‘മാറിലും ജനനേന്ദ്രിയത്തിലും പരുക്കേല്‍പ്പിച്ചു, പല്ലില്‍ ബൂട്ട്സിട്ട് ചവിട്ടി, ഗതികെട്ടാണ് വ്യാജമൊഴി നല്‍കിയത്’; പൊലീസിന്റെ ദണ്ഡനമുറകള്‍ തുറന്നുപറഞ്ഞ് ഫൗസിയ ഹസന്
നല്കിയ ഡോളറിന് പകരമായി ഐഎസ്ആര്‍ഒ രഹസ്യങ്ങള്‍ നമ്പി നാരായണന് ചോര്‍ത്തി നല്‍കിയെന്ന് മൊഴി നല്‍കാനാണ് തന്നെ പൊലീസുകാര്‍ നിര്‍ബന്ധിച്ചതെന്ന് ഫൗസിയ പറയുന്നു.

നമ്പി നാരായണന് ലഭിച്ചതുപോലുള്ള നഷ്ടപരിഹാരം തനക്കും നല്‍കണമെന്ന ആവശ്യവുമായി ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതിയായിരുന്ന ഫൗസിയ ഹസന്. രമണ്‍ ശ്രീവാസ്തവ ഉള്‍പ്പെടെുള്ളവര്‍ നമ്പി നാരായണനെതിരെ വ്യാജമൊഴി നല്കാന് നിര്‍ബന്ധിച്ചെന്ന് ഫൗസിയ വെളിപ്പെടുത്തി. രണ്ട് ദിവസം ക്രൂരമായി മര്‍ദ്ദിച്ച ശേഷം മകളെ തന്റെ കണ്മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയപ്പോള്‍ ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ വ്യാജമൊഴി നല്‍കിയതെന്ന് ഫൗസിയ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു ഫൗസിയ ഹസന്റെ പ്രതികരണം.
നല്കിയ ഡോളറിന് പകരമായി ഐഎസ്ആര്‍ഒ രഹസ്യങ്ങള്‍ നമ്പി നാരായണന് ചോര്‍ത്തി നല്‍കിയെന്ന് മൊഴി നല്‍കാനാണ് തന്നെ പൊലീസുകാര്‍ നിര്‍ബന്ധിച്ചതെന്ന് ഫൗസിയ പറയുന്നു. ഇതിനായി രണ്ട് ദിവസം പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. രണ്ട് ദിവസം മുഴുവന്‍ ശരീരമാസകലം മര്‍ദ്ദിച്ചു. മാറിടത്തിലും ജനനേന്ദ്രിയത്തിലും വരെ പരുക്കേല്‍പ്പിച്ചു. കാലുകളിലും പല്ലിലും ബൂട്ട്സിട്ട് ചവിട്ടി. വിരലുകള്‍ക്കിടയില്‍ പേന കൊണ്ട് കുത്തി. ഒടുവില്‍ മംഗലാപുരത്ത് പഠിക്കുന്ന മകളെ കസ്റ്റഡിയിലെടുത്ത് ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് വ്യാജമൊഴി നല്കാന് സമ്മതിച്ചതെന്നാണ് ഫൗസിയ ഹസന് വെളിപ്പെടുത്തുന്നത്.
അന്ന് നമ്പി നാരായണന്റെ പേര് പോലും തനിക്ക് അറിയുമായിരുന്നില്ലെന്ന് ഫൗസിയ ഹസന് പറയുന്നു. ക്യാമറയ്ക്ക് പിന്നില്‍ നമ്പി നാരായണന് എന്ന പേര് എഴുതിക്കാണിച്ചപ്പോള്‍ താന്‍ അത് വായിച്ചുപറയുകയായിരുന്നെന്നും ഫൗസിയ കൂട്ടിച്ചേര്‍ത്തു.
ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ജയിന് സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ച് കൊണ്ടാണ് കോടതി നിര്‍ദേശം. സമിതിയുടെ റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി വ്യക്തമാക്കി. കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യവും കോടതി തള്ളി.