സൗമ്യ സന്തോഷിന് ആദരസൂചക പൗരത്വം നല്കാന് ഇസ്രായേല്‍
ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഇസ്രായേലില്‍ വെച്ച് കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന് ആദരസൂചക പൗരത്വം ( ഓണററി സിറ്റിസണ്‍ ഷിപ്പ്) നല്കാന് ഇസ്രായേല്‍. സൗമ്യ ആദരിക്കപ്പെടേണ്ടയാളാണെന്നും തങ്ങളില്‍ ഒരാളായാണ് ഇസ്രായേല്‍ ജനത അവരെ കാണുന്നതെന്നും ഇന്ത്യയിലെ ഇസ്രായേല്‍ എംസബി ചീഫ് റോണി യെദീദിയ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇസ്രായേല്‍ തീരുമാനത്തെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു. ഭാര്യക്ക് ലഭിച്ച മഹത്തായ അംഗീകരാമായാണ് ഇസ്രായേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് പ്രതികരിച്ചു. ഇസ്രായേല്‍ പാലസ്തീന് സംഘര്‍ഷത്തിനിടെ ഹമാസിന്റെ […]
22 May 2021 10:47 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഇസ്രായേലില്‍ വെച്ച് കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന് ആദരസൂചക പൗരത്വം ( ഓണററി സിറ്റിസണ്‍ ഷിപ്പ്) നല്കാന് ഇസ്രായേല്‍.
സൗമ്യ ആദരിക്കപ്പെടേണ്ടയാളാണെന്നും തങ്ങളില്‍ ഒരാളായാണ് ഇസ്രായേല്‍ ജനത അവരെ കാണുന്നതെന്നും ഇന്ത്യയിലെ ഇസ്രായേല്‍ എംസബി ചീഫ് റോണി യെദീദിയ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇസ്രായേല്‍ തീരുമാനത്തെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു. ഭാര്യക്ക് ലഭിച്ച മഹത്തായ അംഗീകരാമായാണ് ഇസ്രായേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് പ്രതികരിച്ചു.
ഇസ്രായേല്‍ പാലസ്തീന് സംഘര്‍ഷത്തിനിടെ ഹമാസിന്റെ റോക്കറ്റാക്രമണത്തിലാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടെക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്തിരുന്ന ഇവര്‍ രണ്ട് വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ നാട്ടില്‍ വന്നത്. ഏക മകന് അഡോണ്‍ കുടുംബത്തോടൊപ്പം നാട്ടിലാണ്.