Top

എന്റെ അളവുകോലുകള്‍ പ്രകടനം മാത്രമാണ്; ബെന്‍സേമയുടെ മടങ്ങി വരവില്‍ ഫ്രഞ്ച് പരിശീലകന്‍

ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിലേക്ക് സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയെ തിരിച്ചു വിളിക്കാനുള്ള തന്റെ തീരുമാനത്തില്‍ വിശദീകരണവുമായി പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ്. തന്റെ അളവുകോലുകള്‍ പ്രകടനമികവ് മാത്രമാണെന്നും വ്യക്തപരമായി കാര്യങ്ങള്‍ ഇല്ലെന്നും ദെഷാംപ്‌സ് പറഞ്ഞു. ബെന്‍സേമ ഈ സീസണില്‍ മികച്ച ഫോമിലായിരുന്നു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ആര്‍ക്കും അത് കണ്ടില്ലെന്നു നടിക്കാനാകില്ല. ദേശീയ ടീമിലേക്ക് പ്രവേശനം നല്‍കേണ്ട ഒരു താരത്തില്‍ പ്രതീക്ഷിക്കുന്നതിന്റെ നൂറു മടങ്ങില്‍ അധികം മികവാണ് ബെന്‍സേമ കാഴ്ചവച്ചത്. ആ സാഹചര്യത്തില്‍ ഫ്രഞ്ച് ടീമില്‍ എന്തുകൊണ്ട് ഇടംപിടിക്കാതെ […]

1 Jun 2021 6:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്റെ അളവുകോലുകള്‍ പ്രകടനം മാത്രമാണ്; ബെന്‍സേമയുടെ മടങ്ങി വരവില്‍ ഫ്രഞ്ച് പരിശീലകന്‍
X

ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിലേക്ക് സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയെ തിരിച്ചു വിളിക്കാനുള്ള തന്റെ തീരുമാനത്തില്‍ വിശദീകരണവുമായി പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ്. തന്റെ അളവുകോലുകള്‍ പ്രകടനമികവ് മാത്രമാണെന്നും വ്യക്തപരമായി കാര്യങ്ങള്‍ ഇല്ലെന്നും ദെഷാംപ്‌സ് പറഞ്ഞു.

ബെന്‍സേമ ഈ സീസണില്‍ മികച്ച ഫോമിലായിരുന്നു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ആര്‍ക്കും അത് കണ്ടില്ലെന്നു നടിക്കാനാകില്ല. ദേശീയ ടീമിലേക്ക് പ്രവേശനം നല്‍കേണ്ട ഒരു താരത്തില്‍ പ്രതീക്ഷിക്കുന്നതിന്റെ നൂറു മടങ്ങില്‍ അധികം മികവാണ് ബെന്‍സേമ കാഴ്ചവച്ചത്. ആ സാഹചര്യത്തില്‍ ഫ്രഞ്ച് ടീമില്‍ എന്തുകൊണ്ട് ഇടംപിടിക്കാതെ പോകണം- ദെഷാംപ്‌സ് ചോദിച്ചു.

അതേസമയം ടീം തെരഞ്ഞെടുപ്പിനു മുമ്പ് ബെന്‍സേമയുമായി താന്‍ നടത്തിയ ഫോണ്‍ സംഭാഷണം തീരുമാനമെടുക്കുന്നതിനേ സ്വാധീനിച്ചതായും ദെഷാംപ്‌സ് പറഞ്ഞു. ”ബെന്‍സേമയ്ക്ക് എന്നോടു സംസാരിക്കാനുണ്ടായിരുന്നു. അതുകൊണ്ടു ഞാന്‍ വിളിച്ചു. ഇതിനു മുമ്പ് അങ്ങനെ അവസരങ്ങള്‍ ഉണ്ടായിട്ടില്ല. ഞങ്ങളുടെ സംസാരം നല്ലരീതിയില്‍ അവസാനിച്ചതിന്റെ തെളിവാണ് ബെന്‍സേമ തിരിച്ചെത്തിയത്.- ദെഷാംപ്‌സ് പറഞ്ഞു. ബെന്‍സേമ മുമ്പ് തനിക്കെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം ആ മൂന്നു മിനിറ്റു നേരത്തെ സംഭാഷണത്തോടെ അവസാനിച്ചുവെന്നും ദെഷാംപ്‌സ് കൂട്ടിച്ചേര്‍ത്തു.

ഫ്രഞ്ച് ദേശീയ ടീമില്‍ സഹതാരമായിരുന്ന ബാല്‍ബ്യുനിയയെ അശ്‌ളീല വീഡിയോ കാണിച്ചു ബ്ലാക്ക് മെയില്‍ ചെയ്തതിന്റെ പേരിലാണ് 2015-ല്‍ ബെന്‍സേമയ്ക്ക് ഫ്രഞ്ച് ടീമില്‍ നിന്നു സ്ഥാനം നഷ്ടമായത്.

പിന്നീട് ദെഷാംപ്‌സ് കോച്ചായി വന്നതിനു ശേഷം 2018 ലോകകപ്പില്‍ ഉള്‍പ്പടെ താരത്തെ പരിഗണിച്ചിരുന്നില്ല. ഇതോടെ തന്നെ വര്‍ഗീയമായി അവഹേളിക്കുകയാണ് ദെഷാംപ്‌സ് ചെയ്യുന്നതെന്ന് ബെന്‍സേമ ആരോപിച്ചിരുന്നു. ഇത് വലിയ വിവാദമാകുകയും ഇരുവരും തമ്മിലുള്ള ബന്ധം ഉലയുകയും ചെയ്തു.

ഈ സീസണില്‍ റയല്‍ മാഡ്രിഡിനായി മികച്ച പ്രകടനം ബെനസേമ കാഴ്ചവച്ചതോടെ ടീമിലേക്കു തിരികെ വിളിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴും ദെഷാംപ്‌സ് മുഖംതിരിക്കുകയായിരുന്നു. തന്റെ ടീമില്‍ ബെന്‍സേമയ്ക്ക് സ്ഥാനമില്ലെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇരുവരും നേരില്‍ സംസാരിച്ചതോടെ മഞ്ഞുരുകുകയും താരത്തെ തിരികെ വിളിക്കുകയുമായിരുന്നു.

Next Story

Popular Stories