Top

‘ഐ ലൈക്‌സ് പിണറായി വിജയന്‍’; ‘ഇറ്റലിയിലെ അടുക്കളയിലും ചര്‍ച്ച മുഖ്യമന്ത്രിയെന്ന് പത്രപ്രവര്‍ത്തക’; ഐഎന്‍എല്‍ നേതാവിന്റെ പ്രസംഗം വൈറല്‍

എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയില്‍ ഐഎന്‍എല്‍ നേതാവ് കാസിം ഇരിക്കൂര്‍ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്ടമുള്ളതുകൊണ്ടാണ് കൊവിഡ് കാലത്ത് കേരളത്തിലെത്തിയതെന്ന് ഒരു ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക പറഞ്ഞെന്നും അവരുടെ അടുക്കളയില്‍ ചര്‍ച്ച ചെയ്യുന്നത് മുഖ്യമന്ത്രിയേക്കുറിച്ചാണെന്നും കാസിം ഇരിക്കൂര്‍ പ്രസംഗിച്ചു. ടര്‍ക്കിഷ് ഏജന്‍സിയിലെ മാധ്യമപ്രവര്‍ത്തകന്‍ പിണറായി ബുദ്ധമത വിശ്വാസിയാണോയെന്ന് തന്നോട് ചോദിച്ചെന്നും ഐഎന്‍എല്‍ നേതാവ് പറയുകയുണ്ടായി. ട്രോളുകള്‍ക്കൊപ്പം കാസിം ഇരിക്കൂര്‍ നിപ്പ രോഗവുമായി […]

17 Feb 2021 6:32 AM GMT

‘ഐ ലൈക്‌സ് പിണറായി വിജയന്‍’; ‘ഇറ്റലിയിലെ അടുക്കളയിലും ചര്‍ച്ച മുഖ്യമന്ത്രിയെന്ന് പത്രപ്രവര്‍ത്തക’; ഐഎന്‍എല്‍ നേതാവിന്റെ പ്രസംഗം വൈറല്‍
X

എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയില്‍ ഐഎന്‍എല്‍ നേതാവ് കാസിം ഇരിക്കൂര്‍ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്ടമുള്ളതുകൊണ്ടാണ് കൊവിഡ് കാലത്ത് കേരളത്തിലെത്തിയതെന്ന് ഒരു ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക പറഞ്ഞെന്നും അവരുടെ അടുക്കളയില്‍ ചര്‍ച്ച ചെയ്യുന്നത് മുഖ്യമന്ത്രിയേക്കുറിച്ചാണെന്നും കാസിം ഇരിക്കൂര്‍ പ്രസംഗിച്ചു. ടര്‍ക്കിഷ് ഏജന്‍സിയിലെ മാധ്യമപ്രവര്‍ത്തകന്‍ പിണറായി ബുദ്ധമത വിശ്വാസിയാണോയെന്ന് തന്നോട് ചോദിച്ചെന്നും ഐഎന്‍എല്‍ നേതാവ് പറയുകയുണ്ടായി. ട്രോളുകള്‍ക്കൊപ്പം കാസിം ഇരിക്കൂര്‍ നിപ്പ രോഗവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനങ്ങളുമുണ്ട്.

ഞാന്‍ അവരോട് ചോദിച്ചു നിങ്ങള്‍ എന്തിനാണ് ഈ കൊവിഡ് കാലത്ത് ഈ കേരളത്തിലേക്ക് വരുന്നത്. അപ്പോള്‍ അവര് പറഞ്ഞൊരു വാക്ക് ‘ഐ ലൈക്‌സ് പിണറായി വിജയന്‍’

കാസിം ഇരിക്കൂര്‍

കാസിം ഇരിക്കൂറിന്റെ പ്രസംഗം

‘എന്റെ അടുത്തിരിക്കുന്ന പത്രപ്രവര്‍ത്തക, പരിചയപ്പെട്ടപ്പോള്‍ പറഞ്ഞു, ഞാന്‍ ഇറ്റലിയില്‍ നിന്ന് വരുന്നതാണ് എന്ന്. ഞങ്ങളുടെ സോണിയാ ഗാന്ധിയെ അറിയുമോയെന്ന് ചോദിച്ചു. കേട്ടിട്ടുണ്ട് എന്ന് പറഞ്ഞു. അവസാനം ചോദിച്ചു ‘അവര്‍ക്ക് രണ്ട് മക്കളുണ്ട് അറിയുമോ?’ ‘ഐ ഹാവ് നോ ഐഡിയ’ യാതൊരു ഐഡിയയുമില്ലെന്ന്. ഞാന്‍ അവരോട് ചോദിച്ചു നിങ്ങള്‍ എന്തിനാണ് ഈ കൊവിഡ് കാലത്ത് ഈ കേരളത്തിലേക്ക് വരുന്നത്. അപ്പോള്‍ അവര് പറഞ്ഞൊരു വാക്ക് ‘ഐ ലൈക്‌സ് പിണറായി വിജയന്‍’ ഞാന്‍ പിണറായി വിജയനെ ഇഷ്ടപ്പെടുന്നു. ഞാന്‍ ചോദിച്ചു എങ്ങനെയാണ് നിങ്ങള്‍ക്ക് കേരളത്തേക്കുറിച്ചും അതുപോലെ സഖാവ് പിണറായി വിജയന്റെ ഭരണത്തേക്കുറിച്ചുമൊക്കെ മനസിലാക്കാന്‍ സാധിച്ചത്? അപ്പോള്‍ പറഞ്ഞു, ഞങ്ങള്‍ ഇറ്റലിയിലെ അടുക്കളയില്‍ പോലും കേരളം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു വാക്ക് അവര്‍ ഉപയോഗിച്ചു. സഖാവ് പിണറായി വിജയന്‍ ഈസ് ദി മോസ്റ്റ് കോംപറ്റീറ്റന്റ് കമ്മ്യൂണിസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ഓണ്‍ എര്‍ത്ത്. ഈ കാലഘട്ടത്തില്‍, ഈ ലോകത്തുള്ള കമ്മ്യൂണിസ്റ്റ് ഭരണാധികാരികളില്‍ ഏറ്റവും പ്രാപ്തനായ മനുഷ്യനാണ് ഇദ്ദേഹം.

