ഐഎസ്ആര്‍ഒ ചാരക്കേസ്: അന്താരാഷ്ട്ര ഗൂഢാലോചന പരിശോധിക്കുമെന്ന് സിബിഐ; ‘തമ്പി നാരായണന്റെ അറസ്റ്റ് തെളിവോ രേഖയോ ഇല്ലാതെ’
ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന പരിശോധിക്കുമെന്ന് സിബിഐ. ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് അന്വേഷണ ഏജന്‍സി ഇത്തരം ഒരു വാദം ഉയര്‍ത്തുന്നത്. കേസിലെ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് സിബിഐയുടെ സത്യവാങ്മൂലം. ചാരക്കേസുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞനായ തമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവോ രേഖയോ ഇല്ലാതെയാണെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചാരക്കേസില്‍ നമ്പി നാരായണന് ഉള്‍പ്പെട്ടതോടെ രാജ്യത്തെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം വര്‍ഷങ്ങളോളം വൈകിയിരുന്നു. ഈ […]
7 July 2021 10:58 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന പരിശോധിക്കുമെന്ന് സിബിഐ. ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് അന്വേഷണ ഏജന്‍സി ഇത്തരം ഒരു വാദം ഉയര്‍ത്തുന്നത്. കേസിലെ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് സിബിഐയുടെ സത്യവാങ്മൂലം.
ചാരക്കേസുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞനായ തമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവോ രേഖയോ ഇല്ലാതെയാണെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചാരക്കേസില്‍ നമ്പി നാരായണന് ഉള്‍പ്പെട്ടതോടെ രാജ്യത്തെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം വര്‍ഷങ്ങളോളം വൈകിയിരുന്നു. ഈ സാഹചര്യമാണ് അന്താരാഷ്ട്ര ഗൂഢാലോചന എന്ന നിലപാട് പരിശോധിക്കാന്‍ സിബിഐ മുതിരുന്നത്.
ഗൂഢാലോചന കേസിലെ പ്രതികള്‍ക്ക് മുന്‍ കൂര് ജാമ്യം അനുവദിക്കരുത് എന്നും സിബിഐ ആവശ്യപ്പെടുന്നു. ചാരക്കേസിന് പിന്നിലുള്ളത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭയപ്പെടുത്താനുള്ള സാധ്യയുമാണ്ട്. അതിനാല്‍ മുന്‍ കൂര് ജാമ്യം അനുവദിക്കരുത് എന്നാണ് സിബിഐ വാദം. ചാരക്കേസ് ഗൂഢാലോചനക്കേസിലെ പ്രതികളായവര്‍ സമര്‍പ്പിച്ച മുന്‍ കൂര് ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിബഐ നിലപാട് വ്യക്തമാക്കുന്നത്. കേസിലെ പ്രതികളായ വിജയന്, ജയപ്രകാശ്, തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്.
ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസും മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്നത്തെ അന്വേഷണ സംഘത്തിന് മുകളില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സമ്മര്‍ദ്ദം ശക്തമായിരുന്നെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് സിബി മാത്യൂസിന്റെ വാദം. നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര് ബി ശ്രീകുമാറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നുമാണ് വെളിപ്പെടുത്തലുകള്‍.
- TAGS:
- CBI
- ISRO
- ISRO spy case