‘പരസ്യമായി ഞങ്ങളെ പിന്തുണച്ചില്ല , പക്ഷെ’; പാലസ്തീന് വിഷയത്തിലെ ഇന്ത്യന്‍ നിലപാടിനെക്കുറിച്ച് ഇസ്രായേല്‍ പ്രതിനിധി
ഇസ്രായേല്‍-പാലസ്തീന് സംഘര്‍ഷത്തില്‍ ഇന്ത്യ പരസ്യമായി തങ്ങളെ പിന്തുണച്ചില്ലെങ്കിലും ഇന്ത്യ ഇസ്രായേലിനെ സൈനിക നടപടികളെ മനസ്സിലാക്കിയിരുന്നെന്ന് ഇസ്രായേല്‍ പ്രതിനിധി. ഇന്ത്യയിലെ ഇസ്രായേല്‍ എംബസി ഡെപ്യൂട്ടി ചീഫ് ആയ റോണി യെദിദ ക്ലെയ്ന് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രായേലിന് പരസ്യപിന്തുണ നല്കിയപ്പോള് ഇന്ത്യ യുഎന്‍ സുരക്ഷാ സമിതിയിലുള്‍പ്പെടെ പാലസ്തീന് അനുകൂലമായാണ് സംസാരിച്ചത്. എന്നാല്‍ പരസ്യമായി ഇസ്രായേലിനെ ഇന്ത്യ പിന്തുണച്ചില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കിയിരുന്നെന്നും പരസ്പരം ധാരണയുണ്ടായിരുന്നെന്നും ഇസ്രായേല്‍ പ്രതിനിധി പറയുന്നു. ‘ […]
21 May 2021 5:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇസ്രായേല്‍-പാലസ്തീന് സംഘര്‍ഷത്തില്‍ ഇന്ത്യ പരസ്യമായി തങ്ങളെ പിന്തുണച്ചില്ലെങ്കിലും ഇന്ത്യ ഇസ്രായേലിനെ സൈനിക നടപടികളെ മനസ്സിലാക്കിയിരുന്നെന്ന് ഇസ്രായേല്‍ പ്രതിനിധി. ഇന്ത്യയിലെ ഇസ്രായേല്‍ എംബസി ഡെപ്യൂട്ടി ചീഫ് ആയ റോണി യെദിദ ക്ലെയ്ന് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രായേലിന് പരസ്യപിന്തുണ നല്കിയപ്പോള് ഇന്ത്യ യുഎന്‍ സുരക്ഷാ സമിതിയിലുള്‍പ്പെടെ പാലസ്തീന് അനുകൂലമായാണ് സംസാരിച്ചത്. എന്നാല്‍ പരസ്യമായി ഇസ്രായേലിനെ ഇന്ത്യ പിന്തുണച്ചില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കിയിരുന്നെന്നും പരസ്പരം ധാരണയുണ്ടായിരുന്നെന്നും ഇസ്രായേല്‍ പ്രതിനിധി പറയുന്നു.
‘ ഇന്ത്യന്‍ പ്രതിനിധികളുമായി സംസാരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം ഒരു ധാരണയുണ്ടായിരുന്നു. മറ്റു രാജ്യങ്ങളെപ്പോലെ പരസ്യ പിന്തുണ നല്കിയില്ലെങ്കിലും,’ ഇസ്രായേല്‍ പ്രതിനിധി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളില്‍ നിന്നും വന്‍ പിന്തുണയാണ് ഇസ്രായേലിന് ലഭിച്ചതെന്നും ഇതില്‍ വളരെ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ‘ ഇന്ത്യയുമായി ഞങ്ങള്‍ക്കെപ്പോഴും ചര്‍ച്ചയുണ്ട്. ഇന്ത്യയും ഇസ്രായേലും തമ്മില്‍ ദീര്‍ഘകാലമായുള്ള ബന്ധമാണ്. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് ശക്തമായിട്ടുണ്ട്,’ ഇസ്രായേല്‍ എംബസി ഡെപ്യൂട്ടി ചീഫ് പറഞ്ഞു.
ഒപ്പം സംഘര്‍ഷത്തില്‍ ഇസ്രായേലും പാലസ്തീനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെയും റോണി യെദിദ പ്രശംസിച്ചു. ഹമാസിന്റെ പ്രധാന കേന്ദ്രങ്ങള്‍ തകര്ന്നിക്കുന്നതില് ഇസ്രായേല്‍ സൈന്യം വിജയിച്ചിട്ടുണ്ടെന്നും റോണി യെദിദ പറഞ്ഞു. ആക്രമത്തെ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്നും അവര്‍ പറഞ്ഞു.
‘ ജറുസലേമിലേക്ക് വന്നതു പോലെ റോക്കറ്റുകള്‍ ഡല്‍ഹിയിലേക്ക് വന്നിരുന്നെങ്കിലെന്ന് ചിന്തിച്ചു നോക്കൂ. എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ പരമാധികാരവും പൗരന്മാരെയും സംരക്ഷിക്കാനുമുള്ള അവകാശമുണ്ട്,’ ഇസ്രായേല്‍ എംബസി ഡെപ്യൂട്ടി ചീഫ് പറഞ്ഞു.