Top

‘ബോംബെയിലെ റെഡ് സ്ട്രീറ്റ് പോലെ ബിജെപി കേരളത്തില്‍ ഒരു ‘വോട്ട് വില്‍പ്പന തെരുവ്’ തുറക്കലായിരിക്കും അഭികാമ്യം’; അഭ്യര്‍ത്ഥനയാണെന്ന് കെ ടി ജലീല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം നടത്തിയെന്നാവര്‍ത്തിച്ച് കെടി ജലീല്‍ എംഎല്‍എ. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബോംബെയിലെ റെഡ് സ്ട്രീറ്റ് പോലെ ബിജെപി കേരളത്തില്‍ ഒരു ‘വോട്ട് വില്‍പ്പന തെരുവ്’ തുറക്കലായിരിക്കും അഭികാമ്യം എന്ന് കെടി ജലീല്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അങ്ങനെയാവുമ്പോള്‍ ആവശ്യക്കാര്‍ക്ക് വന്ന് പറയുന്ന പണം നല്‍കി വോട്ടും വാങ്ങി പെട്ടിയിലാക്കി പോകാമല്ലോയെന്നാണ് ജലീലിന്റെ വാദം. ഇക്കാര്യം കേരളത്തിലെ ബിജെപി നേതൃത്വം സഗൗരവം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. തവനൂരില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവെന്നതിന്റെ കണക്കുകള്‍ നിരത്തിയാണ് […]

24 May 2021 3:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബോംബെയിലെ റെഡ് സ്ട്രീറ്റ് പോലെ ബിജെപി കേരളത്തില്‍ ഒരു ‘വോട്ട് വില്‍പ്പന തെരുവ്’ തുറക്കലായിരിക്കും അഭികാമ്യം’; അഭ്യര്‍ത്ഥനയാണെന്ന് കെ ടി ജലീല്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം നടത്തിയെന്നാവര്‍ത്തിച്ച് കെടി ജലീല്‍ എംഎല്‍എ. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബോംബെയിലെ റെഡ് സ്ട്രീറ്റ് പോലെ ബിജെപി കേരളത്തില്‍ ഒരു ‘വോട്ട് വില്‍പ്പന തെരുവ്’ തുറക്കലായിരിക്കും അഭികാമ്യം എന്ന് കെടി ജലീല്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അങ്ങനെയാവുമ്പോള്‍ ആവശ്യക്കാര്‍ക്ക് വന്ന് പറയുന്ന പണം നല്‍കി വോട്ടും വാങ്ങി പെട്ടിയിലാക്കി പോകാമല്ലോയെന്നാണ് ജലീലിന്റെ വാദം. ഇക്കാര്യം കേരളത്തിലെ ബിജെപി നേതൃത്വം സഗൗരവം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തവനൂരില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവെന്നതിന്റെ കണക്കുകള്‍ നിരത്തിയാണ് കെടി ജലീല്‍ ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോര്‍ട്ടര്‍ ടിവി വെബ്‌സൈറ്റിന് നല്‍കിയ ലേഖനത്തിലാണ് കെടി ജലീലിന്റെ പരാമര്‍ശം.

തവനൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ ബിജെപിയും ലീഗും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ഉണ്ടായതെന്നും വടകരയിലേയും ബേപ്പൂരിലേയും പരസ്യസഖ്യത്തിന്റെ രഹസ്യആവിഷ്‌കാരമാണ് ഇവിടെ നടപ്പാക്കിയതെന്നും കെടി ജലീല്‍പറഞ്ഞു. ഇതിനെ ന്യായീകരിച്ചുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപിക്ക് കിട്ടിയ വോട്ടുമായി താരതമ്യെപ്പെടുത്തി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട ഇടിവും കെടി ജലീല്‍ ചൂണ്ടികാട്ടി.

