ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണത്തില്‍ ഐബി സമ്മര്‍ദം ഉണ്ടായിരുന്നു, അറസ്റ്റുകള്‍ക്കായി ഇടപെട്ടു; വെളിപ്പെടുത്തലുമായി സിബി മാത്യൂസ്
ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്നത്തെ അന്വേഷണ സംഘത്തിന് മുകളില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സമ്മര്‍ദ്ദം ശക്തമായിരുന്നെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് സിബി മാത്യൂസ്.നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര് ബി ശ്രീകുമാറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നുമാണ് പുതിയ വെളിപ്പെടുത്തലുകള്‍. തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിബി മാത്യൂസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് […]
6 July 2021 4:26 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്നത്തെ അന്വേഷണ സംഘത്തിന് മുകളില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സമ്മര്‍ദ്ദം ശക്തമായിരുന്നെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് സിബി മാത്യൂസ്.
നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര് ബി ശ്രീകുമാറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നുമാണ് പുതിയ വെളിപ്പെടുത്തലുകള്‍.
തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിബി മാത്യൂസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സിബി മാത്യൂസ് മുന്‍കൂര്‍ ജാമ്യം തേടിയത്. എന്നാല്‍ ചാരക്കേസ് യാഥാര്‍ഥ്യമാണെന്നും സിബി മാത്യൂസ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.
ഐബി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാരക്കേസിന്റെ അന്വേഷണം നടന്നത്. അന്വേഷണ വിവരങ്ങള്‍ കൃത്യമായി ഐബി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഫൗസിയ ഹസന്െ ചോദ്യം ചെയ്തതിലൂടെ കൊളംബോ തിരുവനന്തപുരം ചെന്നൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ചാരമാരുടെ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തിരിച്ചറിഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. നമ്പി നരായണന്, ശശികുമാര്‍, ചന്ദ്രശേഖരന് എന്നിവര്‍ക്ക് മാലി വനിതകളുമായി ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചു. ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിള്ള തെളിവായി നമ്പി നാരായണന് ഐഎസ്ആര്‍ഒയില്‍ നിന്ന് സ്വയം വിരമിക്കാന്‍ നല്കിയ അപേക്ഷയുടെ പകര്‍പ്പ് സിബി മാത്യൂസ് കോടതിയില്‍ നല്കി. മറിയം റഷീദയെ അറ്സറ്റ് ചെയ്യുന്നതിന് പത്ത് ദിവസം മുമ്പാണ് സ്വയം വിരമിക്കല്‍ എന്നും സിബി മാത്യൂസ് പറയുന്നു.
സക്വാഡ്രന്റ് ലീഡര്‍ കെഎല്‍ ബാസിന് മറിയം റഷീദയ്ക്കും ഫൗസിയയ്ക്കുമൊപ്പം ആര്‍മി ക്ലബില്‍ പോയ ഉദ്യോഗസ്ഥന്റെ വിവരം സിബിഐ മറച്ചുവെച്ചു. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം കേസ് ഡയറിയില്‍ സിബിഐ ഉള്‍പ്പെടുത്തിയിട്ടില്ല. ചാരക്കേസ് സിബിഐക്ക് വിടണമെന്ന് ശിപാര്‍ശ ചെയ്തത് താനാണെന്നും സിബി മാത്യുസിന്റെ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.