Top

പെഗാസസ് നിരീക്ഷിച്ചവരില്‍ കേന്ദ്രമന്ത്രിമാരും; ഐടി മന്ത്രിയുടെ പേര് പുറത്തായത് ‘അങ്ങനെയൊരു സംഭവമേ ഇല്ലെന്ന’ പ്രതികരണത്തിനൊപ്പം

കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, രാഷ്ട്രീയ തന്ത്രജ്ഞര്‍, സുപ്രീം കോടതി ചീഫ് ജഡ്ജിമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ വ്യാപ്തി വളറെ വലുതെന്ന് വ്യക്താക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി പ്രഹാളാദ് സിങ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ടെന്ന പരാമര്‍ശമാണ് പുറത്ത് വന്നതില്‍ ഏറെ ശ്രദ്ധേയം. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫോണും […]

19 July 2021 7:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെഗാസസ് നിരീക്ഷിച്ചവരില്‍ കേന്ദ്രമന്ത്രിമാരും; ഐടി മന്ത്രിയുടെ പേര് പുറത്തായത് ‘അങ്ങനെയൊരു സംഭവമേ ഇല്ലെന്ന’ പ്രതികരണത്തിനൊപ്പം
X

കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, രാഷ്ട്രീയ തന്ത്രജ്ഞര്‍, സുപ്രീം കോടതി ചീഫ് ജഡ്ജിമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ വ്യാപ്തി വളറെ വലുതെന്ന് വ്യക്താക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി പ്രഹാളാദ് സിങ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ടെന്ന പരാമര്‍ശമാണ് പുറത്ത് വന്നതില്‍ ഏറെ ശ്രദ്ധേയം. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫോണും ചോര്‍ത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്. ജല ശക്തി വരുപ്പ് സഹമന്ത്രി പ്രഹാളാദ് സിങ് പട്ടേലുമായി അടുത്ത് ബന്ധമുള്ള 18 പേരുടെ വിവരങ്ങളും ചോര്‍ത്തിയവരുടെ പട്ടികയിലുണ്ട്.

പെഗാസസ് പുറത്ത് വിടുന്ന വിവരങ്ങള്‍ പ്രകാരം 2018-19 കാലഘട്ടത്തിലാണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാലയളവില്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടിലെ ഏറ്റവും ഗുരുതരമായ വസ്തുത. രാഷ്ട്രീയ ബന്ധമില്ലാത്ത രാഹുല്‍ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ഇസ്രയേല്‍ സ്പൈ വൈറസ് ഉപയോഗപ്പെടുത്തി ശേഖരിച്ചുവെന്ന് വയര്‍ റിപ്പോര്‍ട്ടുചെയ്യുന്നു. 2019 വരെ പെഗാസസിന്റെ നിരീക്ഷണ വലയത്തില്‍ രാഹുലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുപറയുന്നത് ഇക്കാലയളില്‍ രാഹുല്‍ ഉപയോഗിച്ചിരുന്ന രണ്ട് ഫോണ്‍ നമ്പറുകളെങ്കിലും ചോര്‍ത്തപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് പുറമെ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ മമത ബാനര്‍ജിയുടെ അനന്തിരവനും എംഎല്‍എയുമായ അഭിഷേക് ബാനര്‍ജിയുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കള്‍ക്ക് പുറത്ത് ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ വിവരങ്ങളാണ് വിഷയത്തിന്റെ വ്യാപ്തി വ്യക്കമാക്കുന്നത്. 2019 ല്‍ ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്നംഗ സമിതിയില്‍ അംഗമായിരുന്ന അശോക് ലവാസയുടേതാണ് ചോര്‍ത്തപ്പെട്ട പട്ടികയിലുള്ള ഒന്ന്. തെരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ നിലപാട് എടുത്ത വ്യക്തിയായിരുന്നു അശോക് ലവാസ. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയും ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തൊട്ട് മുന്‍പ് ഉയര്‍ന്നു വന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം യാദൃശ്ചികമല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വിവാദത്തോട് ലോക്സഭയില്‍ മറുപടി പറഞ്ഞ ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ആരോപണങ്ങള്‍ തള്ളിയത്. ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിശദമായ പരിശോധയില്ലാതെ ചോര്‍ത്തല്‍ ആരോപണങ്ങള്‍ ഉറപ്പിക്കാനാവില്ല എന്നും മന്ത്രി വ്യക്തമാക്കുന്നു.

പുറത്ത് വന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അടിസ്ഥാന രഹിതമാണ്. വസ്തുതകള്‍ മനസിലാക്കാന്‍ അംഗങ്ങള്‍ തയ്യാറാവണം. പുറത്ത് വന്ന വിവരങ്ങളും എന്‍എസ്ഒയും തമ്മില്‍ ബന്ധമില്ലെന്നും ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ നിഷേധിച്ച് കൊണ്ട് ഐടി മന്ത്രി ചൂണ്ടിക്കാട്ടി. വളരെ വിവാദപരമായ ഒരു റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ഒരു വെബ് പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചത്. ഈ കഥയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ യാദൃശ്ചികമാണെന്ന് കരുതുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

Next Story