Top

‘കേരളത്തില്‍ ഭക്ഷ്യസുരക്ഷ ആരെങ്കിലും കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയാണ്’; സംസ്ഥാനം പ്രയോജനപ്പെടുത്തുന്നത് യുപിഎ സര്‍ക്കാര്‍ പദ്ധതിയെന്ന് കുഞ്ഞാലിക്കുട്ടി

കേരളത്തില്‍ ഭക്ഷ്യ സുരക്ഷ കൊണ്ടുവന്നതും കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കിയതും ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി കുറഞ്ഞ വിലയ്ക്ക് അരി നല്‍കുന്ന പദ്ധതി ഇന്ത്യയില്‍ കൊണ്ടുവന്നത് യുപിഎ സര്‍ക്കാരാണെന്ന് മുന്‍ മന്ത്രി ചൂണ്ടിക്കാട്ടി. ആ ആനുകൂല്യം പ്രയോജനപ്പെടുത്തി കേരളത്തില്‍ അരി ഒരു പ്രശ്‌നമല്ലാതാക്കി മാറ്റിയത് യുഡിഎഫാണ്. അതില്‍ നിന്ന് അല്‍പം പിടിച്ചു കയറി കുറച്ച് കിറ്റ് നല്‍കുക മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി […]

27 March 2021 6:50 AM GMT

‘കേരളത്തില്‍ ഭക്ഷ്യസുരക്ഷ ആരെങ്കിലും കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയാണ്’; സംസ്ഥാനം പ്രയോജനപ്പെടുത്തുന്നത് യുപിഎ സര്‍ക്കാര്‍ പദ്ധതിയെന്ന് കുഞ്ഞാലിക്കുട്ടി
X

കേരളത്തില്‍ ഭക്ഷ്യ സുരക്ഷ കൊണ്ടുവന്നതും കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കിയതും ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി കുറഞ്ഞ വിലയ്ക്ക് അരി നല്‍കുന്ന പദ്ധതി ഇന്ത്യയില്‍ കൊണ്ടുവന്നത് യുപിഎ സര്‍ക്കാരാണെന്ന് മുന്‍ മന്ത്രി ചൂണ്ടിക്കാട്ടി. ആ ആനുകൂല്യം പ്രയോജനപ്പെടുത്തി കേരളത്തില്‍ അരി ഒരു പ്രശ്‌നമല്ലാതാക്കി മാറ്റിയത് യുഡിഎഫാണ്. അതില്‍ നിന്ന് അല്‍പം പിടിച്ചു കയറി കുറച്ച് കിറ്റ് നല്‍കുക മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

അടിസ്ഥാനപരമായി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന പരിഷ്‌കാരമാണ് പാവങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് അരി. കേരളത്തില്‍ ഭക്ഷ്യസുരക്ഷ ആരെങ്കിലും കൊടുത്തിട്ടുണ്ടെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയാണ്.

പികെ കുഞ്ഞാലിക്കുട്ടി

ഞങ്ങളുടെ പ്രകടന പത്രിക ഞങ്ങള്‍ ജനങ്ങളുടെ മുന്നില്‍ വെച്ചിട്ടുണ്ട്. കൂടുതല്‍ ഭക്ഷ്യസുരക്ഷയും കൂടുതല്‍ ജനക്ഷേമ പദ്ധതികളുമാണ് യുഡിഎഫ് വാക്ക് നല്‍കുന്നത്. വികസനവും കരുതലും എന്നായിരുന്നു തങ്ങളുടെ മുദ്രാവാക്യം. ന്യായ് പദ്ധതിയ്ക്ക് പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ഭാവനാപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകും. പണം കണ്ടെത്തുന്ന കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസമെന്താണ്. യുഡിഎഫ് പണം കണ്ടെത്തുമെന്ന് ഞാന്‍ വ്യക്തമായി പറയാം. എല്‍ഡിഎഫ് ഒരു മണ്ടത്തരം കാണിച്ചു. നികുതി പരിഷ്‌കാരത്തില്‍ ബിജെപിയോടും കേന്ദ്ര സര്‍ക്കാരിനോടും അങ്ങ് സഹകരിച്ചുകൊടുത്തു. അപ്പോള്‍ ചരക്കുസേവന നികുതിയുടെ കാര്യത്തില്‍ അവരുടെ ബാര്‍ഗെയ്‌നിങ്ങ് ശരിയായില്ല. യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷം കേരളത്തിന്റെ ഖജനാവ് കാലിയാക്കിയത് അവിടെയാണ്. ഉമ്മന്‍ ചാണ്ടിയായിരുന്നെങ്കില്‍ മന്ത്രിമാരേയും കൂട്ടി അവിടെ പോയി ക്യാംപ് ചെയ്ത്, എല്ലാ കേന്ദ്രമന്ത്രിമാരുടേയും ഓഫീസുകളില്‍ കയറി ഇറങ്ങുമായിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് അതിന് മടിയുണ്ടായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ അധികം സീറ്റുകള്‍ നേടി യുഡിഎഫ് ഉറപ്പായും അധികാരത്തില്‍ വരും. ജില്ലാ അടിസ്ഥാനത്തില്‍ എടുത്ത് നോക്കിയാല്‍ യുഡിഎഫിന്റെ സീറ്റ് നമ്പര്‍ 70ന് മുകളില്‍ ഉറപ്പായും വരും. ഞാന്‍ എണ്ണം കൃത്യമായി പറയുന്നില്ല. ആ കണക്ക് എന്റെ മനസിലുണ്ട്. അതുവെച്ചിട്ടാണ് ഞാന്‍ പറയുന്നത് യുഡിഎഫ് അധികാരത്തില്‍ വരും. പരിമിതമായ വോട്ടര്‍മാരെ മാത്രം സമീപിച്ച് നടത്തിയ സര്‍വ്വേ അസ്ഥാനത്താണെന്ന് നേരിട്ട് മനസിലായി. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ച പട്ടാമ്പിയും കോങ്ങാടും ഇത്തവണ ഉറപ്പായും യുഡിഎഫ് തിരിച്ചുപിടിക്കും. മുന്‍പ് ജയിച്ച തൃത്താലയും പാലക്കാടും മണ്ണാര്‍ക്കാടും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഞങ്ങള്‍ ജയിക്കും. എത്ര സീറ്റായി അവിടെ. തല്‍ക്കാലം രണ്ട് സീറ്റുകളേക്കുറിച്ച് പറയാം. കോഴിക്കോട് ജില്ലയില്‍ കൊടുവള്ളിയും കോഴിക്കോട് സൗത്തും ജയിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പ് ഒരു സീറ്റുപോലും യുഡിഎഫിന് കിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്. കോഴിക്കോട് നിന്ന് നല്ല ഒരു നമ്പര്‍ സീറ്റ് യുഡിഎഫിന് വരും. ഇങ്ങനെ ജില്ലാ അടിസ്ഥാനത്തില്‍ എടുത്ത് നോക്കിയാല്‍ യുഡിഎഫിന്റെ സീറ്റ് നമ്പര്‍ 70ന് മുകളില്‍ ഉറപ്പായും വരും. ഞാന്‍ എണ്ണം കൃത്യമായി പറയുന്നില്ല. ആ കണക്ക് എന്റെ മനസിലുണ്ട്. അതുവെച്ചിട്ടാണ് താന്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Next Story