Top

വെംബ്ലിയില്‍ ഇന്ന് തീപ്പൊരി പോരാട്ടം; സ്‌പെയിനെ തളയ്ക്കാന്‍ ഇറ്റലി

വിഖ്യാതമായ വെംബ്ലി സ്‌റ്റേഡിയത്തില്‍ ഇന്ന് യൂറോ 2021-ന്റെ സെമി പോരാട്ടങ്ങള്‍ക്കു കിക്കോഫാകും. ആദ്യ സെമിയില്‍ സ്പാനിഷ് പോരുകളകള്‍ക്കെതിരേ അസൂറിപ്പട അണിനിരക്കും. കഴിഞ്ഞ 32 കളികളില്‍ പരാജയം അറിയാതെ വരുന്ന റോബര്‍ട്ടോ മാന്‍സിനിയുടെ ഇറ്റലിയെ ലൂയിസ് എന്റ്‌റിക്വെയുടെ സ്‌പെയിന്‍ എങ്ങനെ പിടിച്ചുകെട്ടുമെന്നാണ് അറിയാനുള്ളത്. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ 2-1 എന്ന സ്‌കോറില്‍ കീഴടക്കിയാണ് ഇറ്റലി സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. അതേസമയം അവസാന മിനിറ്റു വരെ പൊരുതിയ സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് സ്‌പെയിന്റെ വരവ്. […]

6 July 2021 1:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെംബ്ലിയില്‍ ഇന്ന് തീപ്പൊരി പോരാട്ടം; സ്‌പെയിനെ തളയ്ക്കാന്‍ ഇറ്റലി
X

വിഖ്യാതമായ വെംബ്ലി സ്‌റ്റേഡിയത്തില്‍ ഇന്ന് യൂറോ 2021-ന്റെ സെമി പോരാട്ടങ്ങള്‍ക്കു കിക്കോഫാകും. ആദ്യ സെമിയില്‍ സ്പാനിഷ് പോരുകളകള്‍ക്കെതിരേ അസൂറിപ്പട അണിനിരക്കും. കഴിഞ്ഞ 32 കളികളില്‍ പരാജയം അറിയാതെ വരുന്ന റോബര്‍ട്ടോ മാന്‍സിനിയുടെ ഇറ്റലിയെ ലൂയിസ് എന്റ്‌റിക്വെയുടെ സ്‌പെയിന്‍ എങ്ങനെ പിടിച്ചുകെട്ടുമെന്നാണ് അറിയാനുള്ളത്.

ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ 2-1 എന്ന സ്‌കോറില്‍ കീഴടക്കിയാണ് ഇറ്റലി സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. അതേസമയം അവസാന മിനിറ്റു വരെ പൊരുതിയ സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് സ്‌പെയിന്റെ വരവ്.

ടൂര്‍ണമെന്റില്‍ ഒരു മത്സരത്തിലും ജയമല്ലാതെ മറ്റൊന്നും ഇറ്റലി നേടിയിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മൂന്നു മത്സരങ്ങളില്‍ ന്ന് ഏഴു ഗോളുകളാണ് ഇറ്റലി എതിരാളികളുടെ വലയില്‍ നിക്ഷേപിച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെ 11 ഗോളുകള്‍ നേടിയ അവര്‍ വഴങ്ങിയതാകട്ടെ വെറും രണ്ടു ഗോളുകളും.

പരമ്പരാഗത ശൈലിയായ പ്രതിരോധത്തിനൊപ്പം ഇക്കുറി ആക്രമണവുമാണ് അവരുടെ മുഖമുദ്ര. പേരുകേട്ട പ്രതിരോധ നിരയില്‍ ഗോള്‍ കീപ്പര്‍ ഡൊണ്ണാരുമ്മയും നായകന്‍ ജോര്‍ജിയോ ചെല്ലീനി, ലിയോനാര്‍ഡോ ബൊനൂച്ചി, അലസാന്‍ഡ്രോ ഫ്‌ളോറന്‍സി എന്നിവര്‍ മിന്നുന്ന ഫോമിലാണ്. ഇവര്‍ക്കൊപ്പം കാവല്‍ നിന്ന റൈറ്റ് ബാക്ക് ലിയോനാര്‍ഡോ സ്പിനിസോളയുടെ പരുക്ക് മാത്രമാണ് ഇറ്റലിയെ വലയ്ക്കുന്നത്.

