ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം; ‘ജയിന് സമിതി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ല’
ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ജയിന് സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ച് കൊണ്ടാണ് കോടതി നിര്‍ദേശം. സമിതിയുടെ റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി വ്യക്തമാക്കി. കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യവും കോടതി തള്ളി. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്ന് നമ്പി നാരായണന് […]

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി.
ജസ്റ്റിസ് ജയിന് സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ച് കൊണ്ടാണ് കോടതി നിര്‍ദേശം. സമിതിയുടെ റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി വ്യക്തമാക്കി. കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യവും കോടതി തള്ളി.
സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്ന് നമ്പി നാരായണന് പ്രതികരിച്ചു. സിബിഐ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. അതിലെ കണ്ടെത്തലുകളില്‍ നടപടി സ്വീകരിക്കുമ്പോള്‍ മാത്രമേ നീതി ലഭിച്ചുയെന്ന് പറയാന്‍ സാധിക്കൂയെന്നും നമ്പി നാരായണന് പറഞ്ഞു. കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യ സുപ്രീംകോടതി റിപ്പോര്‍ട്ടിലും സിബിഐ റിപ്പോര്‍ട്ടിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആര് കെട്ടിച്ചമച്ചതാണെന്നാണ് അറിയേണ്ടത്. ഒന്നോ അധിലധികം പേരോ പിന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
2018 സെപ്തംബറിലാണ് ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ജസ്റ്റിസ് ഡികെ ജയിന് അധ്യക്ഷനായ സമിതിക്ക് സൂപ്രീംകോടതി രൂപം നല്‍കിയത്.