‘ഞങ്ങള്‍ എവിടെയും പോവാന്‍ പോവുന്നില്ല, ഇവിടെത്തന്നെ ഉണ്ടാവും, പശ്ചിമേഷ്യ ഞങ്ങളുടെ വീട്’; യുഎഇയില്‍ വെച്ച് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി
ഇസ്രായേല്‍-യുഎഇ ബന്ധം ഊട്ടിയുറപ്പിച്ചുകൊണ്ട് അബുദാബിയില്‍ ഇസ്രായേല്‍ എംബസി തുറന്നു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെര്‍ ലാപിഡ് എംബസി ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഔദ്യോഗിക നയന്ത്ര ബന്ധം സ്ഥാപിച്ചതിനു ശേഷം ആദ്യമായാണ് ഒരു ഇസ്രായേല്‍ ക്യാബിനറ്റ് മന്ത്രി യുഎഇയിലെത്തുന്നത്. പശ്ചിമേഷ്യ ഇസ്രായേലിന്റെ ഭവനമാണെന്നും മേഖലയിലെ എല്ലാ അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദമാണ് ഇസ്രായേല്‍ ലക്ഷ്യം വെക്കുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ‘ ഇസ്രായേലിന് അയല്‍രാജ്യങ്ങളുമായി സമാധാനമാണ് വേണ്ടത്. ഞങ്ങള്‍ എവിടെയും പോവുന്നില്ല. പശ്ചിമേഷ്യയാണ് ഞങ്ങളുടെ ഭവനം. […]
30 Jun 2021 1:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇസ്രായേല്‍-യുഎഇ ബന്ധം ഊട്ടിയുറപ്പിച്ചുകൊണ്ട് അബുദാബിയില്‍ ഇസ്രായേല്‍ എംബസി തുറന്നു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെര്‍ ലാപിഡ് എംബസി ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഔദ്യോഗിക നയന്ത്ര ബന്ധം സ്ഥാപിച്ചതിനു ശേഷം ആദ്യമായാണ് ഒരു ഇസ്രായേല്‍ ക്യാബിനറ്റ് മന്ത്രി യുഎഇയിലെത്തുന്നത്.
പശ്ചിമേഷ്യ ഇസ്രായേലിന്റെ ഭവനമാണെന്നും മേഖലയിലെ എല്ലാ അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദമാണ് ഇസ്രായേല്‍ ലക്ഷ്യം വെക്കുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
‘ ഇസ്രായേലിന് അയല്‍രാജ്യങ്ങളുമായി സമാധാനമാണ് വേണ്ടത്. ഞങ്ങള്‍ എവിടെയും പോവുന്നില്ല. പശ്ചിമേഷ്യയാണ് ഞങ്ങളുടെ ഭവനം. ഞങ്ങള്‍ ഇവിടെത്തന്നെയുണ്ടാവും,’ മന്ത്രി പറഞ്ഞു. യുഎഇയെക്കൂടാതെ, ബഹ്റിന്, മൊറോക്കോ, സുഡാന് എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇസ്രായേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്.
200 ലേറെ പാലസ്തീനികളും 13 ഇസ്രായേല്‍ പൗരരും കൊല്ലപ്പെട്ട ഇസ്രായേല്‍-ഗാസ സംഘര്‍ഷത്തിന് ശേഷമാണ് യുഎഇയില്‍ ഇസ്രായേല്‍ മന്ത്രി എത്തിയതെന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ട്.
- TAGS:
- Israel
- Middle East
- UAE