Top

വിഭാഗീയതയ്ക്ക് ആക്കംകൂട്ടി ആദ്യ പോസ്റ്ററില്‍ പിണറായിയും സുധാകരനും മാത്രം; കായംകുളം സിപിഐഎമ്മില്‍ പ്രതിഷേധം, പിന്നാലെ പ്രതിഭയുടെ ചിത്രവും

കായംകുളത്ത് സിപിഐഎമ്മിലെ വിഭാഗീയത വീണ്ടും മറ നീക്കി പുറത്തു വരുന്നു. പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച മുട്ടേല്‍ പാലത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് സിപിഐഎം കായംകുളം ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്ററാണ് പുതിയ വിവാദത്തിന് കാരണം. നാളത്തെ പാലം ഉദ്ഘാടനത്തിന് മുന്നോടിയായി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും അഭിവാദ്യമര്‍പ്പിച്ച് ഏരിയാ കമ്മറ്റിയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററില്‍ സ്ഥലം എംഎല്‍എ യു പ്രതിഭ ഇല്ല. ഇതോടെ ഏരിയാ കമ്മറ്റിയുടെ പേജില്‍ പ്രതിഭാ അനുകൂലികളുടെ പ്രതിഷേധം നിറഞ്ഞു. […]

16 Jan 2021 5:34 AM GMT

വിഭാഗീയതയ്ക്ക് ആക്കംകൂട്ടി ആദ്യ പോസ്റ്ററില്‍ പിണറായിയും സുധാകരനും മാത്രം; കായംകുളം സിപിഐഎമ്മില്‍ പ്രതിഷേധം, പിന്നാലെ പ്രതിഭയുടെ ചിത്രവും
X

കായംകുളത്ത് സിപിഐഎമ്മിലെ വിഭാഗീയത വീണ്ടും മറ നീക്കി പുറത്തു വരുന്നു. പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച മുട്ടേല്‍ പാലത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് സിപിഐഎം കായംകുളം ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്ററാണ് പുതിയ വിവാദത്തിന് കാരണം.

നാളത്തെ പാലം ഉദ്ഘാടനത്തിന് മുന്നോടിയായി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും അഭിവാദ്യമര്‍പ്പിച്ച് ഏരിയാ കമ്മറ്റിയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററില്‍ സ്ഥലം എംഎല്‍എ യു പ്രതിഭ ഇല്ല. ഇതോടെ ഏരിയാ കമ്മറ്റിയുടെ പേജില്‍ പ്രതിഭാ അനുകൂലികളുടെ പ്രതിഷേധം നിറഞ്ഞു. സീറ്റ് മോഹികളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്ന് പറഞ്ഞ് പ്രതിഭയെ പിന്തുണയ്ക്കുന്നവര്‍ രംഗത്തെത്തി.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പോസ്റ്ററില്‍ നിന്ന് യു പ്രതിഭയെ ഒഴിവാക്കിയത് ഇവിടെ വിഭാഗീയത മറനീക്കി പുറത്തു വരുന്നതിന്റെ സൂചന കൂടിയാണ്. പോസ്റ്റര്‍ വിവാദമായതോടെ പഴയ പോസ്റ്റര്‍ പിന്‍വലിച്ച് പ്രതിഭയയെ ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എട്ടു കോടി രൂപ ചിലവില്‍ നിര്‍മിച്ച പാലം നാളെ വൈകിട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും.

Image may contain: 3 people, text that says 'ഇടതുപക്ഷം ഹൃദയപക്ഷം ഇടതുസർക്കാർ കായാകുളത്തിനും സമ്മാനിച്ചു മുട്ടേൽ പാലം മുട്ടേൽ പാലം ജനുവരി 17ന് ബഹു. ജി സുധാകരൻ (ഹൊതുരാമത്ത് മജിസ്‌ട്രേഷൻ വകൂപ് മത്രി) നാടിനു സമർപ്പിക്കുന്നു മുഖ്യമന്ത്രി സ:പിണറായി വിജയനും സ: സ:ജി. സുധാകരനും സ:യു.പ്രതിഭ MLAകും അഭിവാദ്യങ്ങൾ CPIM കായംകുളം AC'

നേരത്തെ കായംകുളത്തെ ഒരു വിഭാഗം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഭയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടത്തിയ വിമര്‍ശനം വിവാദമായിരുന്നു.

Next Story