Top

പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വീണ്ടും തള്ളി ഐ ടി മന്ത്രി; ‘നീക്കം ജനാധിപത്യത്തെ അപമാനിക്കല്‍’

ഇസ്രായേല്‍ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും തള്ളി കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്. പുറത്തുവരുന്നത് അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമായ റിപ്പോര്‍ട്ടുകളാണെന്നും ജനാധിപത്യത്തെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പട്ട് പുറത്തുവരുന്നത് കെട്ടിച്ചമച്ച വാര്‍ത്തകളാണ്. അതുവഴി ഇന്ത്യന്‍ ജനാധിപത്യത്തെ താറാടിക്കാനാണ് ശ്രമമെന്നും ഐടി മന്ത്രി ആവര്‍ത്തിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുന്നുവെന്നത് ഒട്ടും യാദൃശ്ചികമല്ലെന്നും അദ്ദേഹം […]

22 July 2021 4:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വീണ്ടും തള്ളി ഐ ടി മന്ത്രി; ‘നീക്കം ജനാധിപത്യത്തെ അപമാനിക്കല്‍’
X

ഇസ്രായേല്‍ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും തള്ളി കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്. പുറത്തുവരുന്നത് അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമായ റിപ്പോര്‍ട്ടുകളാണെന്നും ജനാധിപത്യത്തെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പട്ട് പുറത്തുവരുന്നത് കെട്ടിച്ചമച്ച വാര്‍ത്തകളാണ്. അതുവഴി ഇന്ത്യന്‍ ജനാധിപത്യത്തെ താറാടിക്കാനാണ് ശ്രമമെന്നും ഐടി മന്ത്രി ആവര്‍ത്തിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുന്നുവെന്നത് ഒട്ടും യാദൃശ്ചികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷം പെഗാസസ് വിഷയം ഉയര്‍ത്തിയതിനെ തുടർന്ന് സഭസമ്മേളനം ഇന്നും പ്രക്ഷുബ്ധമായി. ചാര സോഫ്റ്റ് വേര്‍ വിലക്കുവാങ്ങിയത് ആരാണെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നായിരുന്നു പ്രതിപക്ഷം രാജ്യസഭയില്‍ ഉയര്‍ത്തിയ ആവശ്യം. ഇതിന് മറുപടിയായാണ് ലോക്‌സഭയിലെ അതേ വാദം ഉയര്‍ത്തി ഐ ടി മന്ത്രി രംഗത്തെത്തിയത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നതേക്ക് പിരിഞ്ഞു.

പെഗാസസ് പുറത്ത് വിടുന്ന വിവരങ്ങള്‍ പ്രകാരം 2018-19 കാലഘട്ടത്തിലാണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാലയളവില്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടിലെ ഏറ്റവും ഗുരുതരമായ വസ്തുത. രാഷ്ട്രീയ ബന്ധമില്ലാത്ത രാഹുല്‍ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ഇസ്രയേല്‍ സ്പൈ വൈറസ് ഉപയോഗപ്പെടുത്തി ശേഖരിച്ചുവെന്ന് വയര്‍ റിപ്പോര്‍ട്ടുചെയ്യുന്നു. 2019 വരെ പെഗാസസിന്റെ നിരീക്ഷണ വലയത്തില്‍ രാഹുലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുപറയുന്നത് ഇക്കാലയളില്‍ രാഹുല്‍ ഉപയോഗിച്ചിരുന്ന രണ്ട് ഫോണ്‍ നമ്പറുകളെങ്കിലും ചോര്‍ത്തപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് പുറമെ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ മമത ബാനര്‍ജിയുടെ അനന്തിരവനും എംഎല്‍എയുമായ അഭിഷേക് ബാനര്‍ജിയുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കള്‍ക്ക് പുറത്ത് ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ വിവരങ്ങളാണ് വിഷയത്തിന്റെ വ്യാപ്തി വ്യക്കമാക്കുന്നത്. 2019 ല്‍ ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്നംഗ സമിതിയില്‍ അംഗമായിരുന്ന അശോക് ലവാസയുടേതാണ് ചോര്‍ത്തപ്പെട്ട പട്ടികയിലുള്ള ഒന്ന്. തെരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ നിലപാട് എടുത്ത വ്യക്തിയായിരുന്നു അശോക് ലവാസ. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയും ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ALSO READ: ‘ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ കാര്യം പറയണോ, പിന്താങ്ങിയ കുഞ്ഞാലിക്കുട്ടി അതിലും കേമം’; പ്രതിപക്ഷത്തെ പരിഹസിച്ച് എംഎം മണി

എന്നാല്‍, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തൊട്ട് മുന്‍പ് ഉയര്‍ന്നു വന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം യാദൃശ്ചികമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ആവർത്തിക്കുന്ന നിലപാടാണ് അശ്വനി വൈഷ്ണവ് ആവർത്തിക്കുന്നത്.

ALSO READ: ജാമ്യം കിട്ടില്ലെന്ന് ഉറപ്പിച്ചു; കോടതിയില്‍ നിന്ന് സെസി മുങ്ങി

Next Story