ഹമാസിന് ഡിജിറ്റല്‍ പണമൊഴുകുന്നു ; തടയിടാന്‍ ഇസ്രായേല്‍
ഹമാസ് ഉപയോഗിക്കുന്ന ക്രിപ്റ്റോകറന്‍സി അക്കൗണ്ടുകള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയതായി അറിയിച്ച് ഇസ്രായേല്‍. ഹമാസ് സൈനിക വിപുലീകരണത്തിന് ഓണ്‍ലൈനായി ഡിജിറ്റല്‍ പണ സംഭാവനകള്‍ സ്വീകരിക്കുന്ന അക്കൗണ്ടുകളാണ് ഇസ്രായേല്‍ പൂട്ടുന്നത്. ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞ മെയ് മാസമാണ് ഹമാസ് സേനയ്ക്ക് വേണ്ടി ഓണ്‍ലൈനായി ബിറ്റ്കോയിനായും മറ്റും പണമയക്കാന്‍ ക്യാമ്പയിന് തുടങ്ങിയത്. ഹമാസും ഇസ്രായേല്‍ സേനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്തരമൊരു ക്യാമ്പയിന് തുടങ്ങിയത്. പിന്നാലെ ഹമാസിലേക്ക് ഓണ്‍ലൈന്‍ വഴി വ്യാപകമായി പണമെത്തിത്തുടങ്ങിയതോടെയാണ് ഇസ്രായേല്‍ […]
10 July 2021 1:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഹമാസ് ഉപയോഗിക്കുന്ന ക്രിപ്റ്റോകറന്‍സി അക്കൗണ്ടുകള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയതായി അറിയിച്ച് ഇസ്രായേല്‍. ഹമാസ് സൈനിക വിപുലീകരണത്തിന് ഓണ്‍ലൈനായി ഡിജിറ്റല്‍ പണ സംഭാവനകള്‍ സ്വീകരിക്കുന്ന അക്കൗണ്ടുകളാണ് ഇസ്രായേല്‍ പൂട്ടുന്നത്. ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
കഴിഞ്ഞ മെയ് മാസമാണ് ഹമാസ് സേനയ്ക്ക് വേണ്ടി ഓണ്‍ലൈനായി ബിറ്റ്കോയിനായും മറ്റും പണമയക്കാന്‍ ക്യാമ്പയിന് തുടങ്ങിയത്. ഹമാസും ഇസ്രായേല്‍ സേനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്തരമൊരു ക്യാമ്പയിന് തുടങ്ങിയത്. പിന്നാലെ ഹമാസിലേക്ക് ഓണ്‍ലൈന്‍ വഴി വ്യാപകമായി പണമെത്തിത്തുടങ്ങിയതോടെയാണ് ഇസ്രായേല്‍ നീക്കം.
ഹമാസിലേക്കുള്ള പണമൊഴുക്ക് തടയാന്‍ അമേരിക്കയും നീക്കം നടത്തുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള ബില്‍ യുഎസ് ലോ മേക്കേര്‍സ് അവതരിപ്പിച്ചിരുന്നു. ഹമാസ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ പ്രിവന്‍ഷന്‍ ആക്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ബില്‍ ഹമാസുള്പ്പെടെ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘടനകള്‍ ഓണ്‍ലൈനായി ലഭിക്കുന്ന അനധികൃത ഫണ്ടിംഗ് തടയിടാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം അല്‍ഖ്വയ്ദ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളിലേക്ക് നടത്തുന്ന ഓണ്‍ലൈന്‍ ഫണ്ടിംഗ് അമേരിക്ക തടഞ്ഞിരുന്നു.