Top

ആളും തരവും മാറി ഇറ്റലി; സ്വിസ് പടയെ തകര്‍ത്ത് ക്വാര്‍ട്ടറില്‍

ഇറ്റാലിയന്‍ ഫുട്‌ബോളിന് പ്രതിരോധമതിലിന്റെ ഭാവമാണെന്ന് വിശ്വസിക്കുന്നവര്‍ ഇനി മാറ്റി ചിന്തിക്കണം. ആളും തരവും മാറിയ അസൂറിപ്പടയെ ആരാധകര്‍ അളന്നു തുടങ്ങിയതേയുള്ളു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ യൂറോ കപ്പ് ഫുട്‌ബോളില്‍ ക്വാര്‍ട്ടിറില്‍ കടക്കുന്ന ആദ്യ ടീമായി ഇറ്റലി. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പിച്ചാണ് അവസാന 16-ല്‍ ഇടംപിടിച്ചത്. ആദ്യ മത്സരത്തില്‍ തുര്‍ക്കിയെയും ഇതേ സ്‌കോറിനാണ് അവര്‍ തുരത്തിയത്. മാനുവല്‍ ലോക്കറ്റെലിയുടെ ഇരട്ട ഗോളുകളാണ് അവര്‍ക്കു തുണയായത്. മത്സരത്തിന്റെ 89-ാം മിനിറ്റില്‍ സിറോ […]

16 Jun 2021 11:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആളും തരവും മാറി ഇറ്റലി; സ്വിസ് പടയെ തകര്‍ത്ത് ക്വാര്‍ട്ടറില്‍
X

ഇറ്റാലിയന്‍ ഫുട്‌ബോളിന് പ്രതിരോധമതിലിന്റെ ഭാവമാണെന്ന് വിശ്വസിക്കുന്നവര്‍ ഇനി മാറ്റി ചിന്തിക്കണം. ആളും തരവും മാറിയ അസൂറിപ്പടയെ ആരാധകര്‍ അളന്നു തുടങ്ങിയതേയുള്ളു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ യൂറോ കപ്പ് ഫുട്‌ബോളില്‍ ക്വാര്‍ട്ടിറില്‍ കടക്കുന്ന ആദ്യ ടീമായി ഇറ്റലി.

ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പിച്ചാണ് അവസാന 16-ല്‍ ഇടംപിടിച്ചത്. ആദ്യ മത്സരത്തില്‍ തുര്‍ക്കിയെയും ഇതേ സ്‌കോറിനാണ് അവര്‍ തുരത്തിയത്.

മാനുവല്‍ ലോക്കറ്റെലിയുടെ ഇരട്ട ഗോളുകളാണ് അവര്‍ക്കു തുണയായത്. മത്സരത്തിന്റെ 89-ാം മിനിറ്റില്‍ സിറോ ഇമ്മൊബൈലാണ് ഇറ്റലിയുടെ പട്ടിക തികച്ചത്. ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ തുര്‍ക്കിയെ തോല്‍പിച്ചു വെയ്ല്‍സും ഫിന്‍ലന്‍ഡിനെ തോല്‍പിച്ചു റഷ്യയും ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി.

ഇന്നലെ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ക്കേ ആക്രമണ ഫുട്‌ബോള്‍ കാഴ്ച വച്ച ഇറ്റലി 20-ാം മിനിറ്റില്‍ പരുക്കു കാരണം നായകന്‍ ജോര്‍ജിയോ ചെല്ലീനിയെ നഷ്ടപ്പെട്ട ശേഷമാണ് തകര്‍പ്പന്‍ ജയം നേടിയത്. 26-ാം മിനിറ്റില്‍ തന്നെ അവര്‍ ലീഡ് നേടി. ബെറാഡി നല്‍കിയ പാസില്‍ നിന്നായിരുന്നു ലോക്കെട്ടെല്ലിയുടെ ആദ്യ ഗോള്‍.

ആദ്യപകുതിയില്‍ ഈ ലീഡ് നിലനിര്‍ത്തിയ അസൂറിപ്പടയ്ക്കായി 52-ാം മിനിറ്റില്‍ ലോക്കെട്ടെല്ലി വീണ്ടും ലീഡ് ഉയര്‍ത്തി. ബാരെല്ലെ കൊടുത്തു പാസില്‍ നിന്നായിരുന്നു ഗോള്‍. തുടര്‍ന്ന് 89-ാം മിനിറ്റില്‍ ഇമ്മൊബൈല്‍ ഒരു പവര്‍ഫുള്‍ ഷോട്ടിലൂടെ അവരുടെ പട്ടിക തികയ്ക്കുകയും ചെയ്തു.

ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായാണ് അവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്്. ഗ്രൂപ്പില്‍ തുര്‍ക്കിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചു വെയ്ല്‍സ് ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. രണ്ടാം തോല്‍വിയോടെ തുര്‍ക്കി യൂറോ കപ്പില്‍ നിന്നു പുറത്താകുന്ന ആദ്യ ടീമുമായി.

ആരോണ്‍ രാംസെ, കോണോര്‍ റോബര്‍ട്ട്‌സ് എന്നിവരുടെ ഗോളുകളാണ് വെയ്ല്‍സിനു ജയമൊരുക്കിയത്. രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത് നായകന്‍ ഗാരെത് ബെയ്‌ലിന്റെ ബൂട്ടുകളായിരുന്നു. എന്നാല്‍ ടീമിനു ലഭിച്ച പെനാല്‍റ്റി തുലച്ച് ഒരേസമയം വില്ലനുമായി ബെയ്ല്‍. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഫിന്‍ലന്‍ഡിനെതിരേ റഷ്യയുടെ ജയം.

Next Story

Popular Stories