‘ഭൂരിപക്ഷ ന്യൂനപക്ഷവിഭാഗങ്ങളോട് ഒരുപോലെ നീതി കാണിക്കുന്ന സര്‍ക്കാര്‍’; അപകീര്‍ത്തിപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ല. മുസ്ലിംലീഗ് അതിന് മുതിരേണ്ട: ഡോ: കെ.ടി ജലീല്‍ എഴുതുന്നു

കെടി ജലീലിന്റെ പ്രതികരണം-

കടുത്ത ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ ഒരംഗം എന്ന നിലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും കിണഞ്ഞ് ശ്രമിച്ചു. മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്റെ തലക്കുമുകളില്‍ വട്ടമിട്ടു പറന്നിട്ടും എന്നെ ഒരു ചുക്കും ചെയ്യാന്‍ പറ്റാതിരുന്നതും അതേ തുടര്‍ന്ന് നിരന്തരം കേന്ദ്ര ഏജന്‍സികളെ ഞാന്‍ വെല്ലുവിളിച്ചതും ബിജെപിയെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അതിന്റെ പ്രതിഫലനം കൂടിയായിരുന്നു തവനൂരില്‍ യുഡിഎഫിന് വോട്ട് മറിച്ച് നല്‍കാന്‍ മലപ്പുറം ജില്ലയിലെ ബിജെപിക്ക് സാമാന്യം നല്ല വോട്ടുള്ള തവനൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്. ലീഗും ബിജെപിയും എന്നെ തോല്‍പ്പിക്കാന്‍ തോളോടുതോള്‍ ചേര്‍ന്നു. ബേപ്പൂരിലെയും വടകരയിലെയും പരസ്യ സഖ്യത്തിന്റെ രഹസ്യ ആവിഷ്‌കാരമാണ് തവനൂരില്‍ ഇരുകൂട്ടരും നടത്തിയത്. കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ബിജെപിക്ക് തവനൂര്‍ നിയമസഭാ മണ്ഡല പരിതിയില്‍ നിന്ന് കിട്ടിയത് ഇരുപതിനായിരത്തോളം വോട്ടായിരുന്നു. അതിന്റെ തൊട്ടുമുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചതാകട്ടെ ഇരുപതിനായിരത്തിലധികം വോട്ടായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് ഒന്‍പതിനായിരത്തി തൊള്ളായിരം വോട്ടാണ്. ഏതാണ്ട് പതിനായിരത്തിലധികം വോട്ടാണ് തല്‍ക്കാലത്തേക്ക് കോണ്‍ഗ്രസ്സ് കുപ്പായമിട്ട് കൈപ്പത്തി ചിഹ്നത്തില്‍ എനിക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച മുസ്ലിംലീഗുകാരന് മറിച്ചു നല്‍കിയത്. തവനൂര്‍ മണ്ഡലത്തിലെ ബിജെപി കേന്ദ്രങ്ങളില്‍ അവര്‍ക്ക് കിട്ടിയ വോട്ടുകള്‍ പരിശോധിച്ചാല്‍ ലീഗു സംസ്ഥാന നേതൃത്വവുമായി ബിജെപി നേതൃത്വം നടത്തിയ കോടികളുടെ വോട്ടു കച്ചവടം സംശയലേശമന്യേ ബോധ്യമാകും. ബോംബെയിലെ റെഡ് സ്ട്രീറ്റ് പോലെ ബിജെപി കേരളത്തില്‍ ഒരു ‘വോട്ടു വില്‍പ്പന തെരുവ്’ തുറക്കലായിരിക്കും അഭികാമ്യം. ആവശ്യക്കാര്‍ക്ക് വന്ന് പറയുന്ന പണം നല്‍കി വോട്ടും വാങ്ങി പെട്ടിയിലാക്കി പോകാമല്ലോ? കേരളത്തിലെ ബിജെപി നേതൃത്വം സഗൗരവം ഇക്കാര്യം ആലോചിക്കണമെന്നാണ് വിനീതമായ എന്റെ അഭ്യര്‍ത്ഥന.

Next Story