ഒരു പത്രപ്രവര്‍ത്തകന്റെ ആകാംഷ മനസിലാക്കിക്കൊണ്ട് ഞാന്‍ അവരോട് ചോദിച്ചു, ‘എവിടെ നിന്നാണ് നിങ്ങള്‍ക്ക് കേരളത്തേക്കുറിച്ച് ഇങ്ങനെ മനസിലാക്കാന്‍ സാധിക്കുന്നത്?’ അപ്പോള്‍ പറഞ്ഞു ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധീകരണങ്ങള്‍ മുഴുവനും തന്നെ കേരളം കൈവരിച്ച നേട്ടങ്ങളേക്കുറിച്ച്, ഇന്ത്യയിലെ മറ്റ് രാഷ്ട്രീയത്തേക്കുറിച്ചൊന്നും അവര്‍ക്ക് ധാരണയുണ്ടായിരുന്നില്ല.

അവര്‍ ചെറിയ ഒരു ഉദാഹരണം എന്നോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നിങ്ങള്‍ നിരവധി വെല്ലുവിളികളെ പ്രതിസന്ധികളെ നേരിട്ടു. പക്ഷെ, അചഞ്ചലമായി അതിനെ നേരിടാന്‍ അതിനെ ചെറുത്തുതോല്‍പിക്കാന്‍ നിങ്ങളുടെ ഭരണാധികാരികള്‍ക്ക് സാധിച്ചു. അവര്‍ എല്ലാം അക്കമിട്ട് നിരത്തുകയാ. നിപ്പയുണ്ടായി, രണ്ട് പ്രളയമുണ്ടായി, ഏറ്റവുമൊടുവില്‍ കൊവിഡ് ഉണ്ടായി. ഈ കാലഘട്ടത്തിലെല്ലാം തന്നെ ജനങ്ങളെ പട്ടിണിക്കിടാതെ ആ മാരകമായ രോഗത്തെ പ്രതിരോധിച്ചുകൊണ്ട് മുന്നോട്ടുപോയ ഒരു ഗവണ്‍മെന്റുണ്ടെങ്കില്‍ അത് നിങ്ങളുടെ ഗവണ്‍മെന്റാണ്.

ഒരു ഇടതുപക്ഷ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ആകാംഷ കൂടിയപ്പോള്‍ ഞാന്‍ അല്‍പം കൂടി അവരോട് വിശദീകരണം ചോദിച്ചു. അപ്പോള്‍ പറഞ്ഞു. ‘നിപ്പ എന്ന രോഗമുണ്ടല്ലോ. ആ രോഗത്തിന്റെ ഏറ്റവും ലളിതമായ, ഏറ്റവും ദുര്‍ബലമായ ഒരു വെറൈറ്റി ഉത്തരാഫ്രിക്കയിലുണ്ടായിരുന്നു അവിടെ. ഒരു മാസത്തിനുള്ളില്‍ 12,000 പേരാണ് മരിച്ചത്. അപ്പോള്‍ നിപ്പ കേരളത്തെ ബാധിച്ചു എന്ന കേട്ട സമയത്ത് ഞങ്ങളൊക്കെ ഞെട്ടിത്തെറിച്ചു. പക്ഷെ, വളരെ വളരെ കാര്യക്ഷമമായി നിങ്ങള്‍ 36 പേരുടെ മരണം കൊണ്ട് ആ രോഗത്തെ നിങ്ങള്‍ നേരിട്ടു എന്നുള്ളതാണ്.

അനറ്റോലിയ എന്ന തുര്‍ക്കിയുടെ ന്യൂസ് ഏജന്‍സിയുടെ ബ്യൂറോ ചീഫ് എന്റെ സുഹൃത്താണ്. സൗദി അറേബ്യയില്‍ നിന്ന് പരിചയപ്പെട്ടാണ്. അദ്ദേഹം ഒരു ദിവസം വിളിച്ച് എന്നോട് ചോദിച്ചു, നിങ്ങളുടെ മുഖ്യമന്ത്രി ബുദ്ധമത വിശ്വാസിയാണോ എന്ന്. ഞാന്‍ അത്ഭുതപ്പെട്ടുപോയി ആ ചോദ്യം കേട്ടിട്ട്. എന്താണ്. അപ്പോള്‍ പറഞ്ഞു, ആ കൊവിഡ് കാലഘട്ടത്തില്‍ മനുഷ്യരെ ഭക്ഷിപ്പിക്കണമെന്ന് പറഞ്ഞ കൂട്ടത്തില്‍ കുരങ്ങന്‍മാരേയും അതുപോലെ തെരുവ് പട്ടികള്‍ക്കും ഭക്ഷിക്കാന്‍ കൊടുക്കണമെന്ന് പറഞ്ഞ ഒരു ഭരണാധികാരി അടുത്ത കാലഘട്ടത്തിലൊന്നും ലോകത്തിലുണ്ടായിട്ടില്ല. മനുഷ്യന്‍ മാത്രമല്ല, എല്ലാ ജന്തുജാലങ്ങളേയും കുറിച്ച് ആ പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു എന്നത് ചെറിയ കാര്യമല്ല.’

Next Story