‘അത് വെറും പരിഹാസം’, എല്ലാ കള്ളന്മാരിലും ‘മോദി’യുണ്ടെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി
എല്ലാ കള്ളന്മാരുടെ പേരിലും ‘മോദി’യുണ്ടെന്ന തന്റെ പരാമര്‍ശം വെറും കുത്തുവാക്കായിരുന്നു എന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019 ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ ‘മോദി’ പരാമര്‍ശം സമൂദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ആണെന്ന് ചൂണ്ടിക്കാട്ടി നല്കിയ പരാതിയിലാണ് വിശദീകരണം. സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു പ്രതികരണം. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തന്ന തരത്തിലുള്ള ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ എന്‍ ദാവേയെക്ക് മുന്നില്‍ […]
24 Jun 2021 5:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എല്ലാ കള്ളന്മാരുടെ പേരിലും ‘മോദി’യുണ്ടെന്ന തന്റെ പരാമര്‍ശം വെറും കുത്തുവാക്കായിരുന്നു എന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019 ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ ‘മോദി’ പരാമര്‍ശം സമൂദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ആണെന്ന് ചൂണ്ടിക്കാട്ടി നല്കിയ പരാതിയിലാണ് വിശദീകരണം. സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു പ്രതികരണം.
മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തന്ന തരത്തിലുള്ള ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ എന്‍ ദാവേയെക്ക് മുന്നില്‍ ഹാജരായാണ് മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തന്ന തരത്തിലുള്ള ഒരു പരാമര്‍ശവും നടത്തിയിട്ടില്ല എന്ന് രാഹുല്‍ ഗാന്ധി മൊഴി നല്‍കിയത്. ഗുജറാത്തില്‍നിന്നുള്ള എംഎല്‍എ പുര്‍ണേഷ് മോദിയാണ് സമര്‍പ്പിച്ച പരാതി പ്രകാരമായിരുന്നു രാഹുല്‍ കോടതിയിലെത്തിയത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എല്ലാ കള്ളമാരുടെ പേരിലും മോദിയുണ്ട് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇത് മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് അണ് എന്ന് എംഎല്‍എ പുര്‍ണേഷ് മോദി ചൂണ്ടിക്കാട്ടുകയായിരുന്നു.
അതേസമയം, നരേന്ദ്ര മോദി ഒരു വ്യവസായിക്ക് 30 കോടി രൂപ നല്‍കിയെന്ന ആരോപണവും കോടതിയില്‍ ചര്‍ച്ചയായി. എന്നാല്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്ത്തകന് എന്ന നിലയില്‍ രാജ്യ താത്പര്യം മുന്‍നിര്‍ത്തിയാണ് ആരോപണം ഉന്നയിച്ചതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അഴിമതി, തൊഴില്‍ ഇല്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ രാജ്യ താത്പര്യത്തെ മുന്‍നിര്‍ത്തി ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എന്നാല്‍ മറ്റ് ചില ആരോപണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഓര്‍മ്മയില്ലെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. കേസ് ജൂലൈ 12 ന് കോടതി വീണ്ടും പരിഗണിക്കും.