സ്പിനിസോളയുടെ അഭാവത്തില്‍ എമേഴ്‌സണാകും ആ റോള്‍ കൈകാര്യം ചെയ്യുക. മധ്യനിരയില്‍ ജോര്‍ജീന്യോ-മാര്‍ക്കോ വെരാറ്റി-നിക്കോളാസ് ബരെല്ല ത്രയമാകും കളി നിയന്ത്രിക്കുക. ഒപ്പം ആക്രമണത്തിന്റെ ചുമതലയുമായി മാനുവല്‍ ലൊക്കാറ്റലിയും. മുന്‍നിരയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ലോറന്‍സോ ഇന്‍സിഗ്‌നെയും സിറോ ഇമ്മൊബൈലും തന്നെയാകും ആക്രമണങ്ങള്‍ നയിക്കുക.

കഴിഞ്ഞ 32 മത്സരങ്ങളില്‍ പരാജയം അറിയാതെ വരുന്ന മാന്‍സിനിയുടെ ഇറ്റലി തുടര്‍ച്ചയായ 13 കളികളില്‍ ജയിച്ച വലിയ ആത്മവിശ്വാസവും ആയി ആവും വെംബ്ലിയില്‍ ഇറങ്ങുക.

അതേസമയം ചാമ്പ്യന്‍ഷിപ്പില്‍ പതിയെത്തുടങ്ങിയ ശേഷം ആളിക്കത്തുന്ന ടീമാണ് സ്‌പെയിന്‍. ആദ്യ രണ്ടു മത്സരങ്ങളില്‍ വെറും ഒരു ഗോള്‍ മാത്രം നേടിയ അവര്‍ പിന്നീടുള്ള മൂന്നു മത്സരങ്ങളില്‍ നിന്ന് സ്‌കോര്‍ ചെയ്തത് 11 ഗോളുകളാണ്. ആകെ അഞ്ചു ഗോളുകള്‍ വഴങ്ങുകയും ചെയ്തു.

ഗ്രൂപ്പില്‍ സ്വീഡന് പിറകില്‍ രണ്ടാമത് ആയി നോക്കൗട്ടില്‍ കടന്ന അവര്‍ പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെയും ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും കടുത്ത പോരാട്ടം അതിജീവിച്ചാണ് എത്തുന്നത്.

മികച്ച പ്രതിരോധ നിരയും മധ്യനിരയുമാണ് അവരുടെ കരുത്ത്. അയ്മറിക് ലപോര്‍ട്ട-അസ്പിലിക്വറ്റ ജോര്‍ദി ആല്‍ബ ത്രയം മികച്ച ഒത്തിണക്കത്തിലാണ്. ഇവര്‍ക്ക് കൂട്ടായി പ്രതിരോധത്തില്‍ പൗ ടോറസിന് പകരം എറിക് ഗാര്‍ഷ്യയായിരിക്കും ഇന്നിറങ്ങുക.

നായകന്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സ്, കൊക്കെ, പെഡ്രി എന്നിവരാണ് മധ്യനിരയു െയന്ത്രം. മുന്നേറ്റത്തില്‍ പാബ്ലോ സരാബിയക്ക് പരുക്കേറ്റത് തിരിച്ചടിയാണ്. പകരക്കാരനായി എത്തിയ ഓല്‍മോയ്‌ക്കൊപ്പം ജെറാഡ് മൊറെനോയും അല്‍വാരോ മൊറാറ്റയും ആവും സ്പാനിഷ് മുന്നേറ്റത്തില്‍ ഇറങ്ങുക.

ഇരുടീമുകളും അവസാനം കളിച്ച 14 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇറ്റലി സ്‌പെയിനെ തോല്‍പിച്ചത്. അതില്‍ അവസാന മത്സരം 2016-ല്‍ ആയിരുന്നുതാനും. സ്പെയിന്‍ ജയിച്ച 2008 യൂറോയിലും 2012 യൂറോ ഫൈനലിലും അവര്‍ ഇറ്റലിയെ മറികടന്നിരുന്നു. മൂന്നു തവണ യൂറോ നേടിയ ടീമാണ് സ്‌പെയിന്‍. ഇറ്റലിയാകട്ടെ 1968-ന് ശേഷം കിരീടം നേടിയിട്ടില്ല.

Next Story

Popular Stories