോ ആദ്യ ഇലവനില്‍ ഇടംപിടിക്കും. തുര്‍ക്കിക്കെതിരേ ജയിച്ച ടീമില്‍ വരുത്തുന്ന ഏക മാറ്റവും ഇതായിരിക്കും. പരുക്കില്‍ നിന്നു മുക്തനായെങ്കിലും മധ്യനിര താരം മാര്‍ക്കോ വെരാറ്റി ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടാകാന്‍ സാധ്യതയില്ല.

മറുവശത്ത് ഗാരെത് ബെയ്ല്‍ നയിച്ച വെയ്ല്‍സിനെ സമനിലയില്‍ തളച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഇറ്റലിയെ നേരിടാന്‍ ഇറങ്ങുന്നത്. ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ അവര്‍ക്ക് ഈ മത്സരം ജയിച്ചേ തീരു.

Next Story

Popular Stories