Top

ഇറാന്‍ ആണവ നീക്കങ്ങള്‍ക്കു മുകളിലെ ഇസ്രയേല്‍ സൈബര്‍ വലയം; എല്ലാ നീക്കവും രഹസ്യമായി തകര്‍ക്കപ്പെടുന്നു

ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസെദ് കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ വിദേശശക്തികള്‍ എങ്ങനെയാണ് തടയിടുന്നതെന്ന് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടു പിടിക്കുകയാണ്. ഇറാന്റെ ആണവനീക്കത്തെ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഇസ്രയേലില്‍ നിന്നാണ് ഇത്തരം ആക്രമണം നടക്കുന്നതെന്നാണ്് പരസ്യമായ രഹസ്യമാണ്. ആക്രമണ പദ്ധതികളില്‍ പലതിന്റെയും ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കാറില്ലെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിസ്ഥാനത്ത് മിക്കപ്പോഴും ഇസ്രയേല്‍ തന്നെയാണ് ഉണ്ടാവാറ്. സൈബര്‍ ഹാക്കിംഗ് ആണവ ശാസ്ത്രജ്ഞരെയും സൈനിക മേധാവികളെയും രഹസ്യമായി വകവരുത്തല്‍ ഒരു രീതിയാണെങ്കില്‍ ഇസ്രയേല്‍ പ്രയോഗിക്കുന്ന […]

7 Dec 2020 1:41 AM GMT

ഇറാന്‍ ആണവ നീക്കങ്ങള്‍ക്കു മുകളിലെ  ഇസ്രയേല്‍ സൈബര്‍ വലയം; എല്ലാ നീക്കവും രഹസ്യമായി തകര്‍ക്കപ്പെടുന്നു
X

ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസെദ് കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ വിദേശശക്തികള്‍ എങ്ങനെയാണ് തടയിടുന്നതെന്ന് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടു പിടിക്കുകയാണ്.

ഇറാന്റെ ആണവനീക്കത്തെ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഇസ്രയേലില്‍ നിന്നാണ് ഇത്തരം ആക്രമണം നടക്കുന്നതെന്നാണ്് പരസ്യമായ രഹസ്യമാണ്. ആക്രമണ പദ്ധതികളില്‍ പലതിന്റെയും ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കാറില്ലെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിസ്ഥാനത്ത് മിക്കപ്പോഴും ഇസ്രയേല്‍ തന്നെയാണ് ഉണ്ടാവാറ്.

സൈബര്‍ ഹാക്കിംഗ്

ആണവ ശാസ്ത്രജ്ഞരെയും സൈനിക മേധാവികളെയും രഹസ്യമായി വകവരുത്തല്‍ ഒരു രീതിയാണെങ്കില്‍ ഇസ്രയേല്‍ പ്രയോഗിക്കുന്ന മറ്റു ആക്രമണമാണ് സൈബര്‍ ഹാക്കിംഗ്. പതിറ്റാണ്ടുകളായി ഇറാന്റെ ആണവ നീക്കങ്ങളെ തളക്കുന്നതില്‍ ഇസ്രയേല്‍ സൈബര്‍ ചാര നീക്കങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

2010 ലെ സ്റ്റക്‌സ്‌നെറ്റ് ആക്രമണം

2010 ല്‍ ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനാണിത്. ഇരുരാജ്യങ്ങളുടയെും ഇന്റലിജന്‍സ് വിഭാഗം വികസിപ്പിച്ചെടുത്ത സ്റ്റക്‌സ്‌നെറ്റ് എന്ന കമ്പ്യൂട്ടര്‍ വൈറസ് ഉപയോഗിച്ച് ഇറാനിലെ ന്യൂക്ലിയര്‍ നിലയങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു.

ആണവനിലയത്തിലെ 1000 സെട്രിഫ്യൂജസുകളാണ് അന്ന് തകര്‍ക്കപ്പെട്ടത്. ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കിയതില്‍ ഈ ആക്രമണം പ്രധാനപങ്കുവഹിച്ചെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്റ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി പറഞ്ഞത്.

സ്റ്റക്‌സ്‌നെറ്റിനു സമാനമായി ഫ്‌ളെയിം എന്ന മാല്‍വെയറും ഇറാനിയന്‍ ആണവനിലയങ്ങളില്‍ രഹസ്യമായി നുഴഞ്ഞു കയറി. അമേരിക്കയുടെ എന്‍എസ്എ (നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി) സിഐഎ ( സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി) യുമായി ചേര്‍ന്ന് ഇസ്രയേല്‍ നിര്‍മിച്ചതാണ് ഈ വൈറസ് പ്രോഗ്രാമിനെ എന്നാണ് പറയപ്പെടുന്നത്.

ഇറാനിലെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളുടെയും ആണവപ്രവര്‍ത്തനങ്ങളുടെയും വിവരങ്ങള്‍ ഈ വൈറസ് രഹസ്യമായി ചോര്‍ത്തി. 2020 ലും സമാനമായ സൈബര്‍ നീക്കം നടന്നിട്ടുണ്ട്. ജൂലൈ രണ്ടിന് ഇറാനിലെ നടാന്‍സിലെ ആണവനിലയത്തില്‍ അജ്ഞാത സ്‌ഫോടനം നടക്കുകയായിരുന്നു. മിസൈല്‍ പ്രോഗ്രാമുകള്‍ക്ക് നേരെ നടന്ന സ്‌ഫോടനത്തിനു പിന്നാലെ ആണവനിലയത്തിനുള്ളില്‍ തീപ്പിടുത്തവും നടന്നു. ഇസ്രയേലില്‍ നിന്നുള്ള സൈബര്‍ അറ്റാക്കാണിതെന്നാണ് അന്ന് ഇറാന്‍ ആരോപിച്ചത്. ഇസ്രയേല്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഇറാനിലെ പ്രധാന ആണോവര്‍ജ്ജ പ്രവര്‍ത്തന കേന്ദ്രമാണ് നടാന്‍സിലേത്. യുദ്ധാവശ്യങ്ങള്‍ക്കായിട്ടല്ല തങ്ങളുടെ ആണവപ്രവര്‍ത്തനങ്ങള്‍ എന്ന് നേരത്തെ പലതവണ ഇറാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവിടത്തെ രഹസ്യ ആണവപ്രവര്‍ത്തങ്ങള്‍ എല്ലായ്‌പ്പോഴും യുഎസ് യുഎസ്-ഇസ്രയേല്‍ നിരീക്ഷണത്തിലാണെന്നാണ് പറയപ്പെടുന്നത്.

Next Story