‘നമ്പി നാരായണനെ അറസ്റ്റുചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയത് ഐബിയും റോയും’; ആവര്‍ത്തിച്ച് സിബി മാത്യൂസ്, സിബിഐ വാദം നാളെ
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കാന്‍ പറഞ്ഞത് ഐബിയും റോയും ചേര്‍ന്നാണെന്ന് ആവര്‍ത്തിച്ച് മുന്‍ ഡിജിപി സിബി മാത്യൂസ്. ശരിയായി അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്നും 1996 -ല്‍ സിബിഐ നല്കിയ റിപ്പോര്‍ട്ട് ചവറ്റുകുട്ടയില്‍ കളയണമെന്നും സിബി മാത്യൂസ് പറഞ്ഞു. ചാരക്കേസ് ഗൂഢാലോചന സംബന്ധിച്ച് കേസില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ നാലാം പ്രതിയാണ് സിബി മാത്യൂസ്. ചാരക്കേസ് സത്യമാണെന്ന വാദത്തില്‍ സിബി മാത്യൂസ് ഉറച്ചുനിന്നു. ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന […]
14 July 2021 6:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കാന്‍ പറഞ്ഞത് ഐബിയും റോയും ചേര്‍ന്നാണെന്ന് ആവര്‍ത്തിച്ച് മുന്‍ ഡിജിപി സിബി മാത്യൂസ്. ശരിയായി അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്നും 1996 -ല്‍ സിബിഐ നല്കിയ റിപ്പോര്‍ട്ട് ചവറ്റുകുട്ടയില്‍ കളയണമെന്നും സിബി മാത്യൂസ് പറഞ്ഞു. ചാരക്കേസ് ഗൂഢാലോചന സംബന്ധിച്ച് കേസില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ നാലാം പ്രതിയാണ് സിബി മാത്യൂസ്.
ചാരക്കേസ് സത്യമാണെന്ന വാദത്തില്‍ സിബി മാത്യൂസ് ഉറച്ചുനിന്നു. ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ബി ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരമാണ് സിഐ എസ് വിജയന് മറിയം റഷീദയെയും ഫൗസിയ ഹസനെയും അറസ്റ്റുചെയ്തത്. തുടര്‍ന്നാണ് നമ്പി നരായണന് അടക്കമുള്ള ഐഎസ്ആര്‍ഒയിലെ ശാത്രജ്ഞരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന വിവരം ബോധ്യമാകുന്നത്. മാലി വനിതകളുടെ മൊഴിയില്‍ നിന്നും ശാസ്ത്രജ്ഞര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായിരുന്നു. തിരുവനന്തപുരം-ചെന്നൈ- കൊളംബോ കേന്ദ്രീകരിച്ച് ചാരന്മാരുടെ ശൃഖലതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫൗസിയയുടെ മൊഴിയില്‍ നിന്ന് വിവരം ലഭിച്ചു.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രതിനിധിയായ ബംഗളുരു സ്വദേശി ചന്ദ്രശേഖരനുമായും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് ശശികുമാറുമായും ഫൗസിയ ഹസന് ബന്ധമുണ്ടായിരുന്നതായും ബംഗളുരുവിലെ ആര്‍മി ക്ലബില്‍വെച്ച് മറിയം റഷീദയും ഫൗസിയ ഹസനും സ്കാര്ഡ്രര് ലീഡര്‍ കെ എല്‍ ഭാസിനെ കണ്ടിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചായായി കണ്ടെത്തിയിരുന്നു.
നമ്പിനാരായണനെയും അന്നത്തെ ഐജിയായിരുന്നു രമണ്‍ ശ്രീവാസ്തവെയും അറസ്റ്റ് ചെയ്യാന്‍ ഐബി ഉദ്യോഗസ്ഥര്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. തുടര്‍ന്ന് ഐബി ഉദ്യോഗസ്ഥര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരെ അറസ്റ്റുചെയ്തത്. വിദേശവനിതകളുമായി ചേര്‍ന്ന് ചാരവൃത്തി നടത്തിയെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് എല്ലാ നിയമനടപടികളും പാലിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ജോഗേഷ് നമ്പിരാനായണനെ അറസ്റ്റ് ചെയ്തതെന്നും സിബി മാത്യൂസ് ജാമ്യാപേക്ഷയില്‍ പറയുന്നു.
കേസില്‍ സിബിഐ വാദം നാളെ കേള്‍ക്കാനിരിക്കെയാണ് സിബി മാത്യൂസ് മുന്‍വാദങ്ങള്‍ ആവര്‍ത്തിക്കുന്നത്. രാജ്യ സുരക്ഷയ്ക്കുവേണ്ട് ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ഗൂഢാലോചന നടന്നിട്ടില്ലെന്നും നേരത്തെ കോടതിയില്‍ ഹാജരാക്കിയ രേഖയില്‍ സിബി മാത്യൂസ് സാക്ഷ്യപ്പെടുത്തിയിരുന്നു.
അതേസമയം, സിബി മാത്യൂസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത സിബിഐ അഭിഭാഷകന് ജെയിന് കമ്മിറ്റി റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ ഹാജരാക്കാമെന്ന് അറിയിച്ചു.
Also Read: പള്ളി പൊളിച്ചതില്‍ ഡല്‍ഹി സര്‍ക്കാരിന് പങ്കില്ല; പിന്നില്‍ കേന്ദ്രമെന്ന് കെജ്രിവാള്