ഇറാന് ഭീഷണി; യുഎഇയിലേക്കും ബഹ്റൈനിലേക്കും പോകരുതെന്ന് പൗരന്മാരോട് ഇസ്രയേല്‍
യുഎഇയിലേക്കും ബഹ്റൈനിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി ഇസ്രയേല്‍. ഫക്രീസാദെയുടെ കൊലപാതകത്തിന് ഉത്തരവാദി ഇസ്രയേല്‍ ആണെന്ന് ഇറാന് ആരോപിച്ചിരുന്നു. അതിന് തക്കമറുപടി നല്‍കുമെന്ന് ഇറാന് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൗരന്മാര്ക്ക് ഇസ്രയേല്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്. ജോര്‍ജിയ, തുര്‍ക്കി, ഇറാഖിന്റെ കുര്‍ദിഷ് മേഖലകള്‍, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകളും പരമാവധി ഒഴിവാക്കണമെന്ന് ഇസ്രയേല്‍ പൗരന്മാരോട് ആവശ്യപ്പെട്ടു. അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുന്നത് യുഎഇയെ ആയിരിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ […]

യുഎഇയിലേക്കും ബഹ്റൈനിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി ഇസ്രയേല്‍. ഫക്രീസാദെയുടെ കൊലപാതകത്തിന് ഉത്തരവാദി ഇസ്രയേല്‍ ആണെന്ന് ഇറാന് ആരോപിച്ചിരുന്നു. അതിന് തക്കമറുപടി നല്‍കുമെന്ന് ഇറാന് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൗരന്മാര്ക്ക് ഇസ്രയേല്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്. ജോര്‍ജിയ, തുര്‍ക്കി, ഇറാഖിന്റെ കുര്‍ദിഷ് മേഖലകള്‍, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകളും പരമാവധി ഒഴിവാക്കണമെന്ന് ഇസ്രയേല്‍ പൗരന്മാരോട് ആവശ്യപ്പെട്ടു.
അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുന്നത് യുഎഇയെ ആയിരിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സെയ്ദിനെ നേരിട്ട് വിളിച്ചാണ് ഇറാന് ഇക്കാര്യം അറിയിച്ചതെന്ന് യുഎഇ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കഴിഞ്ഞദിവസം മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ഫക്രീസാദെ കൊലപാതകത്തില്‍ ഇസ്രയേലിന് പിന്നാലെ അമേരിക്കയും ആക്രമണം നടത്തുമെന്ന് ഇറാന് ഭയക്കുന്നുണ്ട്. ഇറാന് അതിര്‍ത്തിയില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയാണ് യുഎഇ. അമേരിക്കയുടെ സഖ്യകക്ഷി കൂടിയാണ് യുഎഇ. മാത്രമല്ല, അടുത്ത കാലത്ത് ഇസ്രയേലുമായി യുഎഇ ബന്ധം സ്ഥാപിച്ചിരുന്നു. സുരക്ഷ ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ അടുത്ത ബന്ധവും സ്ഥാപിച്ചു കഴിഞ്ഞു. ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നില്‍ അമേരിക്കയാണോ എന്ന സംശയവും ഇറാനുണ്ട്.
ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനോട് യുദ്ധം ചെയ്യാനാണോ യുഎഇ ശ്രമിക്കുന്നതെന്ന് ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ചോദിച്ചു. ഇസ്രയേലുമായി ചേര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ യുഎഇ ഒപ്പുവെച്ച നോര്മലൈസേഷന് കരാറുകളെ ചൂണ്ടിക്കാണിച്ചായിരുന്നു മന്ത്രിയുടെ വിമര്‍ശനം. നമ്മള് അയല്‍ക്കാരാണ്. മേഖലയില്‍ ഒരുമിച്ച് നില്‍ക്കേണ്ടവരുമാണ്. ഇസ്രയേലിനെ ഇവിടെ ഒരു യുദ്ധത്തിന് നിങ്ങള്‍ അനുവദിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ജാവേദ് പറഞ്ഞു. എന്തുകൊണ്ടാണ് പശ്ചാത്യ രാജ്യങ്ങള്‍ ഇസ്രയേലി ഭീകരവാദത്തെ പിന്തുണക്കുന്നതെന്നും ഇസ്രയേല്‍ ഇറാനെതിരെ ആക്രമണം നടത്തുന്നതില്‍ എന്താണ് അപലപിക്കാത്തതെന്നും ഇറാന് ചോദിച്ചു.