”ഭീതിജനകമായിരുന്നു ഇന്ത്യയിലെ കാഴ്ചകള്‍, എത്രയും വേഗം അവിടം വിടാന്‍ തോന്നി”; ഐ.പി.എല്ലിനിടെയുള്ള കോവിഡ് കാഴ്ചകള്‍ വിവരിച്ച് ഓസ്ട്രേലിയന്‍ താരം
ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെയാണ് ഐ.പി.എല്‍. മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ബി.സി.സി.ഐ. നിര്‍ബന്ധിതമായത്. എന്നാല്‍ അത്തരമൊരു തീരുമാനത്തിലേക്ക് ബോര്‍ഡ് എത്തിയത് ഏറെ കാലതാമസമെടുത്താണ്. അതിനിടെ തെന്ന രാജ്യം നേരിടുന്ന പ്രതിസന്ധിയും ആശങ്കയും ഇന്ത്യയില്‍ ഐ.പി.എല്‍. കളിക്കാന്‍ എത്തിയ വിദേശതാരങ്ങള്‍ മനസിലാക്കിയിരുന്നു. സ്റ്റേഡിയത്തിലേക്കും ഹോട്ടലിക്കുമുള്ള യാത്രകളില്‍ കണ്ട അവസ്ഥകള്‍ വിശദീകരിക്കുകയാണ് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ഐ.പി.എല്‍. നിര്ത്തിവച്ചതിനേത്തുടര്ന്ന് ഇന്ത്യയില്‍ നിന്നു മാലദ്വീപില്‍ എത്തി അവിടെ ക്വാറന്റീന് പൂര്‍ത്തിയാക്കിയ ശേഷമാണ് വാര്‍ണര്‍ ജന്മനാട്ടിലേക്കു മടങ്ങിയത്. ഇന്ത്യയിലെ അവസ്ഥ ഭീതിജനകമായിരുന്നെന്നും […]
2 Jun 2021 6:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെയാണ് ഐ.പി.എല്‍. മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ബി.സി.സി.ഐ. നിര്‍ബന്ധിതമായത്. എന്നാല്‍ അത്തരമൊരു തീരുമാനത്തിലേക്ക് ബോര്‍ഡ് എത്തിയത് ഏറെ കാലതാമസമെടുത്താണ്.
അതിനിടെ തെന്ന രാജ്യം നേരിടുന്ന പ്രതിസന്ധിയും ആശങ്കയും ഇന്ത്യയില്‍ ഐ.പി.എല്‍. കളിക്കാന്‍ എത്തിയ വിദേശതാരങ്ങള്‍ മനസിലാക്കിയിരുന്നു. സ്റ്റേഡിയത്തിലേക്കും ഹോട്ടലിക്കുമുള്ള യാത്രകളില്‍ കണ്ട അവസ്ഥകള്‍ വിശദീകരിക്കുകയാണ് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍.
ഐ.പി.എല്‍. നിര്ത്തിവച്ചതിനേത്തുടര്ന്ന് ഇന്ത്യയില്‍ നിന്നു മാലദ്വീപില്‍ എത്തി അവിടെ ക്വാറന്റീന് പൂര്‍ത്തിയാക്കിയ ശേഷമാണ് വാര്‍ണര്‍ ജന്മനാട്ടിലേക്കു മടങ്ങിയത്.
ഇന്ത്യയിലെ അവസ്ഥ ഭീതിജനകമായിരുന്നെന്നും എന്തും സംഭവിക്കാവുന്ന അഅവസ്ഥയിലൂടെയായിരുന്നു തങ്ങള്‍ കഴിഞ്ഞുപോായതെന്നും വാര്‍ണര്‍ പറഞ്ഞു. ”ഓര്‍ക്കുമ്പോള്‍ നടുക്കം തോന്നുന്നു. സ്റ്റേഡിയത്തിലേക്കുള്ള യാത്രകളില്‍ പലകുറി റോഡരികില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് സംസ്കരിക്കുന്നത് കണ്ടു. ചിലയിടത്ത് സംസ്കരിക്കാനായി നിരവധി മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. മനസുമരവിപ്പിക്കുന്ന കാഴ്ചകളായിരുന്നു അത്”- വാര്‍ണര്‍ പറഞ്ഞു.
ഐ.പി.എല്‍. നിര്‍ത്തിവച്ചത് ഉചിതമായെന്നും വിദേശ താരങ്ങള്‍ എല്ലാം തന്നെ ആശങ്കകുലരായിരുന്നെന്നും വാര്‍ണര്‍ പറഞ്ഞു. ”ക്രിക്കറ്റ് ഇന്ത്യക്കാരെ സംബന്ധിച്ച് എല്ലാ പ്രശ്നങ്ങളില്‍ നിന്നുമുള്ള ആശ്വാസമാണ്. പക്ഷേ വെവല്ലുവിളികള് നിറഞ്ഞ കാലമായിരുന്നു. വിദേശ താരങ്ങള്‍ക്ക് എത്രയും വേഗം ഇന്ത്യ വിട്ടാല്‍ മതിയെന്നായിരുന്നു”- വാാര്ണര് പറഞ്ഞു.
അതീവസുരക്ഷാ സംവിധാനമുള്ള ബയോ ബബിളിനുള്ളിലായിരുന്നു ബി.സി.സി.ഐ. ഐ.പി.എല്‍. മത്സരങ്ങള്‍ നടത്തിയത്. എനന്നാല്‍ ബബിള്‍ ഭേദിച്ച് കോവിഡ് താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫുകളെയും ബാധിച്ചതോടെയാണ് ഐ.പി.എല്‍. നിര്‍ത്തിവച്ചത്.