Top

‘കാണികളെല്ലാം ഓസീസിന് ജയ് വിളിക്കുന്നു, യുദ്ധ സമാനമെന്ന് തോന്നി’; അരങ്ങേറ്റ മത്സരത്തെക്കുറിച്ച് ശുഭ്മാന്‍ ഗില്‍

ഓസീസ് മണ്ണിലെ അരങ്ങേറ്റ മത്സരം യുദ്ധസമാനമായിരുന്നുവെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തുവിട്ട വീഡിയോയിലാണ് അരങ്ങേറ്റ അനുഭവം പങ്കുവെച്ച് ഗില്‍ രംഗത്ത് വന്നത്. ബാറ്റുവീശാനായി ഇറങ്ങിയപ്പോള്‍ യുദ്ധത്തിനിറങ്ങുന്ന പോലെ അനുഭവപ്പെട്ടുവെന്ന് താരം പറഞ്ഞു. ‘ഞങ്ങള്‍ ഫീല്‍ഡിംഗ് ചെയ്യുമ്പോള്‍ കാര്യങ്ങളെല്ലാം സാധാരണഗതിയിലായിരുന്നു. എന്നാല്‍ ബാറ്റ് ചെയ്യാന്‍ തുടങ്ങിയ നിമിഷം മുതല്‍ കാര്യങ്ങള്‍ ഗതിമാറി. ഡ്രസ്സിംഗ് റൂമില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഓസീസിന് ജയ് വിളിക്കുന്ന കാണികളുടെ ശബ്ദമാണ് കേള്‍ക്കുന്നത്. അതൊരു […]

10 March 2021 6:48 AM GMT

‘കാണികളെല്ലാം ഓസീസിന് ജയ് വിളിക്കുന്നു, യുദ്ധ സമാനമെന്ന് തോന്നി’; അരങ്ങേറ്റ മത്സരത്തെക്കുറിച്ച് ശുഭ്മാന്‍ ഗില്‍
X

ഓസീസ് മണ്ണിലെ അരങ്ങേറ്റ മത്സരം യുദ്ധസമാനമായിരുന്നുവെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തുവിട്ട വീഡിയോയിലാണ് അരങ്ങേറ്റ അനുഭവം പങ്കുവെച്ച് ഗില്‍ രംഗത്ത് വന്നത്. ബാറ്റുവീശാനായി ഇറങ്ങിയപ്പോള്‍ യുദ്ധത്തിനിറങ്ങുന്ന പോലെ അനുഭവപ്പെട്ടുവെന്ന് താരം പറഞ്ഞു.

‘ഞങ്ങള്‍ ഫീല്‍ഡിംഗ് ചെയ്യുമ്പോള്‍ കാര്യങ്ങളെല്ലാം സാധാരണഗതിയിലായിരുന്നു. എന്നാല്‍ ബാറ്റ് ചെയ്യാന്‍ തുടങ്ങിയ നിമിഷം മുതല്‍ കാര്യങ്ങള്‍ ഗതിമാറി. ഡ്രസ്സിംഗ് റൂമില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഓസീസിന് ജയ് വിളിക്കുന്ന കാണികളുടെ ശബ്ദമാണ് കേള്‍ക്കുന്നത്. അതൊരു അനുഭവം തന്നെയായിരുന്നു. യുദ്ധ ഭൂമിയിലേക്ക് ഇറങ്ങുന്ന പോലെയാണ് എനിക്ക് തോന്നിയത്.’

ശുഭ്മാന്‍ ഗില്‍

21കാരനായ ഗില്‍ മിന്നും ഫോമില്‍ കളിച്ച പരമ്പരയാണ് ഓസീസിലേത്. നാല് മത്സരങ്ങളുണ്ടായിരുന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് ഗില്‍ ഇറങ്ങുന്നത്. രണ്ട് അര്‍ധസെഞ്ച്വറി ഉള്‍പ്പെടെ 259 റണ്‍സ് താരം മൂന്ന് മത്സരങ്ങളില്‍ നിന്നായി അടിച്ചെടുത്തു. 91 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. പരിക്കേറ്റ് മുന്‍നിര താരങ്ങള്‍ പുറത്തായപ്പോള്‍ യുവനിരയുടെ ബലത്തിലാണ് 2-1ന് ഇന്ത്യ ഐതിഹാസികമായി പരമ്പര സ്വന്തമാക്കിയത്.

Next Story

Popular Stories