കടല്‍ക്കൊലക്കേസ്:ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള ഇന്ത്യയിലെ മുഴുവന്‍ കേസുകളും റദ്ദാക്കും; നഷ്ടപരിഹാരവിതരണ ഉത്തരവ് ജൂണ്‍ 15ന്
കടല്‍ക്കൊലക്കേസില്‍ നഷ്ടപരിഹാരം വിതരണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവ് ജൂണ്‍ പതിനഞ്ചിന് പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി. കേരള തീരത്ത് രണ്ടു മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മരിച്ച കേസിലാണ് നഷ്ടപരിഹാരവിതരണം സംബന്ധിച്ച ഉത്തരവ് ജൂണ്‍ 15ന് പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചത്. 10 കോടി വരുന്ന നഷ്ടപരിഹാരത്തുക കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കിക്കൊണ്ടുള്ള ഉത്തരവാണ് നടപ്പില്‍ വരുത്തുക. ‘അച്ചടക്കമുള്ള ഒരു പാര്‍ട്ടിയായി നാളെ കോണ്‍ഗ്രസിനെ നിങ്ങള്‍ക്ക് കാണാം’; കെ സുധാകരന് എന്നാല്‍ നാവികരെ ഇറ്റലിയില്‍ വിചാരണയ്ക്ക് വിധേയമാക്കുമെന്ന് ഉറപ്പുലഭിച്ചതായി സുപ്രീംകോടതി വ്യക്തമാക്കി. […]
11 Jun 2021 4:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കടല്‍ക്കൊലക്കേസില്‍ നഷ്ടപരിഹാരം വിതരണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവ് ജൂണ്‍ പതിനഞ്ചിന് പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി. കേരള തീരത്ത് രണ്ടു മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മരിച്ച കേസിലാണ് നഷ്ടപരിഹാരവിതരണം സംബന്ധിച്ച ഉത്തരവ് ജൂണ്‍ 15ന് പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചത്. 10 കോടി വരുന്ന നഷ്ടപരിഹാരത്തുക കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കിക്കൊണ്ടുള്ള ഉത്തരവാണ് നടപ്പില്‍ വരുത്തുക.
‘അച്ചടക്കമുള്ള ഒരു പാര്‍ട്ടിയായി നാളെ കോണ്‍ഗ്രസിനെ നിങ്ങള്‍ക്ക് കാണാം’; കെ സുധാകരന്
എന്നാല്‍ നാവികരെ ഇറ്റലിയില്‍ വിചാരണയ്ക്ക് വിധേയമാക്കുമെന്ന് ഉറപ്പുലഭിച്ചതായി സുപ്രീംകോടതി വ്യക്തമാക്കി. 2012നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂടാതെ കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ഇന്ത്യയില്‍ നിലനില്കുന്ന എല്ലാകേസുകളും സുപ്രീംകോടതി റദ്ദാക്കുകയും ചെയ്യും.
ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും എം ആര് ഷായും അംഗങ്ങളായുള്ള അവധിക്കാല ബെഞ്ചാണ് ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. നഷ്ടപരിഹാരം കൊല്ലപ്പെട്ടവരുടെ കടുംബാംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നത് കേരള ഹൈക്കോടതി ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള നടപടി അന്താരാഷ്ട്രനിയമങ്ങള്‍ക്ക് വിധേയമായി ഇറ്റലി നടപ്പാക്കുമെന്നും കോടതി സൂചിപ്പിച്ചു.
നേരത്തെ കേന്ദ്രസര്‍ക്കാരാണ് പത്തുകോടി നഷ്ടപരിഹാരത്തുക കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ കടുംബാംഗങ്ങള്‍ക്ക് ഇറ്റലി നല്‍കുമെന്ന് കോടതിയെ അറിയിച്ചത്. 2012ലാണ് എന്‍ട്രിക്ക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പല്‍ കേരളതീരത്ത് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിനെ ആക്രമിച്ചത്. ഇറ്റാലിയന്‍ നാവികര്‍ രണ്ടുമത്സ്യത്തൊഴിലാളികള്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നാവികര്‍ അറസ്റ്റിലാവുകയും ചെയതു.
- TAGS:
- Italy