Top

ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷം; ഷെല്ലാക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു

ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീരിത്തോട് സ്വദേശി സന്തോഷ് ജോസഫിന്റെ ഭാര്യ സൗമ്യ സന്തോഷ് (32) ആണ് മരിച്ചത്. പത്ത് വര്‍ഷമായി കെയര്‍ ടേക്കര്‍ ആയി ജോലി ചെയ്യുകയായിരുന്നു. സൗമ്യയ്‌ക്കൊപ്പം ഇസ്രായേലിലുള്ള സന്തോഷിന്റെ സഹോദരിയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട്‌ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ഇസ്രായേല്‍ അംബാസിഡര്‍ക്ക് കത്തയച്ചു. ഇസ്രായേലിലെ ഗാസ അഷ്ക്ക ലോണിലുള്ള വീട്ടിൽ നിന്നും ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മിസൈൽ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. […]

11 May 2021 9:33 AM GMT

ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷം; ഷെല്ലാക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു
X

ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീരിത്തോട് സ്വദേശി സന്തോഷ് ജോസഫിന്റെ ഭാര്യ സൗമ്യ സന്തോഷ് (32) ആണ് മരിച്ചത്. പത്ത് വര്‍ഷമായി കെയര്‍ ടേക്കര്‍ ആയി ജോലി ചെയ്യുകയായിരുന്നു. സൗമ്യയ്‌ക്കൊപ്പം ഇസ്രായേലിലുള്ള സന്തോഷിന്റെ സഹോദരിയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട്‌ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ഇസ്രായേല്‍ അംബാസിഡര്‍ക്ക് കത്തയച്ചു.

ഇസ്രായേലിലെ ഗാസ അഷ്ക്ക ലോണിലുള്ള വീട്ടിൽ നിന്നും ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മിസൈൽ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതി ശൻ്റയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വർഷമായി ഇഡ്രായേലിലാണ്, രണ്ട് വർഷം മുൻപാണ് ഏറ്റവുമൊടുവിൽ സൗമ്യ നാട്ടിൽ വന്നത്. ഏക മകൻ അഡോൺ കുടുംബത്തോടൊപ്പം നാട്ടിലാണ്.

കുറച്ച് ദിവസങ്ങളായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തിവരുകയാണ്. ആക്രമണത്തില്‍ 9 കുട്ടികളുള്‍പ്പെടെ 24 പാലസ്തീന്‍ പൗരര്‍ കൊല്ലപ്പെടുകയും 106 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഗാസയില്‍ നിന്ന് ഇസ്രായേലിലേക്കും വ്യോമാക്രമണം നടക്കുന്നുണ്ട്. ഇതിനിടെ കിഴക്കന്‍ ജറുസലേമില്‍ പാലസ്തീന്‍ പ്രക്ഷോഭകരും ഇസ്രായേല്‍ പൊലീസുമായുള്ള സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വെസ്റ്റ് ബാങ്കിലും ജറുസലേമിലുമായി 704 പാലസ്തീന്‍ ജനങ്ങള്‍ക്ക് പരിക്കേറ്റു. റബ്ബര്‍ ബുള്ളറ്റുകള്‍, സ്റ്റണ്‍ ഗ്രനേഡുകള്‍, ടിയര്‍ ഗ്യാസുകള്‍ എന്നിവ ഉപയോഗിച്ചാണ് പ്രക്ഷോഭകരെ പൊലീസ് ആക്രമിക്കുന്നത്. പൊലീസ് നടപടികളില്‍ ഇസ്രായേലിനെതിരെ ഇതിനകം ആഗോള തലത്തില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജറായിലേക്ക് ഇസ്രായേലില്‍ നിന്നും ജൂത കുടിയേറ്റം നടത്തുകയും പാലസ്തീന്‍ കുടുംബങ്ങളെ പുറത്താക്കുന്നതിനുമെതിരെയാണ് നിലവില്‍ പ്രക്ഷോഭം നടക്കുന്നത്. 1967 ലെ യുദ്ധത്തിനുശേഷം കിഴക്കന്‍ ജറുസലേം ഇസ്രായേല്‍ കൈവശപ്പെടുത്തിയതു മുതല്‍ ഇസ്രായേല്‍ ശൈഖ് ജറായില്‍ സെറ്റില്‍മെന്റ് അവകാശം ഉന്നയിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ശൈഖ് ജറാ ജൂതരുടെ കൈവശമുള്ള മേഖലയായിരുന്നെന്നാണ് ഇസ്രായേല്‍ വാദം. നിലവില്‍ പാലസ്തീന്‍ വിഭാഗക്കാരാണ് മേഖലയില്‍ കൂടുതലും.

Next Story